Thursday, July 4, 2024
spot_img

കണ്ണിൽ നോക്കി സംസാരിക്ക് എന്ന് സ്‌പീക്കറോട് വനിതാ എംപി; അത് മര്യാദകേട്, മുഖത്ത് നോക്കില്ലന്ന് സ്പീക്കർ; പാക് അസംബ്ലിയിൽ രസകരമായ രംഗങ്ങൾ!! വൈറലായി വീഡിയോ

അടുത്തിടെ പാക് അസംബ്ലിയിൽ നടന്ന രസകരമായ ചില രംഗങ്ങളാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നത്. പാക് എംപിയും മുന്‍പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ മന്ത്രിസഭയിലെ മുൻ മന്ത്രിയുമായ സർതാജ് ഗുൽ സ്പീക്കറുമായി തട്ടിക്കയറുന്ന വീഡിയോയാണ് ഇപ്പോൾ തരംഗമാകുന്നത്.

താന്‍ സംസാരിക്കുമ്പോള്‍ കണ്ണില്‍തന്നെ നോക്കണമെന്നും തന്റെ കണ്ണില്‍ നോക്കാന്‍ ബുദ്ധിമുട്ടുണ്ടെങ്കില്‍ ഒരു കണ്ണട ധരിച്ചുകൊണ്ട് തന്നെ നോക്കാനും സർതാജ് ഗുൽ സ്പീക്കറോട് പറയുന്നുണ്ട്.”എന്റെ പാര്‍ട്ടിനേതാക്കള്‍ കണ്ണില്‍ നോക്കി സംസാരിക്കാനാണ് പഠിപ്പിച്ചിരിക്കുന്നത്. നിങ്ങള്‍ ഇതുപോലെ കണ്ണുകളിലേക്ക് നോക്കാതിരുന്നാല്‍ എനിക്ക് സംസാരിക്കാൻ കഴിയില്ല്. വേണമെങ്കില്‍ താങ്കള്‍ കണ്ണട ധരിച്ചോളു. എന്നിട്ട് എന്റെ കണ്ണുകളിലേക്ക് നോക്കണം” എന്ന് സര്‍താജ് ഗുല്‍ പറയുന്നു. എന്നാൽ താൻ സ്ത്രീകളുടെ കണ്ണുകളില്‍ നോക്കാറില്ലെന്നായിരുന്നു സ്പീക്കറുടെ മറുപടി. ഈ രംഗങ്ങളാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നത്.

2024 തെരഞ്ഞെടുപ്പില്‍ ദേരാഗാസിയില്‍ നിന്നും രണ്ടാമതും തെരഞ്ഞെടുക്കപ്പെട്ടയാളാണ് സര്‍താജ്. മുന്‍ ഇമ്രാന്‍ഖാന്‍ സര്‍ക്കാരില്‍ 2018 മുതല്‍ 2022 വരെ കാലാവസ്ഥാ സഹമന്ത്രിയായിരുന്നു ഗുല്‍. ഗുല്ലിന്റെ സംഭാഷണത്തില്‍ പാര്‍ലമെന്റിലെ മറ്റ് സഹപ്രവര്‍ത്തകരായ സ്ത്രീകള്‍ ഡസ്‌ക്കിലടിച്ച് അഭിനന്ദിക്കുന്നതും വീഡിയോയില്‍ കാണാനാകും.

Related Articles

Latest Articles