ഈ ഓഫർ തത്വമയി ന്യൂസ് വായനക്കാർക്കു മാത്രം 

അമര്‍നാഥ്: ജമ്മുകശ്മീരിലെ ബേസ്‌ക്യാമ്പില്‍നിന്ന് കനത്ത സുരക്ഷയില്‍ അമര്‍നാഥ് തീര്‍ത്ഥാടനത്തിന് തുടക്കമായി. ബല്‍താള്‍, പഹല്‍ഗാം, എന്നീ മാര്‍ഗങ്ങള്‍ വഴിയുള്ള ആദ്യ ബാച്ച് തീര്‍ത്ഥാടകരാണ് ഇന്ന് രാവിലെ പുണ്യസ്ഥലമായ അമര്‍നാഥ് ഗുഹയിലേക്ക് പുറപ്പെട്ടത്.

തീര്‍ത്ഥാടന യാത്രയ്ക്ക് നേരെ ഭീകരാക്രമണം നടക്കാന്‍ സാധ്യതയുണ്ടെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വന്‍ സുരക്ഷയാണ് ആഭ്യന്തര മന്ത്രാലയം ഒരുക്കിയിരിക്കുന്നത്.

തീര്‍ത്ഥാടകരെ സിആര്‍പിഎഫിന്റെ സംഘം ബൈക്കില്‍ അനുഗമിക്കുന്നുണ്ട്. ദ്രുതകര്‍മസേനയും സുരക്ഷാ രംഗത്തുണ്ട്. സുരക്ഷയുടെ ഭാഗമായി പ്രധാന സ്ഥലങ്ങളിലെല്ലാം സിസിടിവി ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്.

വാഹന നീക്കം നിരീക്ഷിക്കാന്‍ ഡ്രോണുകളും റഡാറുകളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഓരോ തീര്‍ത്ഥാടകനെയും തിരിച്ചറിയാനുള്ള ബാര്‍കോഡുകളും നല്‍കിയിട്ടുണ്ട്. ഈ സംവിധാനങ്ങളെല്ലാം ജമ്മു മുതല്‍ അമര്‍നാഥ് വരെ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

നുന്‍വാന്‍ പഹല്‍ഗാം ബേസ് ക്യാംപില്‍ നിന്നും 1200 തീര്‍ത്ഥാടകര്‍ അമര്‍നാഥിലേക്ക് പുറപ്പെട്ടു എന്ന് ഡെപ്യൂട്ടി കമ്മീഷണര്‍ ആനന്ദ്നാഗ് ഖാലിദ് ജഹാംഗീര്‍ അറിയിച്ചു.

ഇന്നു തുടങ്ങിയ തീര്‍ത്ഥാടന യാത്ര 40 ദിവസം വരെ നീളും. ഈ വര്‍ഷം ഒരുലക്ഷത്തിലധികം തീര്‍ഥാടകര്‍ അമര്‍നാഥ് യാത്രയില്‍ പങ്കെടുക്കുമെന്നാണ് കരുതുന്നത്. ദര്‍ശനം നടത്താന്‍ 1.5 ലക്ഷം തീര്‍ത്ഥാടകരാണ് ഇതുവരെ പേര്‍ നല്‍കിയിട്ടുള്ളത്.

കഴിഞ്ഞ വര്‍ഷം 2,85,006 തീര്‍ത്ഥാടകര്‍ അമര്‍നാഥില്‍ എത്തിയിരുന്നത്. 2017 ല്‍ അമര്‍നാഥ് യാത്രയ്ക്ക് നേരെ നടന്ന ഭീകരാക്രമണത്തില്‍ ഏഴ് പേര്‍ കൊല്ലപ്പെടുകയും 18 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

അതിനിടെ താന്‍ ബാബയല്ലെന്നും എന്റെ അനുഗ്രഹം എന്തിനാണ് തേടുന്നതെന്നും പറഞ്ഞുകൊണ്ട് അമിത് ഷാ ഉദ്യോഗസ്ഥനെ ശകാരിച്ചു. അമര്‍നാഥ് യാത്രയുമായി ബന്ധപ്പെട്ട് തന്റെ അനുഗ്രഹം തേടാനെത്തിയ സുരക്ഷാ ഉദ്യോഗസ്ഥനെയാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ശകാരിച്ചത്.

ഈ ഓഫർ തത്വമയി ന്യൂസ് വായനക്കാർക്കു മാത്രം 

LEAVE A REPLY

Please enter your comment!
Please enter your name here