INTER NATIONAL

വീണ്ടും നവീകരണത്തിനൊരുങ്ങി ട്വിറ്റർ;ഈ മാസം 20-ാം തിയതിയോടെ പരമ്പരാഗത ബ്ലൂ ടിക്കുകളെല്ലാം നീക്കം ചെയ്യും,സുപ്രധാന നടപടിയുമായി എലോൺ മസ്‌ക്

എലോൺ മസ്‌ക് ട്വിറ്റർ ഏറ്റെടുത്ത ശേഷം നിരവധി പരിഷ്കാരങ്ങളും നടപടികളുമാണ് ട്വിറ്ററിൽ കൊണ്ട് വന്നത്.ഇതാ വീണ്ടും പുതിയ നീക്കങ്ങളുമായാണ് മസ്‌ക് എത്തിയിരിക്കുന്നത്.ഈ മാസം 20-ാം തിയതിയോടെ ട്വിറ്ററില്‍ നിന്നും പരമ്പരാഗത ബ്ലൂ ടിക്കുകളെല്ലാം നീക്കം ചെയ്യുമെന്നാണ് മസ്ക് വ്യക്തമാക്കിയിരിക്കുന്നത്.ട്വിറ്ററില്‍ നിങ്ങളുടെ അക്കൗണ്ട് വെരിഫൈഡ് ആണോ എന്ന് ഉറപ്പിക്കുന്നതിന് ട്വിറ്റര്‍ നല്‍കി വരുന്ന അടയാളമാണ് നീല നിറത്തിലുള്ള ശരി അടയാളം. എന്നാൽ 20-ാം തിയതിയോടെ ഈ അടയാളം കാണാൻ സാധിക്കില്ലെന്നാണ് അറിയാൻ കഴിയുന്നത്. അക്കൗണ്ട് വെരിഫൈ ചെയ്ത് ബ്ലൂ ടിക്ക് നേടാന്‍ ഇനി മുതല്‍ ട്വിറ്ററിന് പണം നല്‍കണമെന്നാണ് മസ്‌കിന്റെ പുതിയ പ്രഖ്യാപനം.

അതേസമയം കഴിഞ്ഞദിവസമാണ് അനൗപചാരികമായി ബ്രാൻഡ് പുനർനാമകരണം ചെയ്തത്.പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം ട്വിറ്റർ എന്ന ഇംഗ്ലീഷിൽ എഴുതിയ ബോർഡിൽ നിന്നും ‘ഡബ്ല്യു’ എന്ന ഇംഗ്ലീഷ് അക്ഷരം എടുത്ത് മാറ്റുകയാണ് ഇലോൺ മസ്ക് ചെയ്തിരിക്കുന്നത്. ട്വിറ്ററിന്റെ സാൻ ഫ്രാൻസിസ്കോ ആസ്ഥാനത്തെ ഓഫീസിന് മുകളിലുള്ള ബോർഡിൽ നിന്നാണ് ഡബ്ല്യു എന്ന അക്ഷരം എടുത്ത് മാറ്റിയത്.ഡബ്ല്യു എന്ന അക്ഷരം എടുത്തു മാറ്റിയതോടെ ട്വിറ്റർ എന്ന പേരിനു പകരം ടിറ്റർ എന്നാണ് വായിക്കുന്നത്. ഇതിനെതിരെ നിരവധിപേരാണ് വിമർശനവുമായി രംഗത്തെത്തിയത്.

Anusha PV

Recent Posts

തമിഴ്‌നാട്ടിൽ വീണ്ടും രാഷ്ട്രീയ കൊലപാതകം ? ബിഎസ്‌പി സംസ്ഥാന പ്രസിഡന്റിനെ ആറം​ഗ സംഘം വെട്ടിക്കൊന്നു !

മായാവതിയുടെ ബഹുജൻ സമാജ്‌വാദി പാർട്ടിയുടെ തമിഴ്‌നാട് സംസ്ഥാന പ്രസിഡന്റിനെ ആറം​ഗസംഘം വെട്ടിക്കൊന്നു. കെ. ആംസ്ട്രോങ് ആണ് കൊല്ലപ്പെട്ടത്. ചെന്നൈ പെരമ്പൂരിലെ…

7 hours ago

തോൽവിയുടെ കാരണം സുനക്കല്ല മറിച്ച് കൺസർവേറ്റിവ് പാർട്ടിയാണ് |OTTAPRADAKSHINAM

മോദിയും സുനക്കും തമ്മിലുള്ള വ്യത്യാസം ഇതായിരുന്നു! ബ്രിട്ടനിലെ സാഹചര്യം പരിശോധിച്ചാൽ ഭാരതത്തിൽ മികച്ച ഭരണം #narendramodi #bjp #rishisunak #election…

7 hours ago

കോഴിക്കോട് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം ! സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള കുട്ടിക്ക് രോഗം സ്ഥിരീകരിച്ചു ; കുട്ടിയുടെ ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടർമാർ

കോഴിക്കോട് ജില്ലയില്‍ ഒരാള്‍ക്കുകൂടി അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള തിക്കോടി സ്വദേശിയായ പതിന്നാല് വയസുകാരനാണ് രോഗം സ്ഥിരീകരിച്ചത്.…

8 hours ago

എൽ ഡി എഫിന് കനത്ത തിരിച്ചടി !സിപിഐ മുന്നണി വിടുമോ ?

സിപിഎം തിരുത്തിയില്ലെങ്കിൽ ഇടത് മുന്നണി തകരും! സിപിഐ മുന്നണി വിടുമോ ? #cpm #congress #kerala #binoyviswam

8 hours ago

വി മുരളീധരൻ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലേക്ക് ! പ്രകാശ് ജാവദേക്കർ തുടരും ; ബിജെപി സംസ്ഥാന ഘടകങ്ങളുടെ ചുമതല പുതുക്കി ദേശീയ നേതൃത്വം

ദില്ലി : വരാനിരിക്കുന്ന സംസ്ഥാന തെരഞ്ഞെടുപ്പുകൾക്ക് മുന്നോടിയായി രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലേക്കുള്ള ഇൻചാർജുമാരായി പുതിയ നേതാക്കൾക്ക് നിയമനം നൽകി ബിജെപി.…

9 hours ago

വീണ്ടും കൈയ്യൂക്ക് കാട്ടി സിഐടിയു ! മലപ്പുറം എടപ്പാളിൽ സിഐടിയുക്കാരുടെ മർദ്ദനം ഭയന്ന് കെട്ടിടത്തിൽ നിന്ന് താഴേക്ക് ചാടിയ നിർമ്മാണ തൊഴിലാളിക്ക് ഗുരുതര പരിക്ക് !

മലപ്പുറം എടപ്പാളിൽ മർദ്ദിക്കാൻ പാഞ്ഞെടുത്ത സിഐടിയുക്കാരെ പ്രാണരക്ഷാർത്ഥം കെട്ടിടത്തിൽ നിന്ന് താഴേക്ക് ചാടിയ നിർമ്മാണ തൊഴിലാളിക്ക് ഗുരുതര പരിക്ക്. ഇരുകാലുകളും…

9 hours ago