Saturday, June 29, 2024
spot_img

നിക്ഷേപത്തട്ടിപ്പ്; തൃശ്ശൂർ ‘ധനവ്യവസായ’ ഉടമകൾ നൂറു കോടിയിലേറെ നിക്ഷേപ തുകയുമായി മുങ്ങി, കേസന്വേഷണം ക്രൈം ബ്രാഞ്ചിന്

തൃശ്ശൂർ: നിക്ഷേപത്തട്ടിപ്പുമായി തൃശൂർ വടൂക്കര സ്വദേശിയായ പി ഡി ജോയിയുടെ ധനകാര്യ സ്ഥാപനം. പണം നിക്ഷേപിച്ച മുന്നൂറിലേറെപ്പേരാണ് കബളിപ്പിക്കപ്പെട്ടത്. നൂറു കോടിയിലേറെ നിക്ഷേപ തുകയുമായി ഇവർ മുങ്ങിയെന്നാണ് പരാതി. ഒരു ലക്ഷം രൂപ മുതല്‍ 50 ലക്ഷം രൂപ വരെ നിക്ഷേപിച്ച ഒരുപാട് പേരുണ്ട്. 15 ശതമാനം പലിശ വാഗ്ദാനം ചെയ്താണ് കബളിപ്പിച്ചത് . 100ലേറെ പേർ ജില്ലാ ക്രൈംബ്രാഞ്ചിന് മുന്നില്‍ പരാതിയുമായെത്തി.

പി ഡി ജോയിയാണ് സ്ഥാപനത്തിന്റെ ഉടമ. ഭാര്യയും മക്കളും സ്ഥാപനത്തിന്റെ ഡയറക്ടർമാരാണ്. ആറുമാസമായി നിക്ഷേപകർക്ക് പലിശ ലഭിച്ചിരുന്നില്ല. നിക്ഷേപകര്‍ പരാതിയുമായെത്തിയതോടെ ജോയിയും കുടുംബവും മുങ്ങി. ജോയിയും ഭാര്യ റാണിയുമാണ് പ്രതികൾ. ആറു കേസുകളാണ് ഇവർക്കെതിരെ തൃശൂർ സിറ്റി പോലീസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. നൂറിലേറെപ്പേര്‍ പരാതിയുമായി എത്തിയതോടെ കേസന്വേഷണം ജില്ലാ ക്രൈബ്രാഞ്ചിന് കൈമാറി. പ്രതികൾക്കെതിരെ തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്

Related Articles

Latest Articles