ബസുകളും ഓടിത്തുടങ്ങുന്നു; ഇനി ആരാധനാലയങ്ങളുടെ കാര്യം?

0

തിരുവനന്തപുരം: സംസ്ഥാനത്ത് അന്തര്‍ ജില്ലാ ബസ് സര്‍വീസുകള്‍ അനുവദിച്ചു. 50% നിരക്ക് വര്‍ധനയോടെയാണ് സര്‍വീസുകള്‍ അനുവദിച്ചത്.

ഇന്ന് ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് സംസ്ഥാനത്ത് അന്തര്‍ ജില്ലാ ബസ് സര്‍വീസുകള്‍ അനുവദിക്കുന്ന കാര്യം സംബന്ധിച്ച് തീരുമാനമാകുന്നത്. നേരത്തെ സംസ്ഥാനത്തിനകത്ത് ബസ് സര്‍വീസുകള്‍ ആരംഭിച്ചിരുന്നുവെങ്കിലും അന്തര്‍ ജില്ലാ സര്‍വീസുകള്‍ ആരംഭിച്ചിരുന്നില്ല.

നിലവില്‍ അന്തര്‍ സംസ്ഥാന ബസ് സര്‍വീസുകള്‍ക്ക് അനുമതി നല്‍കിയിട്ടില്ല. നേരത്തെ ഓര്‍ഡിനറി ബസുകള്‍ സര്‍വീസ് നടത്താന്‍ എന്തൊക്കെ മാനദണ്ഡങ്ങള്‍ സ്വീകരിച്ചോ അത്തരം മാനദണ്ഡങ്ങളെല്ലാം അന്തര്‍ ജില്ലാ ബസ് സര്‍വീസുകളിലും ബാധകമാണ്.

അതേസമയം, ആരാധനാലയങ്ങളുടെ നിയന്ത്രണം നീക്കുന്നതില്‍ തീരുമാനമായില്ല. നിര്‍ദേശങ്ങള്‍ കേന്ദ്ര പരിഗണനക്ക് അയയ്ക്കും.

LEAVE A REPLY

Please enter your comment!
Please enter your name here