ജനങ്ങൾക്ക് തുണയായി കെ എസ് ആർ ടി സി നാളെ നിരത്തുകളിൽ

0

തിരുവനന്തപുരം: മഹാമാരിക്കു മുന്നില്‍ പകച്ചുപോയ ജനതയ്ക്ക് കൂട്ടായി കഴിയാവുന്ന വിധത്തിലുള്ള എല്ലാ സഹായങ്ങളും നല്‍കി ജനങ്ങളോടൊപ്പം നിന്ന കെഎസ്ആര്‍ടിസി, നാളെ മുതല്‍ കോവിഡ് 19 പ്രോട്ടോകോള്‍ പാലിച്ചുകൊണ്ട് നിബന്ധനകള്‍ക്ക് വിധേയമായി സര്‍വീസുകള്‍ ആരംഭിക്കുകയാണെന്ന് ഫേസ് ബുക്കില്‍ കുറിച്ചു.

ഏറെ പണിപ്പെട്ട് മെല്ലെ അതിജീവനത്തിലേക്ക് നടന്നടുക്കുന്ന നമ്മുടെ നാടിന്റെ ഏറ്റവും പ്രധാന ആശ്രയമായ രാവിലെ 7 മണി മുതല്‍ രാത്രി 7 മണി വരെ ആയിരിക്കും സര്‍വീസുകള്‍ ഓപ്പറേറ്റ് ചെയ്യുക.

സമൂഹത്തിന്റേയും ഓരോ യാത്രക്കാരന്റേയും സുരക്ഷ നമുക്ക് ഏറ്റവും പ്രാധാന്യമുള്ളതാണ്. ഇന്നത്തെ സാഹചര്യത്തില്‍ അശ്രദ്ധയും അലസതയും കൊണ്ടുണ്ടാകുന്ന രോഗവ്യാപനം എത്രത്തോളം ഗൗരവതരമാണെന്ന് നാം ഓരോരുത്തരും ഇതിനകം തന്നെ മനസ്സിലാക്കി കഴിഞ്ഞു.

ആയതിനാല്‍ ഓരോ യാത്രക്കാരനും, സര്‍ക്കാരും ആരോഗ്യവകുപ്പും നല്‍കിയിട്ടുള്ള നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിച്ചാല്‍ മാത്രമേ യാത്ര അനുവദിക്കുകയുള്ളൂ.

എല്ലാ പ്രധാനപ്പെട്ട റൂട്ടുകളിലും സര്‍വീസ് ഉണ്ടാകും. സര്‍ക്കാര്‍ യാത്ര നിരോധിച്ചിരിക്കുന്ന വിഭാഗങ്ങളെ യാതൊരു കാരണവശാലും ബസ്സില്‍ യാത്ര ചെയ്യാന്‍ അനുവദിക്കുന്നതല്ല. രാവിലെയും വൈകുന്നേരങ്ങളിലും ഉദ്യോഗസ്ഥര്‍ക്കായിരിക്കും യാത്രയ്ക്ക് മുന്‍ഗണന.

ഡ്യൂട്ടി കണ്ടക്ടര്‍ അനുവദിക്കുന്ന യാത്രക്കാര്‍ മാത്രമേ ബസ്സില്‍ പ്രവേശിക്കാന്‍ പാടുള്ളൂ. എല്ലാ യാത്രക്കാരും സമൂഹ നന്‍മയെക്കരുതി ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങളോട് പൂര്‍ണ്ണമായും സഹകരിക്കണമെന്ന് കെ എസ് ആര്‍ടിസി ഔദ്യോഗിക ഫേസ് ബുക്കിലൂടെ അഭ്യര്‍ത്ഥിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here