അന്തര്‍ജില്ലാ ബസ് സര്‍വീസുകള്‍ ഇന്നുമുതല്‍; എല്ലാ സീറ്റുകളിലും ഇരുന്ന് യാത്രചെയ്യാം

0

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അന്തര്‍ ജില്ലാ ബസ് സര്‍വീസുകള്‍ പുനരാരംഭിക്കും. കെഎസ്ആര്‍ടിസി 2,190 ഓര്‍ഡിനറി സര്‍വീസുകളും 1,037 അന്തര്‍ ജില്ലാ സര്‍വീസുകളുമായിരിക്കും നടത്തുക. സ്വകാര്യ ബസുകളും ഇന്നു മുതല്‍ സര്‍വീസ് നടത്തും.

ബസ് ചാര്‍ജില്‍ വര്‍ധന വരുത്തിയിട്ടില്ലെന്നും പഴയ നിരക്ക് തുടരുമെന്നും ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രന്‍ അറിയിച്ചു. നിരക്ക് വര്‍ധന വേണമെന്ന് കെഎസ്ആര്‍ടിസിയും സ്വകാര്യ ബസുടമകളും ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഇക്കാര്യം പിന്നീട് ചര്‍ച്ചചെയ്യുമെന്നും മന്ത്രി പറഞ്ഞു.

ഹോട്ട്‌സ്‌പോട്ടുകളില്‍ ബസിന് സ്റ്റോപ്പ് ഉണ്ടാകില്ല. പുലര്‍ച്ചെ അഞ്ചിന് ആരംഭിച്ച് രാത്രി ഒന്‍പതിനകം ഡിപ്പോകളില്‍ എത്തിച്ചേരുന്ന തരത്തിലാണ് കെഎസ്ആര്‍ടിസി സര്‍വീസുകള്‍ നടത്തുക. തൊട്ടടുത്ത രണ്ടു ജില്ലകളെ ബന്ധിപ്പിച്ചുള്ള എല്ലാ സര്‍വീസുകളും ഇന്ന് ആരംഭിക്കും. യാത്രക്കാര്‍ക്ക് എല്ലാ സീറ്റുകളിലും ഇരുന്ന് യാത്ര ചെയ്യാം. നിന്നുള്ള യാത്ര ഒരു സര്‍വീസിലും അനുവദിക്കില്ലെന്ന് കെഎസ്ആര്‍ടിസി നേരത്തെതന്നെ വ്യക്തമാക്കിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here