Saturday, July 6, 2024
spot_img

സ്റ്റാർഷിപ്പ് റോക്കറ്റ് വിക്ഷേപണം പാളി; വിക്ഷേപണത്തിന് തൊട്ടുപിന്നാലെ റോക്കറ്റ് പൊട്ടിത്തെറിച്ചു

ടെക്സസ് : ശതകോടീശ്വരനും ട്വിറ്ററിന്റെ പുതിയ ഉടമയുമായ ഇലോൺ മസ്കിന്റെ ബഹിരാകാശ കമ്പനിയായ സ്പേസ് എക്സ് വിക്ഷേപിച്ച സ്റ്റാർഷിപ് റോക്കറ്റ് ആദ്യ പരീക്ഷണ വിക്ഷേപണത്തിൽത്തന്നെ പരാജയപ്പെട്ടു. വിക്ഷേപണത്തിന് പിന്നാലെ റോക്കറ്റ് പൊട്ടിത്തെറിക്കുകയായിരുന്നു. ലോകത്തെ ഏറ്റവും ശക്തമായ റോക്കറ്റ് എന്ന പ്രത്യേകതകൊണ്ട് ഈ വിക്ഷേപണം ലോക ശ്രദ്ധ നേടിയിരുന്നു. ചന്ദ്രനിലേക്കും ചൊവ്വാ ഗ്രഹത്തിലേക്കും അതിനുമപ്പുറത്തേക്കുള്ള പര്യവേക്ഷണമായിരുന്നു ലക്ഷ്യമിട്ടിരുന്നത്.

‌ടെക്സസിലെ ബോക ചികയിലെ സ്പേസ് എക്സിന്റെ സ്പേസ്പോർട്ടിൽ വച്ചായിരുന്നു വിക്ഷേപണം. പ്രാദേശികസമയം രാവിലെ 8.33 (ജിഎംടി 13.33) ആണ് റോക്കറ്റ് പൊട്ടിത്തെറിച്ചത്.

Related Articles

Latest Articles