Tuesday, July 2, 2024
spot_img

ചൈനീസ് എംബസിയിൽ നിന്നും ഒഴുകിയെത്തിയ പണം പറ്റി പ്രവർത്തിച്ചു; രാജീവ് ഗാന്ധി ഫൗണ്ടേഷന്റെ എഫ്‌സിആർഎ ലൈസൻസ് റദ്ദാക്കി കേന്ദ്രസർക്കാർ

ദില്ലി : രാജീവ് ഗാന്ധി ഫൗണ്ടേഷന്റെ എഫ് സി ആർ ഐ ലൈസൻസ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം റദ്ദാക്കി. ചൈനീസ് എംബിസിയിൽ പണം സ്വീകരിച്ചതായി കണ്ടെത്തിയതിനെ തുടർന്നാണ് സോണിയാ ഗാന്ധി ചെയർപേഴ്സണായ ഫൗണ്ടേഷന്റെ വിദേശ സംഭാവന സ്വീകരണ ലൈസൻസ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ദ്ദാക്കിയത്.

മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗ്, മുൻ കേന്ദ്ര മന്ത്രി പി ചിദംബരം , ധനകാര്യ വിദഗ്ധൻ മോൺടെക് സിംഗ് അലുവാലിയ, മാദ്ധ്യമ പ്രവർത്തനായ സുമൻ ദുബൈ, രാഹുൽ ഗാന്ധി, പ്രിയങ്കാ ഗാന്ധി എന്നിവർ രാജീവ് ഗാന്ധി ഫൗണ്ടേഷനിൽ അംഗങ്ങളാണ്. 1991 ഒക്ടോബറിലാണ് ഫൗണ്ടേഷൻ രൂപീകരിച്ചത്.

2005-2007 കാലഘട്ടത്തിലാണ് ചൈനീസ് എംബസിയിൽ നിന്ന് സംഭാവനയായി 1.75 കോടിരൂപ രാജീവ് ഗാന്ധി ഫൗണ്ടേഷൻ കൈപ്പറ്റിയതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി വ്യക്തമാക്കി. രാജീവ് ഗാന്ധി ഫൗണ്ടേഷന് 1000 കോടി രൂപ ലഭിച്ചതായി ആഭ്യന്തരമന്ത്രി ആരോപിച്ചു. ഇന്ത്യ ചൈന ബന്ധങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള ഗവേഷണത്തിനായാണ് ഈ പണം ഉപയോഗിച്ചതെന്ന് ഫൗണ്ടേഷൻ പറഞ്ഞതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

കഴിഞ്ഞ ദിവസം ഫൗണ്ടേഷൻ ചൈനയുടെ ഫണ്ട് സ്വീകരിക്കുന്നതിനെതിരെ കേന്ദ്രമന്ത്രി രംഗത്തെത്തിയിരുന്നു. കാലങ്ങളായി ചൈനയ്‌ക്ക് എല്ലാ സഹായവും നൽകിവന്ന കോൺഗ്രസ്-കമ്യൂണിസ്റ്റ് രാഷ്‌ട്രീയ നേതൃത്വം വഴിവിട്ട സഹായങ്ങൾ സ്വീകരിച്ചെന്ന് അമിത് ഷാ തുറന്നടിച്ചു. ചൈനീസ് എംബസിയിൽ നിന്നും ഇസ്ലാമിക ഭീകര നേതാവ് സാക്കീർ നായിക്കിൽ നിന്നും രാജീവ് ഗാന്ധി ഫൗണ്ടേഷൻ പണം സ്വീകരിച്ചത് എന്തിനാണെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

Related Articles

Latest Articles