Featured

ഇത് ഏതാ ഈ ജോക്കർ ? ഇയാളെ ഭ്രാന്താശുപത്രിയിൽ കൊണ്ടുപോകാൻ ആരുമില്ലേ ?

പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും, ഇസ്ലാം മതത്തിലേക്ക് മാറ്റുകയാണ് തന്റെ പ്രധാന ലക്ഷ്യമെന്ന് പ്രഖ്യാപിച്ച തബ്ലീഗ് ജമാഅത്ത് മൗലാന തൗഖീർ അഹമ്മദിനെ പരിഹസിച്ച് തിരക്കഥാകൃത്ത് ജാവേദ് അക്തർ. പ്രധാനമന്ത്രി നരേന്ദ്രമോദിയേയും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും ഇസ്ലാമാക്കുമെന്ന് പറഞ്ഞ മൗലാനയെ ജോക്കർ എന്നാണ് തിരക്കഥാകൃത്ത് വിശേഷിപ്പിച്ചത്.

കൂടാതെ, ആരാണ് ഈ ബുദ്ധിശൂന്യമായ തമാശക്കാരനിന്നും എന്ത് കൊണ്ട് അവന്റെ വീട്ടുകാർ അവനെ ഇതുവരെ ഒരു മാനസിക അഭയകേന്ദ്രത്തിൽ ആക്കിയില്ലെന്നും ജാവേദ് അക്തർ ട്വീറ്റ് ചെയ്തു. ഇപ്പോഴിതാ, നിരവധി പേരാണ് ജാവേദ് അക്തറിനെ അനുകൂലിച്ച് കമന്റ് ചെയ്യുന്നത്. അതേസമയം, ടൈംസ് നൗ നവഭാരതുമായുള്ള സംഭാഷണത്തിലാണ് മൗലാന തൗക്കീർ അഹമ്മദ് വിവാദ പ്രസ്താവന നടത്തിയത്. യോഗി ആദിത്യനാഥിനെയും നരേന്ദ്രമോദിയെയും ഇസ്ലാം മതത്തിലേക്ക് മാറ്റുകയാണ് തന്റെ ലക്ഷ്യമെന്ന് മൗലാന അഭിമുഖത്തിൽ പറയുന്നു. ഇരുവരെയും ഹിന്ദുക്കളുടെ പ്രധാന വ്യക്തിത്വങ്ങളെന്ന് വിശേഷിപ്പിച്ച മൗലാന, ഇരുവരും മതം മാറിയാൽ ഒരുപാട് മെച്ചപ്പെടുമെന്നും പറഞ്ഞിരുന്നു.

അതേസമയം, അഫ്ഗാനിസ്ഥാനിലെ പോലെ, ഇന്ത്യയിലും ഒരു ദിവസം ശരിയത്ത് ഭരണം സ്ഥാപിക്കപ്പെടുമെന്നും ഇതര മതസ്ഥരെ ഇസ്ലാമാക്കാന്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് പണം സ്വീകരിക്കുന്നുണ്ടെന്നും മൗലാന പറയുന്നു. രാജ്യത്തെ 99 ശതമാനം ഇസ്ലാമിക മതപരിവര്‍ത്തനം നടത്തുന്നത് തബ് ലീഗ് ജമാഅത്താണ്. അമുസ്ലിംകളെ ഇസ്ലാം മതത്തിലേക്ക് ക്ഷണിക്കുന്നത് ജമാഅത്താണ്. മുമ്പ് പ്രവാചകന്മാരെ അനുസരിക്കാത്തവര്‍ ശിക്ഷ അനുഭവിച്ചുവെന്നും താന്‍ ഇപ്പോഴും ഇസ്ലാം മതം സ്വീകരിക്കാന്‍ ആളുകളെ ക്ഷണിക്കുകയാണെന്നും വിഗ്രഹാരാധകരെ വഴിപിഴച്ചവരാണെന്ന് വിശേഷിപ്പിച്ച മൗലാന, അവരെ അല്ലാഹുവിന്റെ ആരാധനയിലേക്ക് കൊണ്ടുവരേണ്ടതുണ്ടെന്നും പറഞ്ഞു. 2014 മുതല്‍ രാജ്യത്തുടനീളം 20 ലക്ഷത്തോളം അമുസ്ലിംകള്‍ ഇസ്ലാം മതം സ്വീകരിച്ചതായി തൗക്കീര്‍ അവകാശപ്പെട്ടു. തബ്ലീഗി ജമാഅത്ത് അംഗങ്ങള്‍ കൂടുതല്‍ കൂടുതല്‍ ആളുകളെ ഇസ്ലാം മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യാന്‍ ശ്രമിക്കുകയാണെന്നും മൗലാന പറഞ്ഞു. ഇന്‍ഷാ അല്ലാഹ് ശരീഅത്ത് നിയമം ഇവിടെ വരും. നിങ്ങള്‍ അഫ്ഗാനിസ്ഥാനില്‍ നോക്കൂ, അവിടെ ശരിയത്ത് നിയമം നടപ്പാക്കി. അമേരിക്ക അവിടെ ഉണ്ടായിരുന്നു. എല്ലാവരെയും ആട്ടിയോടിച്ചു. മതപരിവര്‍ത്തനം ആവശ്യമാണെന്ന് വിവരിച്ച മൗലാന, എല്ലാവരേയും അല്ലാഹുവിന്റെ പാതയിലേക്ക് കൊണ്ടുവരേണ്ടതുണ്ടെന്നും പറഞ്ഞിരുന്നു.

admin

Recent Posts

പ്രവാസികൾ നാട്ടിലും വിദേശത്തും അഭിമുഖീകരിക്കുന്ന നിയമപ്രശ്നങ്ങൾക്ക് കൃത്യമായ പരിഹാര നിർദേശവുമായി പ്രവാസി ഇന്ത്യ ലീഗൽ സർവീസ് സൊസൈറ്റി ! പൊന്നാനി കിംഗ് ടവറിൽ നടത്തിയ പരാതിപരിഹാര അദാലത്തിന് മികച്ച പ്രതികരണം

പ്രവാസികൾ നാട്ടിലും വിദേശത്തും അഭിമുഖീകരിക്കുന്ന നിയമപ്രശ്നങ്ങൾക്ക് കൃത്യമായ പരിഹാര നിർദേശം നൽകുക എന്ന ഉദ്ദേശ്യത്തോടെ പ്രവാസി ഇന്ത്യൻ ലീഗൽ സർവീസസ്…

13 mins ago

ആർക്കൊക്കെ മില്ലറ്റ്സ് ആഹാരത്തിൽ ഉൾപ്പെടുത്താം !

കാൻസർ, പ്രമേയം, അനീമിയ തുടങ്ങിയ ജീവിത ശൈലി രോഗങ്ങളെ ചെറുക്കാൻ മില്ലറ്റ്സുകൾക്ക് കഴിയുമോ?

18 mins ago

ലഡാക്കിൽ പരിശീലനത്തിനിടെ സൈനിക ടാങ്ക് ഒഴുക്കിൽപ്പെട്ടു !അഞ്ച് സൈനികർക്ക് വീരമൃത്യു

ലഡാക്ക് : സൈനിക ടാങ്കുകളുടെ പരിശീലനത്തിനിടെ ഒഴുക്കിൽപ്പെട്ട് അഞ്ച് സൈനികർക്ക് വീരമൃത്യു. അഞ്ചുപേരുടെയും മൃതദേഹങ്ങൾ കണ്ടെടുത്തതായി പ്രതിരോധ വൃത്തങ്ങൾ അറിയിച്ചു.…

1 hour ago

CPM ന് വീണ്ടും EDയുടെ എട്ടിന്റെ പണി |cpm

CPM ന് വീണ്ടും EDയുടെ എട്ടിന്റെ പണി |cpm

1 hour ago

കേരളം ബിജെപിക്ക് ബാലികേറാമലയല്ലന്ന് തെളിയിച്ചു! ഇനി വിശ്രമമില്ലാത്ത നാളുകൾ ; ബിജെപി ഇല്ലാതെ കേരളത്തിന് ഇനി മുന്നോട്ട് പോകാനാകില്ലന്ന് കെ സുരേന്ദ്രൻ

കൊച്ചി: കേരളം ബിജെപിക്ക് ബാലികേറാമലയല്ലന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍.ബിജെപി ഇല്ലാതെ കേരളത്തിന് ഇനി മുന്നോട്ട് പോകാനാകില്ല .…

1 hour ago