Saturday, July 6, 2024
spot_img

വടകര താലൂക്ക് ഓഫീസ് തീപിടുത്തം; പിന്നിൽ അട്ടിമറിയോ?; ആന്ധ്ര സ്വദേശി കസ്റ്റഡിയില്‍

കോഴിക്കോട്: വടകര താലൂക്ക് ഓഫിസ് തീപിടിത്തവുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് (Police) കസ്റ്റഡിയിലെടുത്തു. വടകര ടൗണില്‍ അലഞ്ഞുതിരിഞ്ഞ് നടക്കുന്ന സതീഷാണ് പിടിയിലായത്. എല്‍ എ തഹസില്‍ദാര്‍ ഓഫീസിലേക്ക് ഇയാള്‍ വരുന്ന ദൃശ്യങ്ങള്‍ റിപ്പോര്‍ട്ട് ടിവിക്ക് ലഭിച്ചു. ഇയാളെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്.

മാനസിക വെല്ലുവിളി നേരിടുന്നയാളാണിത്. തീപ്പിടുത്തത്തിന്‍റെ കാരണം കണ്ടെത്താനായി പ്രത്യേക അന്വേഷണ സംഘം ഇന്ന് നടപടികൾ തുടങ്ങും. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഹരിദാസന്‍റെ നേതൃത്ത്വത്തിലുള്ള സംഘമാണ് കേസന്വേഷിക്കുന്നത്. കഴിഞ്ഞ ദിവസം ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറടക്കം സ്ഥലത്ത് നടത്തിയ പരിശോധനയില്‍ ഷോർട്ട് സർക്യൂട്ട് മൂലമല്ല അപകടം നടന്നതെന്ന നിഗമനത്തിലാണ് എത്തിയത്.

വെള്ളിയാഴ്ച പുലർച്ചെ അഞ്ചരയോടെയാണ് വടകര പഴയ സ്റ്റാൻഡിന് സമീപത്തെ താലൂക്ക് ഒാഫിസ് കെട്ടിടത്തിൽ വൻ തീപിടിത്തമുണ്ടായത്. കെട്ടിടത്തിന്‍റെ മുക്കാൽ ഭാഗവും ഓഫീസ് ഫയലുകളും രേഖകളും കമ്പ്യൂട്ടറുകളും കത്തി നശിച്ചു.

Related Articles

Latest Articles