അഗസ്ത്യാര്‍കൂടം ട്രക്കിംഗ് 14 മുതല്‍; ബുക്കിംഗ് ഇന്നുമുതല്‍

0

തിരുവനന്തപുരം: ജനുവരി 14 മുതല്‍ ഫെബ്രുവരി 18 വരെ നടക്കുന്ന അഗസ്ത്യാര്‍കൂട ട്രക്കിംഗിനുള്ള സന്ദര്‍ശന പാസുകള്‍ക്ക് ഇന്നു മുതല്‍ അപേക്ഷിക്കാം. പരമാവധി 100 പേര്‍ക്കുമാത്രമേ ഒരു ദിവസം പ്രവേശനം അനുവദിക്കുകയുള്ളൂ. സന്ദര്‍ശന പാസ്സുകള്‍ക്ക് ഓണ്‍ലൈനായോ അക്ഷയകേന്ദ്രം മുഖേനയോ അപേക്ഷിക്കാം. വനംവകുപ്പിന്റെ ഓദ്യോഗിക വെബ്‌സൈറ്റായ www.forestkerala.gov.in അല്ലെങ്കില്‍ serviceonline.gov.in/trekkin-g സന്ദര്‍ശിച്ച് ടിക്കറ്റ് ബുക്ക് ചെയ്യാം.

ബുക്കിംഗ് സൗകര്യം ജനുവരി എട്ടിന് രാവിലെ 11 മണി മുതല്‍ ലഭ്യമാകുന്നതാണ്. അക്ഷയകേന്ദ്രങ്ങളില്‍ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ എത്തുന്നവര്‍ അവരുടേയും ടീം അംഗങ്ങളുടെയും ഫോട്ടോ പതിപ്പിച്ച തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പുകൂടി കൊണ്ടുവരണം. ട്രക്കിംഗില്‍ പങ്കെടുക്കുക്കുന്നവരുടെ തിരിച്ചറിയല്‍ കാര്‍ഡ് നമ്പര്‍ ഓണ്‍ലൈന്‍ അപേക്ഷയില്‍ ഉള്‍പ്പെടുത്തേണ്ടതാണ്.

പരമാവധി 10 ആളുകളെ മാത്രമേ ഒരു ടിക്കറ്റില്‍ ഉള്‍പ്പെടുത്തുകയുള്ളു. ഒരാള്‍ക്കുള്ള ടിക്കറ്റ് നിരക്ക് 1100 രൂപയാണ്. അക്ഷയകേന്ദ്രങ്ങള്‍ മുഖേന ബുക്ക് ചെയ്യുമ്പോള്‍ അഞ്ചുപേര്‍ വരെയുളള ടിക്കറ്റിന് 50 രൂപയും പത്തുപേര്‍ വരെയുള്ള ടിക്കറ്റിന് 70 രൂപയും അധികമായി നല്‍കേണ്ടിവരും.

10 പേരടങ്ങുന്ന ഓരോ ഗ്രൂപ്പിനും ഒരു ഗൈഡിന്റെ സേവനം ലഭ്യമാക്കും. സന്ദര്‍ശകര്‍ പൂജാദ്രവ്യങ്ങള്‍, പ്ലാസ്റ്റിക്, മദ്യം, മറ്റ് ലഹരി പദാര്‍ത്ഥങ്ങള്‍ എന്നിവ കാണ്ടുപോകുന്നത് നിരോധിച്ചിട്ടുണ്ട്. വനത്തിനുള്ളില്‍ പുകവലി, ഭക്ഷണം പാകം ചെയ്യല്‍ എന്നിവയും അനുവദിക്കുന്നതല്ല.

നല്ല ശാരീരിക ക്ഷമതയുളളവര്‍ മാത്രമേ ട്രക്കിംഗില്‍ പങ്കെടുക്കാവു. സ്ത്രീകള്‍ക്ക് പ്രത്യേക പരിഗണനയുണ്ടായിരിക്കുന്നതല്ല. 14 വയസ്സിനു താഴെയുള്ള കുട്ടികള്‍ അപേക്ഷിക്കേണ്ടതില്ല.

കൂടുതല്‍ വിവരങ്ങള്‍ക്ക് പി ടി പി നഗറിലുള്ള തിരുവനന്തപുരം വെല്‍ഡ്ലൈഫ് വാര്‍ഡന്റെ ഓഫീസുമായി ബന്ധപ്പെടാം. ഫോണ്‍ – 0471 2360762

LEAVE A REPLY

Please enter your comment!
Please enter your name here