യാത്രക്കാർ പകുതി മാത്രം; കെ എസ് ആർ ടി സി ഓടിത്തുടങ്ങി

0

തിരുവനന്തപുരം:കൊവിഡ് 19 ലോക്ക്ഡൗണില്‍ കൂടുതല്‍ ഇളവുവന്നതോടെ സംസ്ഥാനത്ത് ജില്ലകള്‍ക്കുള്ളില്‍ കെഎസ്ആര്‍ടിസി സര്‍വീസ് പുനരാരംഭിച്ചു. രണ്ട് മാസത്തെ ഇളവേളക്ക് ശേഷമാണ് സംസ്ഥാനത്ത് ബസുകള്‍ ഓടിത്തുടങ്ങുന്നത്. രാവിലെ ഏഴ് മുതല്‍ വൈകിട്ട് ഏഴ് വരെയാണ് കെഎസ്ആര്‍ടിസിയുടെ ജില്ലകള്‍ക്കുള്ളിലെ ഓര്‍ഡിനറി സര്‍വീസ്. ഒരു ബസില്‍ മൊത്തം സീറ്റിന്റെ പകുതി യാത്രക്കാരെയാണ് അനുവദിക്കുക.

തിരക്കുള്ള സമയത്ത് മാത്രം കൂടുതല്‍ സര്‍വീസ് നടത്തും. കെഎസ്ആര്‍ടിസിയുടെ ക്യാഷ്‌ലെസ് ടിക്കറ്റ് സംവിധാനമായ ചലോ കാര്‍ഡ് ഇതോടെ നിലവില്‍ വരും. പരീക്ഷണ അടിസ്ഥാനത്തില്‍ ആറ്റിങ്ങല്‍-തിരുവനന്തപുരം, നെയ്യാറ്റിന്‍കര-തിരുവനന്തപുരം റൂട്ടിലാണ് ചലോ കാര്‍ഡ് നടപ്പിലാക്കുന്നത്.

കെഎസ്ആര്‍ടിസി കോട്ടയത്ത് ഇന്ന് 102 ഓര്‍ഡിനറി സര്‍വീസുകള്‍ നടത്തും. ഏറ്റവും കൂടുതല്‍ ചങ്ങാനാശേരിയില്‍ നിന്നാണ്(21 സര്‍വീസ്) കോട്ടയം ബസ് സ്റ്റാന്റില്‍ യാത്രക്കാര്‍ എത്തിത്തുടങ്ങി. ആദ്യ സര്‍വീസ് ഈരാറ്റുപേട്ടയിലേക്കും മെഡിക്കല്‍ കോളേജിലേക്കുമാണ്.

എന്നാല്‍, തിരക്ക് കൂടിയാല്‍ നിയന്ത്രിക്കാന്‍ ബുദ്ധിമുട്ടുണ്ടാകുമെന്നാണ് സര്‍വീസ് സംഘടനകളുടെ മുന്നറിയിപ്പ്. ഇതിനിടെ 50 ശതമാനം അധികനിരക്ക് കൊണ്ട് പ്രയോജനമില്ലെന്ന നിലപാടിലാണ് സ്വകാര്യബസുടമകള്‍. ഇന്ധനനിരക്കില്‍ ഇളവില്ലാതെ സ്വകാര്യബസുകള്‍ സര്‍വീസ് നടത്തില്ലെന്നാണ് ഉടമകള്‍.

LEAVE A REPLY

Please enter your comment!
Please enter your name here