Thursday, July 4, 2024
spot_img

ട്രോക്കോമ രോഗത്തെ ഇല്ലാതാക്കി സൗദി അറേബ്യ; അഭിനന്ദനവുമായി ലോകാരോഗ്യ സംഘടന

ജിദ്ദ: ട്രോക്കോമ രോഗത്തെ തുടച്ചു നീക്കിയത്തിൽ സൗദി അറേബ്യയെ അഭിനന്ദിച്ച് ലോകാരോഗ്യ സംഘടന.

കൺപോളകളെ ബാധിക്കുന്ന ട്രാക്കോമ രോഗത്തെ തുടച്ചുനീക്കിയതിനാണ് സൗദി അറേബ്യയെ ലോകാരോഗ്യ സംഘടന അഭിനന്ദിച്ചത്.

അന്ധതയ്ക്ക് കാരണമാകുന്ന പകർച്ചവ്യാധിയാണ് ട്രാക്കോമ. ലോകാരോഗ്യ സംഘടന നൽകിയ അഭിനന്ദന സന്ദേശവും സർട്ടിഫിക്കറ്റും സൗദി ആരോഗ്യ മന്ത്രി ഫഹദ് ബിൻ അബ്ദുറഹ്മാൻ അൽജലാജിലാണ് കൈപ്പറ്റിയത്.

അതേസമയം ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി ഏകദേശം 1.9 ദശലക്ഷം പേർക്കു കാഴ്ചശക്തി നഷ്ടമാകാനോ കാഴ്ച കുറയുന്നതിനോ കാരണമായ അസുഖമാണ് ട്രാക്കോമ എന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്.

എന്നാൽ പൊതുജനാരോഗ്യ മേഖലയെ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ലോകാരോഗ്യ സംഘടനയുടെ നിർദേശപ്രകാരം ഹെൽത്ത് സിറ്റീസ് പ്രോഗ്രാം നടപ്പിലാക്കിയത്.

മാത്രമല്ല കഴിഞ്ഞ നാല് വർഷങ്ങളിലായി സൗദി അറേബ്യ ആഗോള തലത്തിൽ തന്നെ ആരോഗ്യ മേഖലയിൽ മുൻപന്തിയിൽ എത്താൻ പദ്ധതി പ്രയോജനപ്രദമായി.

കൂടാതെ ആരോഗ്യകരമായ ഒരു സമൂഹത്തിലേക്ക് എത്തുന്നതിനുള്ള പ്രവർത്തനങ്ങൾ തുടരുമെന്നും പകർച്ചവ്യാധികൾ ഇല്ലാതാക്കാൻ മന്ത്രാലയം ഇപ്പോഴും ശ്രമങ്ങൾ നടത്തിവരികയാണെന്നും സൗദി് ആരോഗ്യമന്ത്രി വ്യക്തമാക്കി.

Related Articles

Latest Articles