കണ്ണീർക്കടലിൽ ഒരു നാട്;’ ദാരുണമായി ജീവൻ നഷ്ടമായത് വിവാഹമുറപ്പിച്ച യുവാവിനും യുവതിക്കും

0
ksrtcbus-accident-two-person-died
ksrtcbus-accident-two-person-died

തിരുവല്ല; കഴിഞ്ഞ ദിവസം ഒരു നാടിനെ നടുക്കിയ സംഭവമായിരുന്നു തിരുവല്ലയിലെ കെ.എസ്‌.ആര്‍.ടി.സി ബസ് അപകടം. ബസ്‌ നിയന്ത്രണം വിട്ട് പാഞ്ഞുകയറിയപ്പോൾ ജീവൻ നഷ്ടമായത്‌ വിവാഹമുറപ്പിച്ച യുവാവിന്റെയും യുവതിയുടെയും ആയിരുന്നു. ഇരുവരുടെയും വിവാഹം വീട്ടകാര്‍ തിരൂമാനിച്ചുറപ്പിച്ചതാണ്‌. ആന്‍സിയെ ഏറ്റുമാനൂരിലെ സ്വകാര്യ കമ്പനിയില്‍ ഒരു ഇന്‍ര്‍വ്യൂവില്‍ പങ്കെടുപ്പിച്ച ശേഷം ചെങ്ങനൂരിലേക്ക്‌ മടങ്ങവെയാണ്‌ അപകടമുണ്ടായത്‌. വെള്ളിയാഴ്‌ച വൈകീട്ട്‌ നാലരമണിയോടെയാണ്‌ അപകടമുണ്ടായത്‌. കോട്ടയത്ത്‌ നിന്ന്‌ തിരുവല്ലയിലേക്ക്‌ വരികയായിരുന്ന കെഎസ്‌ആര്‍ടിസി ബസ്സാണ്‌ നിയന്ത്രണം വിട്ട്‌ മുന്നില്‍ പോകുകയായിരുന്ന സ്‌കൂട്ടര്‍ യാത്രക്കാരെ ഇടിച്ച്‌ തെറിപ്പിച്ച്‌ റോഡരികിലെ കടകളിലേക്ക്‌ പാഞ്ഞുകയറിയത്‌. തുടർന്ന് ജെയിംസും ആന്‍സിയും സംഭവസ്ഥലത്ത്‌ വെച്ച് തന്നെ മരിച്ചു. കൂടാതെ അപകടത്തില്‍ 22 പേര്‍ക്ക്‌ പരിക്കേറ്റു ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്‌.

ബസ്‌ ഓടിച്ചിരുന്ന ഡ്രൈവര്‍ക്ക്‌ ദേഹാസ്വസ്ഥ്യമുണ്ടായതാണ്‌ അപകടകാരണമെന്നാണ്‌ പ്രാഥമിക വിലയിരുത്തല്‍. ഈ അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ ഇന്നലെ തന്നെ സോഷ്യല്‍ മീഡിയ വഴി പ്രചരിച്ചിരുന്നു. കൂടാതെ വലിയ വേഗതിയിലൊന്നുമല്ലാതെ സഞ്ചരിച്ച ബസ്‌ പെട്ടന്ന്‌ വലതുവശത്തേക്ക്‌ നീങ്ങുകയായിരുന്നു.