International

‘ലോകത്ത് ഊർജ പുനരുപയോഗത്തിൽ യുഎഇ മുൻനിര രാജ്യമായി തുടരുന്നു’: ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം

ദുബായ്: ലോകത്ത് ഊർജ പുനരുപയോഗത്തിൽ യുഎഇ മുൻനിര രാജ്യമായി തുടരുന്നുവെന്ന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം.

അബുദാബി സുസ്ഥിരത വികസന വാരത്തിന്റെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. എക്‌സ്‌പോ വേദിയിലെ ദുബായ് എക്സിബിഷൻ സെന്ററിലായിരുന്നു ഉദ്ഘാടന ചടങ്ങ്.

അബുദാബി സുസ്ഥിരത വികസന വാരം സഹകരണം, വിജ്ഞാന വിനിമയം, നിക്ഷേപം, നവീകരണം എന്നിവയ്ക്കായി ഒരു ആഗോള പ്ലാറ്റ്‌ഫോം നൽകുന്നുണ്ട്

മാത്രമല്ല കാലാവസ്ഥാ പ്രവർത്തനം, ഊർജ പരിവർത്തനം, പരിസ്ഥിതി പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള പരിഹാരമായി പുനരുപയോഗ ഊർജം സ്വീകരിക്കൽ എന്നീ മേഖലകളിലെ മുൻനിര രാജ്യങ്ങളിലൊന്നാണ് യുഎഇയെന്ന് അദ്ദേഹം പറഞ്ഞു.

കൂടാതെ ജനങ്ങളുടെ ജീവിതത്തിലും ആരോഗ്യത്തിലും അവ ചെലുത്തുന്ന സ്വാധീനത്തെ കുറിച്ചും അദ്ദേഹം വിശദമാക്കി.

admin

Recent Posts

ഇവൻ നിസാരക്കാരനല്ല !

ആളൊരു ഭീകരൻ ; പ്രതിരോധിച്ചേ മതിയാവൂ, പക്ഷെ എങ്ങനെ?

6 mins ago

ചംപെയ് സോറൻ രാജിവെച്ചു !ഝാർഖണ്ഡിൽ ഹേമന്ത് സോറൻ മുഖ്യമന്ത്രി സ്ഥാനത്തേക്ക്

റാഞ്ചി : ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി ചംപെയ് സോറന്‍ രാജിവെച്ചു. രാജ്ഭവനിലെത്തിയ അദ്ദേഹം രാജിക്കത്ത് ഗവര്‍ണര്‍ സിപി രാധാകൃഷ്ണന് കൈമാറി. ഭൂമി…

46 mins ago

ജീവനക്കാരുടെ സർഗാത്മകതയെ സർക്കാർ പ്രോത്സാഹിപ്പിക്കുന്നു !സർക്കാർ ഓഫീസിലെ റീൽസ് ചിത്രീകരണ സംഭവത്തിൽ ജീവനക്കാരെ പിന്തുണച്ച് മന്ത്രി എം ബി രാജേഷ് !

പത്തനംതിട്ട: സർക്കാർ ഓഫീസിനുള്ളിലെ റീൽസ് ചിത്രീകരണ സംഭവത്തിൽ പ്രതികരണവുമായി തദേശസ്വയം ഭരണവകുപ്പ് മന്ത്രി മന്ത്രി എം ബി രാജേഷ്. തിരുവല്ല…

2 hours ago