'What a night, what a comeback'…! The stars of Malayalam congratulate the cricketers who won the T20 World Cup title
ടി-20 ലോകകപ്പ് മത്സരത്തിൽ ഇന്ത്യൻ ടീം നേടിയ ചരിത്ര വിജയത്തിൽ ആശംസകൾ അറിയിച്ച് മലയാള സിനിമാ ലോകത്തെ സൂപ്പർ താരങ്ങളായ മമ്മൂട്ടിയും മോഹൻലാലും. ഇന്ത്യൻ ടീമിന്റെ ചിത്രം പങ്കുവച്ചുകൊണ്ട് ഫെയ്സ്ബുക്കിലൂടെയാണ് ഇരുവരും ആശംസകൾ അറിയിച്ചത്.
ഐസിസി ട്രോഫിക്കായുള്ള ഇന്ത്യയുടെ 11 വർഷത്തെ കാത്തിരിപ്പ് ഇതോടെ അവസാനിക്കുകയാണ്. അവിശ്വസനീയമായ ടീം വർക്കിലൂടെയാണ് ഇന്ത്യ വിജയ കിരീടം ചൂടിയത്. വിരാട് കോഹ്ലിയുടെയും അക്സർ പട്ടേലിന്റെയും നിർണായകമായ പങ്കാളിത്തം, ജസ്പ്രീത് ബുംറയുടെ അത്ഭുതകരമായ പ്രകടനം. അവസാന പന്ത് വരെ ആവേശം കൊള്ളിച്ച മത്സരമായിരുന്നു. ഇവരെ ഓർത്ത് അഭിമാനിക്കാതിരിക്കാൻ കഴിയില്ല എന്ന് മോഹൻലാൽ ഫെയ്സ്ബുക്കിൽ കുറിച്ചു.
വിജയ കിരീടം ചൂടിയ ഇന്ത്യൻ ടീമിന് ആശംസകളെന്ന് മമ്മൂട്ടിയും ഫെയ്സ്ബുക്കിലൂടെ അറിയിച്ചു. എന്തൊരു രാത്രി, എന്തൊരു തിരിച്ചുവരവ്. ഇന്ത്യ വീണ്ടും ലോക ചാമ്പ്യന്മാരായിരിക്കുന്നു. മുഴുവൻ ടീമിനും അഭിനന്ദനങ്ങളെന്ന് മമ്മൂട്ടി ഫെയ്സ്ബുക്കിൽ കുറിച്ചു.
തൃശ്ശൂര്‍ ഒല്ലൂരില്‍ ഇന്നു പുലര്‍ച്ചെ തൃശ്ശൂര്‍ ലഹരി വിരുദ്ധ സ്ക്വാഡും ഒല്ലൂര്‍ പൊലീസും സംയുക്തമായി നടത്തിയ പരിശോധനയില്‍ രണ്ടരക്കോടിയുടെ രാസലഹരിയുമായി…
ജാർഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പിൽ അഴിമതി മുന്നണിയെ ഇത്തവണ പുറത്താക്കുമെന്ന് ബിജെപി #hemanthsoren #congress #bjp
പാലക്കാട് താമര വിരിഞ്ഞാൽ സിപിഎം കേരളത്തിൽ ഇനി സ്വപ്നങ്ങളിൽ മാത്രം #kerala #bjp #cpm
റാഞ്ചി : ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി ചംപെയ് സോറന് രാജിവെച്ചു. രാജ്ഭവനിലെത്തിയ അദ്ദേഹം രാജിക്കത്ത് ഗവര്‍ണര്‍ സിപി രാധാകൃഷ്ണന് കൈമാറി. ഭൂമി…