Kerala

രാജ്യത്ത്, തക്കാളി വില താഴോട്ട്; കേരളത്തില്‍ 80ന് മുകളിൽ

കാലാവസ്ഥ അനുകൂലമായതോടെ രാജ്യത്ത് തക്കാളി വില കുറഞ്ഞു. എന്നാൽ കേരളത്തിൽ ഇപ്പോഴും വില കുറഞ്ഞിട്ടില്ല. വിളവെടുപ്പ് വര്‍ധിച്ചതിനെ തുടര്‍ന്നാണ് രാജ്യത്തെ പ്രധാന നഗരങ്ങളില്‍ തക്കാളി വില 40 രൂപയിലെത്തിയത്. നവംബറില്‍ തമിഴ്‌നാട്, ആന്ധ്ര, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളിലെ കനത്ത മഴകാരണമാണ് തക്കാളിവില അപ്രതീക്ഷിതമായി ഉയര്‍ന്നത്. കൃഷിനാശവും വെള്ളപ്പൊക്കവും വിതരണ പ്രശ്‌നങ്ങളുമായിരുന്നു വില ഉയരാന്‍ കാരണം.

എന്നാല്‍ കഴിഞ്ഞ ആഴ്ച മുതല്‍ കാലാവസ്ഥ മെച്ചപ്പെട്ടതോടെ വിപണിയിലേക്ക് തക്കാളി എത്തിത്തുടങ്ങി. ആന്ധ്രയിലെ ചിറ്റൂര്‍, അനന്ത്പുര്‍ എന്നിവിടങ്ങളില്‍ നിന്ന് വലിയ തോതില്‍ മറ്റ് സംസ്ഥാനങ്ങളിലേക്ക് തക്കാളി ലോഡ് പോയി. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളായ മധ്യപ്രദേശ്, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലും കര്‍ണാടക, മഹാരാഷ്ട്ര എന്നിവിടങ്ങളിലും വിളവ് മെച്ചപ്പെട്ടു.

അതേസമയം കേരളത്തിലെ പച്ചക്കറി വിലയില്‍ കാര്യമായ കുറവുണ്ടായില്ല. മുരിങ്ങാക്കായ വില കിലോക്ക് 300 രൂപ പിന്നിട്ടു. പല ഇനങ്ങള്‍ക്കും ഒക്ടോബറിലെ വിലയേക്കാള്‍ ഇരട്ടിവില നല്‍കേണ്ടി വരുന്നു. വിലകുറക്കുന്നതിനായി സര്‍ക്കാര്‍ ഇടപെടലും ഫലം കാണുന്നില്ല. വരും ദിവസങ്ങളില്‍ മാര്‍ക്കറ്റിലേക്ക് കൂടുതല്‍ പച്ചക്കറി എത്തുമെന്നും തക്കാളിക്കടക്കം വില കുറയുമെന്നാണ് വ്യാപാരികള്‍ പറയുന്നത്.

Meera Hari

Recent Posts

വീടിന്റെ രണ്ടിടങ്ങളിലായി മൃതദേഹങ്ങൾ! തിരുവനന്തപുരത്ത് അമ്മയും മകളെയും മരിച്ച നിലയിൽ കണ്ടെത്തി;അമിതമായി ഗുളിക കഴിച്ചെന്ന് സംശയം

തിരുവനന്തപുരം: പേരയം ചെല്ലഞ്ചിയിൽ അമ്മയെയും മകളെയും മരിച്ച നിലയിൽ കണ്ടെത്തി. ചെല്ലഞ്ചി ഗീതാലയത്തിൽ സുപ്രഭ(88), ഗീത(59) എന്നിവരെയാണ് മരിച്ച നിലയിൽ…

21 mins ago

കനത്ത മഴ; അമര്‍നാഥ് തീര്‍ഥാടനത്തിന് താത്കാലിക നിരോധനം

ദില്ലി: കനത്ത മഴയെ തുടർന്ന് അമർനാഥ് തീർത്ഥയാത്ര താത്കാലികമായി നിർത്തി വെച്ചു. ബാൽടൽ-പഹൽഗം തുടങ്ങിയ പരമ്പരാ​ഗത പാതകളിൽ ഇന്നലെ രാത്രിയോടെ…

1 hour ago

പൊതുവേദിയിൽ വർഗീയ വിഷം ചീറ്റി തൃണമൂൽ മന്ത്രി!വൈറലായി വീഡിയോ! |Firhad Hakim

പൊതുവേദിയിൽ വർഗീയ വിഷം ചീറ്റി തൃണമൂൽ മന്ത്രി!വൈറലായി വീഡിയോ! |Firhad Hakim

1 hour ago

രാഹുൽ ഹത്രാസ് സന്ദർശിച്ചത് വെറുതെയല്ല ! പിന്നിലെ കാരണം പൊളിച്ചടുക്കി ബിജെപി !|rahul gandhi

രാഹുൽ ഹത്രാസ് സന്ദർശിച്ചത് വെറുതെയല്ല ! പിന്നിലെ കാരണം പൊളിച്ചടുക്കി ബിജെപി !|rahul gandhi

2 hours ago

കൂടോത്രത്തിന്റെ പരിപാടി ബിജെപിക്കില്ല ; ചെയ്തത് സതീശനും സംഘവുമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ

കോട്ടയം : കൂടോത്ര വിവാദത്തിൽ രൂക്ഷ വിമർശനവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ രംഗത്ത്. കെ.സുധാകരനെതിരെ കൂടോത്രം വച്ചതു വി.ഡി.സതീശന്റെ…

3 hours ago

ഞാൻ ആരെയെങ്കിലും കെട്ടിപ്പിടിച്ച് വീടുവച്ചു തരാമെന്നു പറഞ്ഞാൽ മതി, കേരള മന്ത്രിമാർ ഓടിയെത്തും ; പരിഹസിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി

കേരള മന്ത്രിമാരെ പരിഹസിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. താൻ ആരെയെങ്കിലും കെട്ടിപ്പിടിച്ച് നാലു ലക്ഷം രൂപയ്ക്ക് വീടു പണിഞ്ഞുതരാമെന്നു പറഞ്ഞാൽ,…

3 hours ago