ഈ ഓഫർ തത്വമയി ന്യൂസ് വായനക്കാർക്കു മാത്രം 

കഠ്മണഡു: ആയിരക്കണക്കിന് പര്‍വ്വതാരോഹകരെക്കൊണ്ട് എവറസ്റ്റ് കൊടുമുടിയും തോറ്റു.വര്‍ഷം തോറും ഇവര്‍ നിക്ഷേപിക്കുന്ന മാലിന്യം ലോകത്തേറ്റവും ഉയരമുള്ള കൊടുമുടിയിലും നിറയുകയാണ്.

കഴിഞ്ഞ രണ്ടു മാസം കൊണ്ട് എവറസ്റ്റ് ശുചീകരിച്ച ഷെര്‍പ്പകള്‍ ഇവിടെ നിന്ന് നീക്കിയത് 11,000 കിലോ മാലിന്യമാണ്. ഇവയില്‍ നാലു മൃതദേഹങ്ങളും പെടുന്നു. ഇവയില്‍ രണ്ടെണ്ണം ആരുടെതാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. പ്ളാസ്റ്റിക്ക് കുപ്പികള്‍, ഒഴിഞ്ഞ ഓക്സിജന്‍ സിലിണ്ടറുകള്‍, കാനുകള്‍, ബാറ്ററികള്‍, തീറ്റസാധനങ്ങളുടെ പ്ളാസ്റ്റിക്കവറുകള്‍, അടുക്കള മാലിന്യങ്ങള്‍.. അങ്ങനെ പോകുന്നു മാലിന്യങ്ങളുടെ കണക്ക്.

നേപ്പാള്‍ സര്‍ക്കാര്‍ മുന്‍കൈ എടുത്താണ് എവറസ്റ്റ് ശുചീകരിച്ചത്. നൂറുകണക്കിന് ഷെര്‍പ്പകളുടെ സഹായത്തോടെ ശേഖരിച്ച മാലിന്യം വലിയ ഹെലിക്കോപ്ടറുകളിലാണ് താഴെ എത്തിച്ചത്. നേപ്പാള്‍ കരസേനാ വക്താവ് വിജ്ഞാന്‍ ദേവ് പണ്ഡെ അറിയിച്ചു. നാലു മൃതദേഹങ്ങളില്‍ ഒന്ന് റഷ്യന്‍ പര്‍വ്വതാരോഹകന്റെയും ഒന്ന് നേപ്പാളി പര്‍വ്വതാരോഹകന്റെയുമാണ്. മുന്‍ വര്‍ഷങ്ങളിലും എവറസ്റ്റ് ശുചിക്കാന്‍ ശ്രമം നടന്നിരുന്നു.

ഈ ഓഫർ തത്വമയി ന്യൂസ് വായനക്കാർക്കു മാത്രം 

LEAVE A REPLY

Please enter your comment!
Please enter your name here