India

മോദിയുടെ കീഴിൽ രാജ്യത്തെ കായികമേഖല അതിവേഗം വളരുന്നു ; ഖേലോ ഇന്ത്യ താരങ്ങൾക്ക് പ്രചോദനമേകുന്നുവെന്ന് യോഗി ആദിത്യനാഥ്

ലക്‌നൗ : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കീഴിൽ രാജ്യത്തെ കായികമേഖല അതിവേഗം വളർന്നുകൊണ്ടിരിക്കുകയാണെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ രാജ്യത്ത് വർഷം തോറും മികച്ച കായിക പ്രതിഭകൾ വളർന്നുകൊണ്ടിരിക്കുകയാണെന്നും യോഗി ആദിത്യനാഥ് വ്യക്തമാക്കി. ഉത്തർപ്രദേശിൽ സംഘടിപ്പിച്ച റൂറൽ സ്‌പോർട്‌സ് ലീഗിന്റെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഖേലോ ഇന്ത്യ, ഫിറ്റ് ഇന്ത്യ മൂവ്‌മെന്റ്, സൻസദ് ഖേൽ പ്രതിയോഗിത തുടങ്ങിയവ കായിക താരങ്ങൾക്ക് വളരെയധികം പ്രോത്സാഹനവും സഹായവും നൽകിയിട്ടുണ്ട്. ഇതിനുപുറമെ ഒളിമ്പിക്‌സ്, ഏഷ്യൻ ഗെയിംസ്, കോമൺവെൽത്ത് ഗെയിംസ് എന്നീ മത്സരങ്ങളിൽ രാജ്യത്തെ പ്രതിനിധീകരിച്ച് പങ്കെടുത്തവരുടെ എണ്ണവും വർധിച്ചിരിക്കുകയാണ്. കൂടാതെ, ഇത്തവണ രാജ്യത്തിന് ലഭിച്ച മെഡലുകളും വർധിച്ചിട്ടുണ്ട്. അതേസമയം, കൂടുതൽ കായിക താരങ്ങളെ രാജ്യത്ത് പടുത്തുയർത്താൻ ഓരോ ജില്ലയിലും കായിക കേന്ദ്രങ്ങൾ സ്ഥാപിക്കുന്നുണ്ടെന്നും യോഗി ആദ്യത്യനാഥ് വ്യക്തമാക്കി.

അതേസമയം, കായിക താരങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി സർക്കാർ ഗണ്യമായ സാമ്പത്തിക സഹായമാണ് നൽകി വരുന്നത്. കായിക താരങ്ങൾക്ക് സർക്കാർ ജോലിയും ഇവരെ പരിശീലിപ്പിക്കുന്നതിനായി ഒന്നര ലക്ഷം രൂപ സ്റ്റൈപ്പൻഡ് നൽകി നിരവധി പരിശീലകരെയും നിയമിച്ചിട്ടുണ്ട്. നിലവിൽ ഉത്തർപ്രദേശിൽ രണ്ട് അന്താരാഷ്‌ട്ര ക്രിക്കറ്റ് സ്റ്റേഡിയങ്ങളും വാരണാസിയിൽ ഒരു രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയവുമാണുള്ളത്. ഇത് കൂടുതൽ കായിക താരങ്ങളെ സൃഷ്ടിക്കാൻ സഹായിക്കുമെന്നും വിജയം കൂടുതൽ മുന്നേറാനും പരാജയം പോരായ്മകൾ പരിഹരിക്കാൻ സഹായിക്കുമെന്നും യോഗി ആദിത്യനാഥ് കൂട്ടിച്ചേർത്തു.

anaswara baburaj

Recent Posts

കഴിഞ്ഞ മാസം വിരമിച്ച പതിനയ്യായിരം ജീവനക്കാർക്ക് പെൻഷൻ ആനുകൂല്യങ്ങൾ മുടങ്ങി

ശമ്പളവും പെൻഷനും നൽകാനാകാതെ കുഴങ്ങി സംസ്ഥാന സർക്കാർ ! സംസ്ഥാനം ഗുരുതര സാമ്പത്തിക പ്രതിസന്ധിയിൽ I LDF #ldf #cpim…

29 mins ago

ഈ വർഷത്തെ ശ്രീകുമാരൻ തമ്പി പുരസ്‌കാരം മോഹൻലാലിന് |mohanlal

ഈ വർഷത്തെ ശ്രീകുമാരൻ തമ്പി പുരസ്‌കാരം മോഹൻലാലിന് |mohanlal

49 mins ago

ഹത്രാസ്‌ ദുരന്തം ! ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് യു പി സർക്കാർ ; കുറ്റക്കാരെ വെറുതെ വിടില്ലെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

ലഖ്‌നൗ : ഉത്തര്‍പ്രദേശിലെ ഹത്റാസില്‍ മതപരിപാടിക്കിടെ തിക്കിലും തിരക്കിലും പെട്ട് നൂറിലധികം പേർ മരിച്ച സംഭവത്തിൽ ജൂഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച്…

1 hour ago

കാര്യവട്ടം കാമ്പസിലെ എസ്എഫ്ഐയുടെ ഇടിമുറി മർദ്ദനം ! സിദ്ധാര്‍ത്ഥനെ കൊന്ന് കെട്ടിത്തൂക്കിയിട്ടും എസ്എഫ്ഐ ക്രിമിനലുകള്‍ക്ക് ചോരക്കൊതി മാറുന്നില്ലെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ

തിരുവനന്തപുരം : കാര്യവട്ടം കാമ്പസിലെ ഇടിമുറിയില്‍ കെഎസ്‌യു ജില്ലാ ജോയിന്‍റ് സെക്രട്ടറിയും കോളേജിലെ എം.എ മലയാളം വിദ്യാർത്ഥിയുമായ സാഞ്ചോസിനെ ക്രൂരമായി…

1 hour ago

വീണ്ടും 20 വർഷം എൻ ഡി എ തന്നെ ഭരിക്കും ! രാജ്യസഭയിൽ മോദിയുടെ മറുപടി I NARENDRA MODI

എൻ ഡി എ നേടിയത് ചരിത്ര വിജയം ! പ്രതിപക്ഷം നടത്തുന്നത് ആ വിജയം ബ്ലാക്ക് ഔട്ട് ചെയ്യാനുള്ള ശ്രമം…

2 hours ago