കോഴിക്കോട്: താമരശേരി ചുരത്തിൽ ഭാരവാഹനങ്ങൾ നിരോധിച്ചു. മഴ ശക്തമായതിനെ തുടർന്ന് മണ്ണിടിച്ചിൽ ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്താണ് നടപടി. കുറ്റ്യാടി ചുരംവഴിയുള്ള ഗാതാഗതം പൂർണമായും നിരോധിച്ചിട്ടുണ്ട്.
ചുരത്തിലെ പക്രന്തളം മുതൽ ചുങ്കകുറ്റിവരെ കഴിഞ്ഞ ദിവസം മണ്ണിടിച്ചിൽ ഉണ്ടായിരുന്നു. ഇതിനെ തുടർന്നാണ് ഗതാഗതം നിരോധിച്ചത്.