Categories: Kerala

ഇത് ആര്‍ എസ് എസ് വിചാരപദ്ധതിയുടെ വിജയകാലം; മോഹന്‍ ഭാഗവത്

കോഴിക്കോട്: രാഷ്ട്രീയ സ്വയംസേവക സംഘത്തിന്‍റെ വിചാര പദ്ധതിയുടെ വിജയകാലമാണിതെന്ന് ആര്‍.എസ്.എസ് സര്‍ സംഘചാലക് മോഹന്‍ ഭാഗവത് പറഞ്ഞു. ആര്‍.എസ്.എസ് കോഴിക്കോട് മഹാനഗരത്തിലെ പൂര്‍ണ ഗണവേഷധാരികളായ സ്വയംസേവകരുടെ സാംഘിക്കില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആര്‍.എസ്.എസ് ആരംഭിച്ച ആദ്യ ഇരുപത് വര്‍ഷങ്ങള്‍ അവഗണനയുടെയും പിന്നീടുള്ള എഴുപതു വര്‍ഷങ്ങളില്‍ കടുത്ത എതിര്‍പ്പിന്‍റെയും കാലമായിരുന്നു. നിസ്സീമമായ ആത്മീയ മനോഭാവത്തോടെ സമൂഹത്തില്‍ നിരന്തരമായി പ്രവര്‍ത്തിച്ച് സംഘം മുന്നേറുകയായിരുന്നു.

വിരോധികളുടെ മനസ്സില്‍ പോലും സ്‌നേഹവും മമതയും സൃഷ്ടിക്കാന്‍ സംഘത്തിന് കഴിഞ്ഞു. സമ്പൂര്‍ണ സമര്‍പ്പണ മനോഭാവത്തോടെ സ്വയംസേവകര്‍ സമൂഹ ജീവിതത്തിന്‍റെ വ്യത്യസ്ത മേഖലകളില്‍ മാറ്റം സൃഷ്ടിക്കുകയായിരുന്നു. ഈ നിത്യസാധനയാണ് ഇന്നത്തെ വിജയത്തിനാധാരമായത്. അനുകൂല കാലാവസ്ഥയിലും ശ്രദ്ധയോടെ പ്രവര്‍ത്തനം മുന്നോട്ടുകൊണ്ടുപോകാനാണ് പരിശ്രമിക്കേണ്ടത്. സമൂഹത്തെ വിഘടിപ്പിക്കുകയും ശിഥിലീകരിക്കുകയും ചെയ്യുന്ന ഭേദ ഭാവനകളെ അകറ്റി സമ്പൂര്‍ണ സമൂഹത്തെയും ഒന്നായി കാണാനുള്ള മനോഭാവം വളര്‍ത്തണം. വ്യക്തി പരിവര്‍ത്തനത്തിലൂടെ സാമൂഹ്യ പരിവര്‍ത്തനം സാധ്യമാക്കാനുള്ള അടിസ്ഥാന പ്രവര്‍ത്തനത്തിന് ശ്രദ്ധയും കൂടുതല്‍ സമയവും നല്‍കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ദക്ഷിണ ക്ഷേത്രീയ സംഘചാലക് ഡോ. ആര്‍. വന്നിയരാജന്‍, പ്രാന്ത സംഘചാലക് പി.ഇ.ബി. മേനോന്‍, വിഭാഗ് സംഘചാലക് യു. ഗോപാല്‍ മല്ലര്‍, മഹാനഗര്‍ സംഘചാലക് ഡോ. സി.ആര്‍. മഹിപാല്‍ എന്നിവര്‍ പങ്കെടുത്തു.

admin

Recent Posts

ഞാൻ ആരെയെങ്കിലും കെട്ടിപ്പിടിച്ച് വീടുവച്ചു തരാമെന്നു പറഞ്ഞാൽ മതി, കേരള മന്ത്രിമാർ ഓടിയെത്തും ; പരിഹസിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി

കേരള മന്ത്രിമാരെ പരിഹസിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. താൻ ആരെയെങ്കിലും കെട്ടിപ്പിടിച്ച് നാലു ലക്ഷം രൂപയ്ക്ക് വീടു പണിഞ്ഞുതരാമെന്നു പറഞ്ഞാൽ,…

4 mins ago

മാന്നാർ കല കൊലക്കേസ് : മുഖ്യപ്രതി അനിലിനായി ലുക്കൗട്ട് നോട്ടിസ് ; റെഡ് കോർണർ നോട്ടീസ് ഉടൻ

കോട്ടയം : മാന്നാർ കല കൊലപാതക കേസിൽ മുഖ്യപ്രതി അനിൽകുമാറിനായി ലുക്ക് ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചു. രാജ്യത്തെ ഏത് വിമാനത്താവളത്തിൽ…

18 mins ago

ബ്രിട്ടീഷ് പാർലമെന്റിൽ ‘മിനി ലോക്സഭ’ ! വിജയിച്ചത് 26 ഇന്ത്യൻ വംശജർ ! |british parliament

ബ്രിട്ടീഷ് പാർലമെന്റിൽ 'മിനി ലോക്സഭ' ! വിജയിച്ചത് 26 ഇന്ത്യൻ വംശജർ ! |british parliament

26 mins ago

എസ്എഫ്‌ഐ നേതാവിന്റെ ഭീഷണി : കേസ് എടുക്കാതെ പോലീസ് ; കൊയിലാണ്ടി ഗുരുദേവ കോളേജ് പ്രിൻസിപ്പാൾ നീതി തേടി ഹൈക്കോടതിയിലേക്ക്

കോഴിക്കോട് : എസ്എഫ്‌ഐക്കാരുടെ ആക്രമണത്തിനിരയായ കൊയിലാണ്ടി ഗുരുദേവ കോളേജ് പ്രിൻസിപ്പാൾ ഡോ. സുനിൽ ഭാസ്‌കർ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുന്നു. പൊലീസ് സാന്നിധ്യത്തിലാണ്…

27 mins ago

പണിയെടുക്കണം ! കൂടോത്രം ചെയ്താൽ ഒന്നും പാർട്ടി ഉണ്ടാകില്ല ; കോൺഗ്രസിനെതിരെ വിമർശനവുമായി യൂത്ത് കോൺഗ്രസ്

തിരുവനന്തപുരം : കൂടോത്ര വിവാദത്തിൽ കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി യൂത്ത് കോൺഗ്രസ് രംഗത്ത്. കൂടോത്രം ചെയ്തിട്ടൊന്നും കാര്യമില്ലെന്നും പണിയെടുത്താലേ പാർട്ടിയുണ്ടാവൂ…

29 mins ago