ഈ ഓഫർ തത്വമയി ന്യൂസ് വായനക്കാർക്കു മാത്രം 

കൊച്ചി:അന്തര്‍ സംസ്ഥാന സ്വകാര്യ ബസ് പണിമുടക്ക് ഗതാഗത സെക്രട്ടറിയുമായി നടത്തിയ ചര്‍ച്ചയില്‍ പിന്‍വലിച്ചു. കല്ലട സംഭവങ്ങള്‍ക്ക് പിന്നാലെ ഉണ്ടായ റെയിഡിനെതിരെയായിരുന്നു സമരം. യാത്രക്കാര്‍ക്ക് കൂടുതല്‍ സൗകര്യം ഉറപ്പാക്കുമെന്നും സര്‍ക്കാര്‍ നിര്‍ദേശിച്ച മാനദണ്ഡങ്ങള്‍ പാലിക്കുമെന്നും ബസുടമകള്‍ അറിയിച്ചു.

ബസുകളില്‍ നിയമലംഘനമുണ്ടോയെന്ന് കണ്ടെത്താനായി മോട്ടോര്‍ വാഹന വകുപ്പിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ഓപ്പറേഷന്‍ നൈറ്റ് റൈഡേഴ്‌സിനെതിരായിരുന്നു ഇന്റര്‍ സ്റ്റേറ്റ് ബസ് ഓണേഴ്‌സ് അസോസിയേഷന്‍ കഴിഞ്ഞമാസം 24 മുതല്‍ സമരം ആരംഭിച്ചത്.

പരിശോധന നടത്തിയ ശേഷം അനധികൃതമായി പിഴ ഈടാക്കുന്നുവെന്ന് ആരോപിച്ചാണ് ബസുടമകള്‍ സമരം ആരംഭിച്ചത്. നാനൂറോളം വരുന്ന അന്തര്‍ സംസ്ഥാന സ്വകാര്യ ബസുകള്‍ സര്‍വീസ് മുടക്കിയിരുന്നു.

ഈ ഓഫർ തത്വമയി ന്യൂസ് വായനക്കാർക്കു മാത്രം 

LEAVE A REPLY

Please enter your comment!
Please enter your name here