Monday, July 1, 2024
spot_img

കണ്ണൂർ ഏച്ചൂർ മാച്ചേരിയിൽ രണ്ട് കുട്ടികൾ മുങ്ങി മരിച്ചു ! അപകടം സ്വകാര്യ വ്യക്തിയുടെ കുളത്തിൽ കുളിക്കുന്നതിനിടെ

കണ്ണൂർ ഏച്ചൂർ മാച്ചേരിയിൽ കുളത്തിൽ കുളിക്കാനിറങ്ങിയ രണ്ടു വിദ്യാർത്ഥികൾ മുങ്ങിമരിച്ചു. മുഹമ്മദ് മിസ്ബൽ ആമീൻ (10), ആദിൽ ബിൻ മുഹമ്മദ് (13) എന്നിവരാണ് മരിച്ചത്. സ്വകാര്യ വ്യക്തിയുടെ കുളത്തിൽ കുളിക്കുന്നതിനിടെയായിരുന്നു ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു അപകടം.

മൂന്നു കുട്ടികളടങ്ങിയ സംഘമാണ് കുളിക്കാനായി കുളക്കരയിൽ എത്തിയത്. രണ്ടു പേർ കുളത്തിലിറങ്ങുകയും ഒരു കുട്ടി കരയിൽ നിൽക്കുകയുമായിരുന്നു. കുളത്തിലിറങ്ങിയ കുട്ടികൾ മുങ്ങിത്താഴുന്നത് കണ്ട കരയിൽ നിന്ന കുട്ടി ശബ്ദമുണ്ടാക്കുകയും നാട്ടുകാർ ഓടിയെത്തുകയുമായിരുന്നു . കുളത്തിൽ നിന്ന് കുട്ടികളെ നാട്ടുകാർ പുറത്തെത്തിച്ച് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Related Articles

Latest Articles