Saturday, July 6, 2024
spot_img

‘നാം മുന്നോട്ട്’; നിര്‍മാണം പാര്‍ട്ടി ചാനലിന്: പിന്നില്‍ അഴിമതിയെന്ന് വി. മുരളീധരന്‍

കോഴിക്കോട്: മുഖ്യമന്ത്രിയുടെ പ്രതിവാര ടെലിവിഷന്‍ പരിപാടിയായ നാം മുന്നോട്ടന്റെ നിര്‍മാണം കൈരളി ചാനലിന് കൈമാറിയതിന് പിന്നില്‍ ഗൂഢാലോചനയും അഴിമതിയുമുണ്ടെന്ന് വി. മുരളീധരന്‍ എംപി.
സി-ഡിറ്റ് നിര്‍മ്മിച്ചുകൊണ്ടിരുന്ന പരിപാടി മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് എംഡി. ആയിട്ടുള്ള ചാനലിന് നല്‍കിയതില്‍ അഴിമതിയുണ്ടെന്നും സി-ഡിറ്റിന്റെ ടെന്‍ഡറും കൈരളിയുടെ ടെന്‍ഡറും ഒരേ ആസ്ഥാനത്താണ് ഉണ്ടാക്കുന്നതെന്നും അദ്ദേഹം ഫെയ്്‌സ്ബുക്ക് പോസ്റ്റില്‍ ആരോപിച്ചു.

പരിപാടിയുടെ നിര്‍മാണം കൈരളിക്ക് നല്‍കുന്നതിലൂടെ ഓരോ എപ്പിസോഡിലും ഒരു ലക്ഷം ലാഭമുണ്ടെന്നായിരുന്നു പിആര്‍ഡി ഡയറക്ടറുടെ വിശദീകരണം. അങ്ങനെയാണെങ്കില്‍ സര്‍ക്കാരിന് കീഴിലുള്ള സി-ഡിറ്റ് കൈരളി ചാനലിനെക്കാള്‍ പണം ചെലവാക്കുകയല്ലേ എന്നും വി. മുരളീധരന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ചോദിച്ചു.

Related Articles

Latest Articles