India

‘കിരീടത്തിനൊപ്പം കോടി ഹൃദയങ്ങളും നേടി’; ടി 20 യിൽ രണ്ടാം വിശ്വ കിരീടം നേടിയ ടീം ഇന്ത്യയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

ദില്ലി: ടി 20 ലോകകപ്പ് കിരീടം നേടിയ ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഈ വിജയം ഭാരതത്തിനാകെ അഭിമാനമാണെന്നും ഓരോ ഇന്ത്യാക്കാരനും ഈ നേട്ടത്തിൽ അഭിമാനിക്കുന്നുവെന്നും പ്രധാനമന്ത്രി വീഡിയോ സന്ദേശത്തിലൂടെ പറഞ്ഞു.

ടീം ഇന്ത്യ നേടിയത് ചെറിയ നേട്ടമല്ലെന്നും ഒരൊറ്റ മത്സരം പോലും പരാജയപ്പെടാതെയാണ് ടീം ഇന്ത്യ കയറിവന്നതെന്നും മോദി പറഞ്ഞു. ‘ഈ മഹത്തായ വിജയത്തിന് ടീം ഇന്ത്യയെ അഭിനന്ദിക്കുന്നു. ഇന്ന് 140 കോടി ജനങ്ങള്‍ നിങ്ങളുടെ മികച്ച പ്രകടനത്തിൽ അഭിമാനിക്കുന്നു. നിങ്ങൾ ലോകകപ്പും കോടിക്കണക്കിന് ഇന്ത്യക്കാരുടെ ഹൃദയവും നേടി. ഒരു മത്സരം പോലും നിങ്ങൾ തോറ്റില്ല, അതൊരു ചെറിയ നേട്ടമല്ല. നിങ്ങൾ ഗംഭീരമായ വിജയം കൈവരിച്ചു, ഞാൻ നിങ്ങളെ അഭിനന്ദിക്കുന്നു’ എന്നായിരുന്നു പ്രധാനമന്ത്രി മോദിയുടെ വാക്കുകള്‍. പ്രസിഡൻ്റ് ദ്രൗപതി മുർമുവും ഇന്ത്യൻ ടീമിനെ അഭിനന്ദിക്കുകയും പോരാട്ടവീര്യത്തെ പ്രശംസിക്കുകയും ചെയ്തു.

‘ടി20 ലോകകപ്പ് നേടിയതിന് ടീം ഇന്ത്യക്ക് എന്റെ ഹൃദയംഗമമായ അഭിനന്ദനങ്ങൾ. ഒരിക്കലും തോല്‍ക്കില്ലെന്ന നിലപാടും സമ്മര്‍ദ്ദങ്ങളെ അതിജീവിച്ച സാഹചര്യങ്ങളും, ടൂര്‍ണമെന്റിലുടനീളം മികച്ച പെര്‍ഫോമന്‍സ് നടത്തുകയും ചെയ്ത ഇന്ത്യന്‍ ടീമിനെയോര്‍ത്ത് ഞങ്ങള്‍ അഭിമാനിക്കുന്നു എന്നായിരുന്നു പ്രസിഡന്റിന്റ വാക്കുകള്‍.

anaswara baburaj

Recent Posts

ഗുജറാത്തിൽ ആറുനില കെട്ടിടം തകർന്ന് വീണു! 15 പേർക്ക് പരുക്ക് ;രക്ഷാപ്രവർത്തനം തുടരുന്നു

സൂറത്ത്∙ ഗുജറാത്തിൽ ആറുനില കെട്ടിടം തകർന്ന് വീണ് .15 പേർക്ക് പരുക്ക് . സൂറത്തിന് സമീപം സച്ചിൻപാലി ഗ്രാമത്തിലാണ് കെട്ടിടം…

3 hours ago

വി ഡി സതീശന്റെ കാർ അപകടത്തിൽപ്പെട്ടു!അപകടം എസ്‌കോർട്ട് വാഹനത്തിലിടിച്ച്

കാസർഗോഡ്: പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ ഔദ്യോഗിക കാർ അപടകത്തിൽപെട്ടു. ബേക്കൽ ഫോർട്ട് റെയിൽവെ സ്റ്റേഷന് സമീപം എസ്‌കോർട്ട്…

3 hours ago

പിണറായി സർക്കാരിനെ പുകഴ്ത്തി പ്രസംഗം! സജി ചെറിയാന് സദസിൽ നിന്നും കൂവൽ! പോലീസ് നോക്കിനിൽക്കെ സഖാക്കന്മാർ കൂവിയ ആളെ ‘കൈകാര്യം’ ചെയ്തു

ആലപ്പുഴ:സംസ്ഥാന സർക്കാരിന്റെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ സജി ചെറിയാന് സദസിൽ നിന്നും കൂവൽ. മന്ത്രി രോഷം കൊണ്ടപ്പോൾ സംഘാടകർ കൂവിയ ആളെ…

4 hours ago

പത്രപ്രവർത്തക സംഘടനക്ക് മറുപടി കൊടുത്ത് കെ സുരേന്ദ്രൻ

വിമർശിക്കാനും പ്രതികരിക്കാനും എല്ലാവർക്കും അവകാശമുണ്ടെന്ന് KUWJ യെ ഓർമിപ്പിച്ച് കെ സുരേന്ദ്രൻ

5 hours ago