ഈ ഓഫർ തത്വമയി ന്യൂസ് വായനക്കാർക്കു മാത്രം 

മലപ്പുറം: സര്‍ക്കാര്‍ സംരക്ഷണം മുതലെടുത്ത് വീണ്ടും കല്ലട ബസില്‍ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമം. യുവതിയുടെ പരാതിയില്‍ പൊലീസ് കേസെടുത്തു. മലപ്പുറം തേഞ്ഞിപ്പലത്തുവച്ചാണ് കല്ലട ബസ് പൊലീസ് പിടിച്ചെടുത്തത്.. സ്ലീപ്പര്‍ ബസില്‍ കണ്ണൂരില്‍ നിന്ന് കൊല്ലത്തേക്ക് യാത്ര ചെയ്ത തമിഴ് യുവതിയാണ് പരാതിക്കാരി.

ബസിലെ രണ്ടാം ഡ്രൈവര്‍ക്ക് എതിരെയാണ് പരാതി. ഇയാളെ പുലര്‍ച്ചെ രണ്ട് മണിയോടെ ബസിലെ മറ്റ യാത്രക്കാര്‍ പിടികൂടി പൊലീസിന് കൈമാറി. കോട്ടയം സ്വദേശി ജോണ്‍സന്‍ ജോസഫിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

നേരത്തെ ബസിലെ യാത്രക്കാരെ ആക്രമിക്കാന്‍ ശ്രമിച്ചതിന്റെ പേരില്‍ ഏറെ ആരോപണം നേരിട്ട സുരേഷ് കല്ലട ട്രാവല്‍സ് ബസ് ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ളതാണ് ബസ്.

ഈ ഓഫർ തത്വമയി ന്യൂസ് വായനക്കാർക്കു മാത്രം 

LEAVE A REPLY

Please enter your comment!
Please enter your name here