politics

രാജ്ഭവനിലേക്ക് പോകാൻ പോലും സ്ത്രീകൾക്ക് പേടി ! മമത ബാനർജിയുടെ അധിക്ഷേപ പരാമർശത്തിനെതിരെ മാനനഷ്ടക്കേസ് നൽകി ഗവർണർ ആനന്ദ ബോസ്

കൊൽക്കത്ത: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്കെതിരെ മാനനഷ്ടക്കേസ് നൽകി ഗവർണർ സി വി ആനന്ദ ബോസ്. മമതയുടെ അധിക്ഷേപ പരാമർശങ്ങൾക്കെതിരെയാണ് ഗവർണർ കൊൽക്കത്ത ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്തിരിക്കുന്നത്. രാജ്ഭവനിൽ അടുത്തിടെ നടന്ന ചില സംഭവങ്ങൾ കാരണം സ്ത്രീകൾ രാജ്ഭവനിലേക്ക് പോകാൻ പേടിക്കുന്നുവെന്നായിരുന്നു മമതയുടെ വിവാദ പരാമർശം.

അതേസമയം, സമാന രീതിയിലുള്ള പരാമർശങ്ങൾ നടത്തിയ ചില തൃണമൂൽ കോൺഗ്രസ് നേതാക്കൾക്കെതിരെയും ഗവർണർ കേസ് നൽകിയിട്ടുണ്ട്. ജനപ്രതിനിധികൾ എന്ന നിലയിൽ കുറച്ചെങ്കിലും മാന്യത പുലർത്തണമെന്നും ഇത്തരം നിലവാരമില്ലാത്ത പരാമർശങ്ങൾ ഒഴിവാക്കുകയാണ് വേണ്ടതെന്നും മമതയ്‌ക്ക് ഗവർണർ മറുപടി നൽകിയിരുന്നു. സംസ്ഥാന സെക്രട്ടറിയേറ്റിൽ നടന്ന ഒരു ഭരണതല യോഗത്തിനിടെയായിരുന്നു ഗവർണർക്കെതിരായ മമതയുടെ അധിക്ഷേപ പരാമർശം. രാജ്ഭവനിലെ ജീവനക്കാരി ഗവർണർക്കെതിരെ ഉന്നയിച്ച പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു മമതയുടെ ആരോപണം. അതേസമയം, ബംഗാളിൽ മമത സർക്കാരും ഗവർണറും തമ്മിൽ പോര് തുടരുന്നതിനിടെയാണ് പുതിയ വിവാദം ഉണ്ടായിരിക്കുന്നത്.

anaswara baburaj

Recent Posts

തൃശ്ശൂരിൽ ബിജെപിയുടെ വിജയരഹസ്യം വെളിപ്പെടുത്തി ബി രാധാകൃഷ്ണമേനോൻ

അക്കൗണ്ട് തുറക്കലല്ല ഇനി കേരളത്തിൽ ഭരണം പിടിക്കുകയാണ് ബിജെപിയുടെ ലക്‌ഷ്യം

10 mins ago

യുഎഇയിൽ ബലിപ്പെരുന്നാൾ ആഘോഷിച്ച് അനന്തപുരി പ്രവാസി കൂട്ടായ്മ !ശ്രദ്ധേയമായി വനിതാ വിഭാഗത്തിൻ്റെ ആഭിമുഖ്യത്തിൽ നടന്ന മൈലാഞ്ചി പെരുന്നാൾ

ഷാർജ: യുഎഇയിലെ തിരുവനന്തപുരം ജില്ലക്കാരുടെ കൂട്ടായ്മയായ അനന്തപുരി പ്രവാസി കൂട്ടായ്മ വനിതാ വിഭാഗത്തിൻ്റെ ആഭിമുഖ്യത്തിൽ ബലിപ്പെരുന്നാൾ ആഘോഷങ്ങളുടെ ഭാഗമായി മൈലാഞ്ചി…

35 mins ago

ലോക്സഭയിൽ ‘ ഹൈന്ദവ വിരുദ്ധ’ പരാമർശവുമായി രാഹുൽ ഗാന്ധി ! ഒന്നടങ്കം എതിർത്ത് ഭരണപക്ഷം ; രാഹുൽ മാപ്പ് പറയണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

രാഷ്ട്രപതിയുടെ നന്ദിപ്രമേയത്തിൽ നടന്ന ചർച്ചയ്ക്കിടെ ' ഹൈന്ദവ വിരുദ്ധ പരാമർശം നടത്തിയ രാഹുൽ ഗാന്ധിക്കെതിരെ തുറന്നടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.…

1 hour ago

രാഹുൽ പറഞ്ഞാൽ ചെയ്തിരിക്കും !

ഞങ്ങൾ തോറ്റെന്ന് ആരെങ്കിലും ഇവരെയൊന്ന് പറഞ്ഞു മനസിലാക്കുമോ ? വെട്ടിലായി കോൺഗ്രസ് !

1 hour ago

ജമ്മുകശ്മീരിലെ ധർമരി മേഖലയിൽ ശിവക്ഷേത്രത്തിന് നേരെ ജിഹാദി ആക്രമണം ! പ്രതിഷേധവുമായി ഹിന്ദു സംഘടനകൾ ; അതിവേഗ നടപടിയുമായി പോലീസ് ; 12 പേർ കസ്റ്റഡിയിൽ

ജമ്മുകശ്മീരിലെ ധർമരി മേഖലയിൽ ശിവക്ഷേത്രം തകർത്ത് പ്രകോപനമുണ്ടാക്കാൻ ജിഹാദികളുടെ ശ്രമം. റെയ്‌സി പോലീസ് സ്റ്റേഷൻ പരിധിയിൽ വരുന്ന ധർമ്മരിയിലെ ശിവക്ഷേത്രത്തിന്…

3 hours ago

സത്യഭാമയെ മര്യാദ പഠിപ്പിക്കാൻ ഇറങ്ങിയവർ ഇപ്പോൾ എവിടെ ?

പ്രബുത്ത മലയാളികൾ ചമ്പൂർണ്ണ ചാച്ചരത ! മീരാനന്ദന്റെ വിവാഹ ചിത്രങ്ങൾക്ക് മലയാളികളുടെ കമന്റ് കാണണം

3 hours ago