India

പോലീസിനെ കണ്ട് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ ചീട്ടുകളി സംഘം കയറിയ ചങ്ങാടം മുങ്ങി; 6 പേർ മുങ്ങിമരിച്ചു

ബെംഗളൂരു: പോലീസിനെ കണ്ട് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ ചീട്ടുകളി സംഘം കയറിയ ചങ്ങാടം മുങ്ങി 6 പേർ മുങ്ങിമരിച്ചു. കർണ്ണാടകയിലെ വിജയപുര ജില്ലയിലെ കോൽഹാർ താലൂക്കിൽ കൃഷ്ണ നദിക്കരയിൽ ചൂതാട്ടം നടത്തുകയായിരുന്ന 8 പേരടങ്ങുന്ന സംഘം പോലീസ് വരുന്നുണ്ടെന്ന രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് ചങ്ങാടത്തിൽ പുഴ കടക്കാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ നദി മുറിച്ചു കടക്കാൻ ശ്രമിക്കുന്നതിനിടെയുണ്ടായ ശക്തമായ കാറ്റിൽ ചങ്ങാടം മറിയുകയായിരുന്നു. രണ്ട് പേർ കരയ്‌ക്കടിഞ്ഞതായും ബാക്കിയുള്ള 6 പേർ മരിച്ചതായും പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇവരിൽ രണ്ടുപേരുടെ മൃതദേഹങ്ങൾ കണ്ടെത്തിയിട്ടുണ്ട്.

നദിക്കരയിൽ നിരന്തരം ചീട്ടുകളി വ്യാപകമായിരുന്നെനും അതിനെത്തുടർന്ന് ഗ്രാമവാസികൾ പോലീസിനെ അറിയിക്കുകയും റെയ്ഡ് ചെയ്യാൻ അഭ്യർത്ഥിക്കുകയും ചെയ്തതായി പറയുന്നു. ഗ്രാമവാസികളുടെ അഭ്യർഥന മാനിച്ച് പോലീസ് റെയ്ഡ് ചെയ്യാൻ ഗ്രാമത്തിലെത്തുകയായിരുന്നു.
എന്നാൽ പോലീസ് വരുന്നുണ്ടെന്ന സൂചന ലഭിച്ചയുടൻ 8 പേരും ഒറ്റ ചങ്ങാടത്തിൽ നദി മുറിച്ചുകടന്ന് അക്കരക്ക് രക്ഷപെടാൻ ശ്രമിച്ചു. പുഴയുടെ മധ്യഭാഗത്ത് എത്തിയതോടെ കാറ്റ് വർദ്ധിക്കുകയായിരുന്നു. തുടർന്ന് ചങ്ങാടം ചരിഞ്ഞ് മറിയുകയായിരുന്നു. ഇതോടെ എല്ലാവരും വെള്ളത്തിൽ വീണു. ഇവരിൽ രണ്ടുപേർ നീന്തി കരയിലെത്തി. എന്നാൽ ബാക്കിയുള്ള ആറുപേരും കൃഷ്ണാനദിയിൽ മുങ്ങി മരിച്ചതായാണ് വിവരം.

anaswara baburaj

Recent Posts

തമിഴ്‌നാട്ടിൽ വീണ്ടും രാഷ്ട്രീയ കൊലപാതകം ? ബിഎസ്‌പി സംസ്ഥാന പ്രസിഡന്റിനെ ആറം​ഗ സംഘം വെട്ടിക്കൊന്നു !

മായാവതിയുടെ ബഹുജൻ സമാജ്‌വാദി പാർട്ടിയുടെ തമിഴ്‌നാട് സംസ്ഥാന പ്രസിഡന്റിനെ ആറം​ഗസംഘം വെട്ടിക്കൊന്നു. കെ. ആംസ്ട്രോങ് ആണ് കൊല്ലപ്പെട്ടത്. ചെന്നൈ പെരമ്പൂരിലെ…

5 hours ago

തോൽവിയുടെ കാരണം സുനക്കല്ല മറിച്ച് കൺസർവേറ്റിവ് പാർട്ടിയാണ് |OTTAPRADAKSHINAM

മോദിയും സുനക്കും തമ്മിലുള്ള വ്യത്യാസം ഇതായിരുന്നു! ബ്രിട്ടനിലെ സാഹചര്യം പരിശോധിച്ചാൽ ഭാരതത്തിൽ മികച്ച ഭരണം #narendramodi #bjp #rishisunak #election…

5 hours ago

കോഴിക്കോട് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം ! സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള കുട്ടിക്ക് രോഗം സ്ഥിരീകരിച്ചു ; കുട്ടിയുടെ ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടർമാർ

കോഴിക്കോട് ജില്ലയില്‍ ഒരാള്‍ക്കുകൂടി അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള തിക്കോടി സ്വദേശിയായ പതിന്നാല് വയസുകാരനാണ് രോഗം സ്ഥിരീകരിച്ചത്.…

5 hours ago

എൽ ഡി എഫിന് കനത്ത തിരിച്ചടി !സിപിഐ മുന്നണി വിടുമോ ?

സിപിഎം തിരുത്തിയില്ലെങ്കിൽ ഇടത് മുന്നണി തകരും! സിപിഐ മുന്നണി വിടുമോ ? #cpm #congress #kerala #binoyviswam

6 hours ago

വി മുരളീധരൻ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലേക്ക് ! പ്രകാശ് ജാവദേക്കർ തുടരും ; ബിജെപി സംസ്ഥാന ഘടകങ്ങളുടെ ചുമതല പുതുക്കി ദേശീയ നേതൃത്വം

ദില്ലി : വരാനിരിക്കുന്ന സംസ്ഥാന തെരഞ്ഞെടുപ്പുകൾക്ക് മുന്നോടിയായി രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലേക്കുള്ള ഇൻചാർജുമാരായി പുതിയ നേതാക്കൾക്ക് നിയമനം നൽകി ബിജെപി.…

6 hours ago

വീണ്ടും കൈയ്യൂക്ക് കാട്ടി സിഐടിയു ! മലപ്പുറം എടപ്പാളിൽ സിഐടിയുക്കാരുടെ മർദ്ദനം ഭയന്ന് കെട്ടിടത്തിൽ നിന്ന് താഴേക്ക് ചാടിയ നിർമ്മാണ തൊഴിലാളിക്ക് ഗുരുതര പരിക്ക് !

മലപ്പുറം എടപ്പാളിൽ മർദ്ദിക്കാൻ പാഞ്ഞെടുത്ത സിഐടിയുക്കാരെ പ്രാണരക്ഷാർത്ഥം കെട്ടിടത്തിൽ നിന്ന് താഴേക്ക് ചാടിയ നിർമ്മാണ തൊഴിലാളിക്ക് ഗുരുതര പരിക്ക്. ഇരുകാലുകളും…

6 hours ago