India

സന്ദേശ്ഖാലിയിലെ ആക്രമണങ്ങളിൽ സർക്കാർ എന്ത് നടപടി സ്വീകരിച്ചു ? ആവർത്തിക്കപ്പെട്ടാൽ ഇരകളായവർക്ക് രാജ്ഭവൻ അഭയം നൽകും ! മമത ബാനർജിക്കെതിരെ തുറന്നടിച്ച് ഗവർണർ സിവി ആനന്ദ ബോസ്

കൊൽക്കത്ത: തെരഞ്ഞെടുപ്പിന് ശേഷം പശ്ചിമ ബംഗാളിൽ നടക്കുന്ന ആക്രമണ സംഭവങ്ങളിൽ ആശങ്കാകുലനാണെന്ന് ഗവർണർ സിവി ആനന്ദ ബോസ്. ആക്രമണങ്ങൾ തടയാൻ കർശന നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം മുഖ്യമന്ത്രി മമത ബാനർജിക്ക് കത്തെഴുതിയിരിക്കുകയാണ്. നോർത്ത് 24 പർഗാനയിലെയും സന്ദേശ്ഖലിയിലെയും സ്ഥിതിഗതികൾ രൂക്ഷമായി തുടരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

തെരഞ്ഞെടുപ്പ് നടന്നതിന് ശേഷം സന്ദേശ്ഖലിയിലും നോർത്ത് 24 പർഗാനയിലും ആക്രമണങ്ങൾ നടക്കുകയാണ്. സ്ത്രീകൾക്കും കുട്ടികൾക്കും പരിക്കേൽക്കുന്നുണ്ട്. സന്ദേശ്ഖലിയിലെ ജനജീവിതത്തെ കുറിച്ച് ആശങ്കാകുലനാണെന്ന് ഗവർണർ സിവി ആനന്ദ ബോസ് പറയുന്നു. ആക്രമണങ്ങളിൽ എന്ത് നടപടിയാണ് മമത സർക്കാർ സ്വീകരിച്ചുവെന്നറിയാൻ മുഖ്യമന്ത്രിക്ക് കത്ത് എഴുതിയിട്ടുണ്ടെന്നും ആക്രമണങ്ങളിൽ ഉൾപ്പെട്ടവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നും സിവി ആനന്ദ ബോസ് വ്യക്തമാക്കി. അതേസമയം, വരും ദിവസങ്ങളിൽ ഇത്തരം ആക്രമണങ്ങൾ തുടർന്നാൽ രാജ്ഭവന്റെ വാതിലുകൾ ഇരകളായവർക്ക് മുന്നിൽ തുറക്കപ്പെടുന്നതായിരിക്കും. സാധാരണക്കാരെ രാജ്ഭവനിൽ സുരക്ഷിതമായ സ്ഥലത്ത് പാർപ്പിക്കുമെന്നും ആനന്ദ ബോസ് കൂട്ടിച്ചേർത്തു.

തെരഞ്ഞെടുപ്പ് നടന്ന് 24 മണിക്കൂറിനുള്ളിലാണ് സന്ദേശ്ഖലിയിലും നോർത്ത് 24 പർഗാനയിലും ആക്രമണങ്ങൾ പൊട്ടിപ്പുറപ്പെട്ടത്. തൃണമൂൽ കോൺഗ്രസിന്റെ ഗുണ്ടകളാണ് ആക്രമണത്തിന് പിന്നിലെന്നാണ് ജനങ്ങൾ ആരോപിക്കുന്നത്. ആക്രമണത്തിൽ ബിജെപി നേതാവ് ഹാഫിസുൽ ഷെയ്ഖിനെ അക്രമി സംഘം വെടിവച്ചു കൊന്ന ശേഷം തലയര്ത്തിരുന്നു. തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ അയച്ച അക്രമികളാണ് 35 കാരനായ ഹാഫിസുലിനെ കൊലപ്പെടുത്തിയതെന്ന് കുടുംബം ആരോപിച്ചു. സംഭവത്തിൽ കുടുംബം സിബിഐ അന്വേഷണം ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.

anaswara baburaj

Recent Posts

തമിഴ്‌നാട്ടിൽ വീണ്ടും രാഷ്ട്രീയ കൊലപാതകം ? ബിഎസ്‌പി സംസ്ഥാന പ്രസിഡന്റിനെ ആറം​ഗ സംഘം വെട്ടിക്കൊന്നു !

മായാവതിയുടെ ബഹുജൻ സമാജ്‌വാദി പാർട്ടിയുടെ തമിഴ്‌നാട് സംസ്ഥാന പ്രസിഡന്റിനെ ആറം​ഗസംഘം വെട്ടിക്കൊന്നു. കെ. ആംസ്ട്രോങ് ആണ് കൊല്ലപ്പെട്ടത്. ചെന്നൈ പെരമ്പൂരിലെ…

8 hours ago

തോൽവിയുടെ കാരണം സുനക്കല്ല മറിച്ച് കൺസർവേറ്റിവ് പാർട്ടിയാണ് |OTTAPRADAKSHINAM

മോദിയും സുനക്കും തമ്മിലുള്ള വ്യത്യാസം ഇതായിരുന്നു! ബ്രിട്ടനിലെ സാഹചര്യം പരിശോധിച്ചാൽ ഭാരതത്തിൽ മികച്ച ഭരണം #narendramodi #bjp #rishisunak #election…

8 hours ago

കോഴിക്കോട് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം ! സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള കുട്ടിക്ക് രോഗം സ്ഥിരീകരിച്ചു ; കുട്ടിയുടെ ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടർമാർ

കോഴിക്കോട് ജില്ലയില്‍ ഒരാള്‍ക്കുകൂടി അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള തിക്കോടി സ്വദേശിയായ പതിന്നാല് വയസുകാരനാണ് രോഗം സ്ഥിരീകരിച്ചത്.…

9 hours ago

എൽ ഡി എഫിന് കനത്ത തിരിച്ചടി !സിപിഐ മുന്നണി വിടുമോ ?

സിപിഎം തിരുത്തിയില്ലെങ്കിൽ ഇടത് മുന്നണി തകരും! സിപിഐ മുന്നണി വിടുമോ ? #cpm #congress #kerala #binoyviswam

9 hours ago

വി മുരളീധരൻ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലേക്ക് ! പ്രകാശ് ജാവദേക്കർ തുടരും ; ബിജെപി സംസ്ഥാന ഘടകങ്ങളുടെ ചുമതല പുതുക്കി ദേശീയ നേതൃത്വം

ദില്ലി : വരാനിരിക്കുന്ന സംസ്ഥാന തെരഞ്ഞെടുപ്പുകൾക്ക് മുന്നോടിയായി രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലേക്കുള്ള ഇൻചാർജുമാരായി പുതിയ നേതാക്കൾക്ക് നിയമനം നൽകി ബിജെപി.…

9 hours ago

വീണ്ടും കൈയ്യൂക്ക് കാട്ടി സിഐടിയു ! മലപ്പുറം എടപ്പാളിൽ സിഐടിയുക്കാരുടെ മർദ്ദനം ഭയന്ന് കെട്ടിടത്തിൽ നിന്ന് താഴേക്ക് ചാടിയ നിർമ്മാണ തൊഴിലാളിക്ക് ഗുരുതര പരിക്ക് !

മലപ്പുറം എടപ്പാളിൽ മർദ്ദിക്കാൻ പാഞ്ഞെടുത്ത സിഐടിയുക്കാരെ പ്രാണരക്ഷാർത്ഥം കെട്ടിടത്തിൽ നിന്ന് താഴേക്ക് ചാടിയ നിർമ്മാണ തൊഴിലാളിക്ക് ഗുരുതര പരിക്ക്. ഇരുകാലുകളും…

10 hours ago