Categories: International

ഒടുവിൽ നീതി; ജോര്‍ജ് ഫ്ലോയ്ഡ് വധക്കേസില്‍ മുൻ പൊലീസ് ഓഫിസർക്ക് 22.5 വർഷം തടവ് ശിക്ഷ

മിനിയപ്പലിസ്: അമേരിക്കയിൽ ആഫ്രിക്കന്‍ വംശജനായ ജോര്‍ജ് ഫ്‌ലോയ്ഡിന്റെ കഴുത്തില്‍ കാല്‍മുട്ടമര്‍ത്തി കൊന്ന മുന്‍ പൊലീസുകാരന്‍ ഡെറിക് ഷോവിന് 22.5 വര്‍ഷം തടവുശിക്ഷ. അമേരിക്കയിലെ മിനിയാപോളിസ് കോടതി ജഡ്ജി പീറ്റര്‍ കാഹിലാണ് തടവുശിക്ഷ വിധിച്ചത്. അധികാര ദുരുപയോഗമാണ് ഒരാളുടെ മരണത്തിനു ഇടയാക്കിയത്, വിധി പ്രഖ്യാപിക്കുന്നത് സഹതാപത്തിന്റെയോ വികാരത്തിന്റെയോ അടിസ്ഥാനത്തിലല്ല. സമൂഹത്തിനു ഒരു സന്ദേശവും നല്കാൻ ഉദ്ദേശിക്കുന്നില്ലെന്നും ജഡ്ജി പറഞ്ഞു.

ഷോവിന്‍ കുറ്റക്കാരനാണെന്ന് നേരത്തേ കോടതി കണ്ടെത്തിയിരുന്നു. 2020 മേയ് 25-നാണ് ഫ്‌ലോയ്ഡ് കൊല്ലപ്പെട്ടത്. വ്യാജരേഖകള്‍ ഉപയോഗിച്ചെന്ന് ആരോപിച്ചാണ് ഷോവിന്‍ ഫ്‌ലോയ്ഡിനെ നിലത്തേക്ക് തള്ളിയിട്ടത്. തുടര്‍ന്ന് കാല്‍മുട്ടുകള്‍കൊണ്ട് കഴുത്തില്‍ ശക്തമായി അമര്‍ത്തി. എട്ടുമിനിറ്റും 46 സെക്കന്‍ഡും ഷോവിന്റെ കാല്‍മുട്ടുകള്‍ ഫ്‌ലോയ്ഡിന്റെ കഴുത്തിലുണ്ടായിരുന്നുവെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. ഫ്ലോയ്ഡിനെ കഴുത്തിന് മുകളില്‍ കാല്‍മുട്ട് അമര്‍ത്തി പിടിക്കുന്ന ഡെറക്കിന്‍റെ വീഡിയോ വൈറലായതോടെ വലിയ പ്രതിഷേധത്തിനാണ് അമേരിക്ക സാക്ഷിയായത്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

admin

Recent Posts

തിരുവനന്തപുരം എം പി എവിടെ ?കൊടിക്കുന്നിലിന് വോട്ട് ചെയ്യാതെ തരൂർ മുങ്ങി ?|OTTAPRADAKSHINAM

കൊടിക്കുന്നിലിനെ മത്സര രംഗത്തിറക്കിയത് കോൺഗ്രസിലെ രാജകുമാരനെ സംരക്ഷിക്കാൻ ? #rahulgandhi #kodikunnilsuresh #speaker #congress #sasitharoor #kejriwal

3 hours ago

ദില്ലി മദ്യനയ അഴിമതിക്കേസ് !കെജ്‌രിവാൾ 3 ദിവസത്തെ സിബിഐ കസ്റ്റഡിയിൽ

ദില്ലി മദ്യനയ അഴിമതിക്കേസില്‍ അറസ്റ്റിലായ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ മൂന്നു ദിവസത്തെ സിബിഐ. കസ്റ്റഡിയില്‍ വിട്ട് വിചാരണക്കോടതി. അഞ്ച് ദിവസത്തെ…

4 hours ago

പ്രതിപക്ഷ നേതാവിന്റെ ഗതി കണ്ടോ ? |RAHULGANDHI

രാഹുൽ ഗാന്ധിക്ക് അടുത്ത പണി!വൈകാതെ കോടതിയിലേക്ക് #rahulgandhi #court #congress

4 hours ago

അതിതീവ്ര മഴ; വയനാട്, പത്തനംതിട്ട, ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

തിരുവനന്തപൂരം; ശക്തമായ മഴ തുടരുന്നതിന്റെ പശ്ചാത്തലത്തിൽ വയനാട്, പത്തനംതിട്ട ജില്ലകളിലും ആലപ്പുഴ ജില്ലയിലെ ചേർത്തല താലൂക്കിലേയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ…

5 hours ago

സത്യപ്രതിജ്ഞയ്ക്കിടെ ജയ് പലസ്തീൻ മുദ്രാവാക്യം ! അസദുദ്ദീൻ ഒവൈസിയെ ലോക്സഭയിൽ നിന്നും പുറത്താക്കണമെന്ന ആവശ്യം ശക്തമാകുന്നു ! എന്ന് രാഷ്ട്രപതിക്ക് കത്ത്

പാർലമെന്റിൽ എംപിയായി സത്യപ്രതിജ്ഞ ചെയ്യുന്നതിനിടെ ജയ് പലസ്തീൻ മുദ്രാവാക്യം വിളിച്ച അസദുദ്ദീൻ ഒവൈസിയെ ലോക്‌സഭയിൽ നിന്ന് പുറത്താക്കണമെന്നാവശ്യം ശക്തമാകുന്നു. ഹൈദരാബാദിൽ…

5 hours ago