Tuesday, July 2, 2024
spot_img

തിരുവൈരാണിക്കുളത്ത് ശ്രീ പാർവതീദേവിയുടെ നട തുറപ്പുത്സവത്തിന് തുടക്കം കുറിച്ചു

കാലടി: ഭക്തര്‍ക്ക് കാരുണ്യ കടാക്ഷം ചൊരിഞ്ഞ് തിരുവൈരാണിക്കുളത്ത് ശ്രീപാര്‍വ്വതീദേവിയുടെ തിരുനട തുറന്നു. നടതുറപ്പ് ചടങ്ങുകള്‍ക്ക് തുടക്കം കുറിച്ച്‌ ഇന്നലെ വൈകിട്ട് അകവൂര്‍ മന ക്ഷേത്രത്തിലെ കെടാവിളക്കില്‍ നിന്ന് അകവൂര്‍ ശങ്കരന്‍ നമ്ബൂതിരിപ്പാട് ദീപം പകര്‍ത്തി.

ദേവിക്കു ചാര്‍ത്താനുള്ള തിരുവാഭരണങ്ങള്‍ അകവൂര്‍ കൃഷ്ണന്‍ നമ്ബൂതിരിപ്പാട്, നീരജ്കൃഷ്ണ എന്നിവരില്‍ നിന്ന് ക്ഷേത്ര ട്രസ്റ്റ് പ്രസിഡന്റ് അകവൂര്‍ കുഞ്ഞനിയന്‍ നമ്ബൂതിരിപ്പാട്, സെക്രട്ടറി കെ.എ. പ്രസൂണ്‍കുമാര്‍, മാനേജര്‍ എം.കെ. കലാധരന്‍ എന്നിവര്‍ സ്വീകരിച്ചു. തുടര്‍ന്ന് വാദ്യമേളങ്ങളോടെ പുറപ്പെട്ട ഘോഷയാത്ര ക്ഷേത്രത്തില്‍ പ്രവേശിച്ച ശേഷം മേല്‍ശാന്തി ദീപവും തിരുവാഭരണവും ഏറ്റുവാങ്ങി. ദേവിക്കു പട്ടുടയാടയും ആരഭണങ്ങളും അണിയിച്ച്‌ ദീപാലങ്കാരങ്ങള്‍ പൂര്‍ത്തിയായെന്ന അറിയിച്ചതിനെ തുടര്‍ന്ന് നടതുറന്നു.

ക്ഷേത്ര ഊരാഴ്മക്കാരായ അകവൂര്‍ വെടിയൂര്‍, വെണ്‍മണി മനകളിലെ പ്രതിനിധികളും ഉത്സവ നടത്തിപ്പിനായി ദേശക്കാര്‍ തിരഞ്ഞെടുത്തിട്ടുള്ള സമുദായം തിരുമേനിയും ക്ഷേത്ര ട്രസ്റ്റ് പ്രതിനിധികള്‍ ശ്രീപാര്‍വ്വതീദേവിയുടെ പ്രിയതോഴിയായി സങ്കല്‍പ്പിക്കപ്പെടുന്ന പുഷ്പ്പിണിയും നടയ്ക്കല്‍ സന്നിഹിതരായിരുന്നു.

നടതുറപ്പിന്റെ 12 നാളുകളില്‍ ശ്രീകോവില്‍ രാത്രിയും തുറന്നിരിക്കും. പുലര്‍ച്ചെ ദര്‍ശനത്തിനു മുന്നോടിയായി ദേവിയെ ശ്രീകോവിലിലേക്ക് തിരിച്ച്‌ എഴുന്നള്ളിക്കും. ഡിസംബര്‍ 30 വരെയുള്ള ദിവസങ്ങളില്‍ വെര്‍ച്വല്‍ ക്യൂ, സ്പോട്ട് ബുക്കിംഗ് സംവിധാനം വഴി ഭക്തര്‍ക്ക് ദര്‍ശനം നടത്താം.

Related Articles

Latest Articles