Kerala

തിരുവല്ലം ബലിതർപ്പണക്കടവിലെ മാലിന്യപ്രശ്‌നം; ഊർജിത നടപടികളുമായി ഹിന്ദുസേവസമാജം മുന്നോട്ട്

തിരുവനന്തപുരം: തലസ്ഥാനത്തെ ഏറ്റവും പഴക്കമേറിയ ക്ഷേത്രങ്ങളിൽ ഒന്നായ തിരുവല്ലം ശ്രീ പരശുരാമ ക്ഷേത്രത്തിലെ ബലിതർപ്പണക്കടവും പരിസരവും മാലിന്യമുക്തമാക്കാൻ സത്വര നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഹിന്ദു സേവാസമാജ് തിരുവനന്തപുരം ആർ.ഡി.ഒ യ്ക്ക് പരാതി നൽകി.

സംസ്ഥാന സർക്കാർ, തിരുവനന്തപുരം കോർപ്പറേഷൻ, തിരുവിതാംകൂർ ദേവസ്വം ബോർഡ് കേരള വാട്ടർ അതോറിറ്റി ഇറിഗേഷൻ വിഭാഗം, ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ എന്നിങ്ങനെ എതിർകക്ഷികളായുള്ള പെറ്റീഷൻ, ക്രിമിനൽ നിയമത്തിലെ സെക്ഷൻ 133 പ്രകാരമാണ് നൽകിയതെന്ന് ഹിന്ദു സേവാസമാജം അറിയിച്ചു.

തലസ്ഥാനത്തെ അതിപുരാതനമായ തിരുവല്ലം ശ്രീ പരശുരാമ ക്ഷേത്രത്തിലെ ബലിക്കടവും പരിസരവും ഇന്ന് മാലിന്യ പൂർണമാണ്. കരമനയാറും കിള്ളിയാറും പാർവതി പുത്തനാറും സംഗമിക്കുന്ന ത്രിവേണിയിൽ എത്തുന്ന ഭക്തജനങ്ങൾക്ക് യഥാവിധി പൂജാ ബലിതർപ്പണങ്ങൾ നടത്താനുള്ള സാഹചര്യം ഇന്നില്ല.

അഴുക്കുചാൽ ആയി മാറിയിരിക്കുന്ന ഈ പുണ്യ തീർത്ഥത്തിലിലെ ഈ ദു:സ്ഥിതി മാറ്റാൻ എതിർകക്ഷികൾ സത്വര നടപടികൾ എടുക്കണമെന്ന ആവശ്യമാണ് ഹിന്ദു സേവാസമാജ് ഉയർത്തുന്നത്. നദീ പ്രദേശത്ത് വ്യാപകമായി ഭൂമി കൈയേറ്റം നടക്കുന്നതും നദികളുടെ സ്വാഭാവിക ഒഴുക്ക് തടയുന്ന നിർമ്മാണപ്രവർത്തനങ്ങൾ നടക്കുന്നതും, കക്കൂസ് മാലിന്യം ഉൾപ്പെടെ ഈ നദികളിലേക്ക് തള്ളുന്നതുമാണ് ഈ ദു:സ്ഥിതിക്ക് കാരണമെന്ന് പരാതിക്കാർ ചൂണ്ടിക്കാണിക്കുന്നു. ഇതിനെതിരെ നടപടികൾ എടുക്കുന്നതിൽ സംസ്ഥാന സർക്കാരിൻറെ ബന്ധപ്പെട്ട് വകുപ്പുകൾ പരാജയപ്പെട്ടു.

ക്ഷേത്ര സംരക്ഷണത്തിന്റെ ചുമതലയുള്ള ആർക്കിയോളജിക്കൽ വകുപ്പും ദൈനംദിന ഭരണം നടത്തുന്ന ദേവസ്വംബോർഡും ഈ വിഷയത്തിൽ കുറ്റകരമായ മൗനം ആണ് പുലർത്തുന്നത്. ഈ മൂന്ന് നദികളിലെയും നീരൊഴുക്ക് പുനഃസ്ഥാപിച്ച് ഈ ഗുരുതര പ്രശ്നത്തിന് പരിഹാരം കാണണമെന്ന് ഹിന്ദു സേവാസമാജം ആവശ്യപ്പെട്ടു.

തിരുവനന്തപുരം ആർ.ഡി.ഒ യും സബ്ഡിവിഷണൽ മജിസ്ട്രേറ്റുമായ മാധവിക്കുട്ടി I A S മുൻപാകെ ഇത് സംബന്ധിച്ച് പരാതി ഹിന്ദു സേവാ സമാജ് ചെയർമാൻ രാജേഷ് പിള്ള, ജനറൽ സെക്രട്ടറി അജിത് തൈക്കാട്, അഡ്വക്കേറ്റ് മുരളീധരൻ ഉണ്ണിത്താൻ, ക്യാപ്റ്റൻ കെ എ പിള്ള എന്നിവരുടെ നേതൃത്വത്തിലാണ് സമർപ്പിച്ചത്.

admin

Recent Posts

തമിഴ്‌നാട്ടിൽ വീണ്ടും രാഷ്ട്രീയ കൊലപാതകം ? ബിഎസ്‌പി സംസ്ഥാന പ്രസിഡന്റിനെ ആറം​ഗ സംഘം വെട്ടിക്കൊന്നു !

മായാവതിയുടെ ബഹുജൻ സമാജ്‌വാദി പാർട്ടിയുടെ തമിഴ്‌നാട് സംസ്ഥാന പ്രസിഡന്റിനെ ആറം​ഗസംഘം വെട്ടിക്കൊന്നു. കെ. ആംസ്ട്രോങ് ആണ് കൊല്ലപ്പെട്ടത്. ചെന്നൈ പെരമ്പൂരിലെ…

7 hours ago

തോൽവിയുടെ കാരണം സുനക്കല്ല മറിച്ച് കൺസർവേറ്റിവ് പാർട്ടിയാണ് |OTTAPRADAKSHINAM

മോദിയും സുനക്കും തമ്മിലുള്ള വ്യത്യാസം ഇതായിരുന്നു! ബ്രിട്ടനിലെ സാഹചര്യം പരിശോധിച്ചാൽ ഭാരതത്തിൽ മികച്ച ഭരണം #narendramodi #bjp #rishisunak #election…

7 hours ago

കോഴിക്കോട് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം ! സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള കുട്ടിക്ക് രോഗം സ്ഥിരീകരിച്ചു ; കുട്ടിയുടെ ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടർമാർ

കോഴിക്കോട് ജില്ലയില്‍ ഒരാള്‍ക്കുകൂടി അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള തിക്കോടി സ്വദേശിയായ പതിന്നാല് വയസുകാരനാണ് രോഗം സ്ഥിരീകരിച്ചത്.…

8 hours ago

എൽ ഡി എഫിന് കനത്ത തിരിച്ചടി !സിപിഐ മുന്നണി വിടുമോ ?

സിപിഎം തിരുത്തിയില്ലെങ്കിൽ ഇടത് മുന്നണി തകരും! സിപിഐ മുന്നണി വിടുമോ ? #cpm #congress #kerala #binoyviswam

8 hours ago

വി മുരളീധരൻ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലേക്ക് ! പ്രകാശ് ജാവദേക്കർ തുടരും ; ബിജെപി സംസ്ഥാന ഘടകങ്ങളുടെ ചുമതല പുതുക്കി ദേശീയ നേതൃത്വം

ദില്ലി : വരാനിരിക്കുന്ന സംസ്ഥാന തെരഞ്ഞെടുപ്പുകൾക്ക് മുന്നോടിയായി രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലേക്കുള്ള ഇൻചാർജുമാരായി പുതിയ നേതാക്കൾക്ക് നിയമനം നൽകി ബിജെപി.…

9 hours ago

വീണ്ടും കൈയ്യൂക്ക് കാട്ടി സിഐടിയു ! മലപ്പുറം എടപ്പാളിൽ സിഐടിയുക്കാരുടെ മർദ്ദനം ഭയന്ന് കെട്ടിടത്തിൽ നിന്ന് താഴേക്ക് ചാടിയ നിർമ്മാണ തൊഴിലാളിക്ക് ഗുരുതര പരിക്ക് !

മലപ്പുറം എടപ്പാളിൽ മർദ്ദിക്കാൻ പാഞ്ഞെടുത്ത സിഐടിയുക്കാരെ പ്രാണരക്ഷാർത്ഥം കെട്ടിടത്തിൽ നിന്ന് താഴേക്ക് ചാടിയ നിർമ്മാണ തൊഴിലാളിക്ക് ഗുരുതര പരിക്ക്. ഇരുകാലുകളും…

9 hours ago