ഈ ഓഫർ തത്വമയി ന്യൂസ് വായനക്കാർക്കു മാത്രം 

കാഠ്മണ്ഡു: പത്ത് മാസത്തിലധികം നീണ്ട വിവര ശേഖരണത്തിനും പഠനത്തിനും ശേഷം കാഠ്മണ്ഡുവിലെ പശുപതിനാഥ ക്ഷേത്രത്തിന്റെ ആസ്തി പുറത്തുവന്നു. 9.276 കിലോ സ്വര്‍ണവും 130 കോടി രൂപയുടെ ആസ്തിയുമാണ് ക്ഷേത്രത്തിനുള്ളത്. പണം ബാങ്കില്‍ നിക്ഷേപിച്ചിരിക്കുകയാണ്.

അതേസമയം ക്ഷേത്രത്തിലേക്ക് സംഭാവനയായി ലഭിച്ച സ്വര്‍ണം, വെള്ളി, ആഭരണങ്ങള്‍, നോട്ടുകള്‍, മറ്റ് വസ്തുവകകള്‍ എന്നിവയുടെ മൂല്യം ശേഖരിച്ചിട്ടില്ല. ഇവ ക്ഷേത്രത്തിന്റെ പ്രധാന ട്രഷറിയിലാണ് സൂക്ഷിച്ചിരിക്കുന്നത്. നേപ്പാള്‍ സുപ്രീംകോടതി ഉത്തരവിനെ തുടര്‍ന്ന് ഈ ട്രഷറി അടച്ചിട്ടിരിക്കുകയാണ്. നേപ്പാള്‍ സര്‍ക്കാര്‍ നിയമിച്ച കമ്മിറ്റിയുടെ പഠന പ്രകാരമുള്ള റിപ്പോര്‍ട്ടാണ് പുറത്ത് വിട്ടത്. ഇതാദ്യമായാണ് ഒരു ആരാധനാലയത്തിന്റെ സ്വത്ത് വിവരങ്ങള്‍ അറിയുന്നതിനായി സര്‍ക്കാര്‍ ഒരു കമ്മിറ്റിയെ നിയോഗിച്ചത്.

ക്ഷേത്രത്തിന് ചുറ്റുമുള്ള റെസ്റ്റ് ഹൗസുകളും എല്ലാം ക്ഷേത്രത്തിന്റെ സ്വന്തം അധികാര പരിധിയിലാണ് വരുന്നത്. ഇവയൊന്നും കൈമാറ്റം ചെയ്യാന്‍ സാധിക്കുന്നതല്ല. നിലവില്‍ 994.14 ഹെക്ടര്‍ ഭൂമിയും മൂന്ന് ഓഫീസുകളും പശുപതി ഏരിയ ഡെവലപ്മെന്റ് ട്രസ്റ്റിന് കീഴിലാണ് വരുന്നത്. അഞ്ചാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ചതെന്ന് കരുതുന്ന ഈ ക്ഷേത്രം ഏഷ്യയിലെ പ്രമുഖ ശിവക്ഷേത്രങ്ങളിലൊന്നാണ്.

ഈ ഓഫർ തത്വമയി ന്യൂസ് വായനക്കാർക്കു മാത്രം 

LEAVE A REPLY

Please enter your comment!
Please enter your name here