Saturday, July 6, 2024
spot_img

സ്‌കൂട്ടറിൽ നിന്നും മൊബൈൽ ഫോൺ മോഷണം;നിരവധി കേസുകളിൽ പ്രതിയായ ഫിറോസ് പിടിയിൽ

കൊച്ചി: റോഡിൽ പാർക്ക് ചെയ്തിരുന്ന സ്‌കൂട്ടറിൽ നിന്നും മൊബൈൽ ഫോൺ മോഷ്ടിച്ച പ്രതി പിടിയിൽ.
മട്ടാഞ്ചേരി പുതിയറോഡ് പനച്ചിക്കപറമ്പിൽ വീട്ടിൽ ഫിറോസ് (30) നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
തിങ്കളാഴ്ച പള്ളുരുത്തി പഷ്ണിത്തോട് ഭാഗത്ത് പാർക്ക് ചെയ്തിരുന്ന സ്‌കൂട്ടറിൽ നിന്നുമാണ് ഇയാൾ മൊബൈൽ കവർന്നത്.

പിന്നീട് പള്ളത്താംകുളങ്ങര പഞ്ചായത്ത് ഓഫീസിന് സമീപം വെച്ച് അക്രമാസക്തനായി കാണപ്പെട്ട ഇയാളെ അറസ്റ്റ് ചെയ്തു ചോദ്യം ചെയ്തപ്പോഴാണ് മോഷണ വിവരം പുറത്തുവരുന്നത്. ഫോർട്ട്‌കൊച്ചി, മട്ടാഞ്ചേരി പോലീസ് സ്റ്റേഷനുകളിലായി നിരവധി കഞ്ചാവ് കേസുകളിലും അടിപിടി കേസുകളിലും പ്രതിയാണ്
ഫിറോസ്.

Related Articles

Latest Articles