Sunday, July 7, 2024
spot_img

രാഹുൽ ഗാന്ധിയുടെ പ്രസംഗം അസംബന്ധങ്ങളും അസത്യങ്ങളും നിറഞ്ഞതെന്ന് ഭരണപക്ഷം; പ്രസംഗത്തിലെ ഹിന്ദുവിരുദ്ധ പരാമർശമടക്കം സഭാ രേഖകളിൽ നിന്ന് നീക്കി; സ്പീക്കറെ അപമാനിച്ചതിന് നടപടി വേണമെന്ന് ബിജെപി

ദില്ലി: ലോക്സഭയിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി നടത്തിയ ‘ഹിന്ദു’ പരാമർശം സഭാരേഖകളിൽ നിന്നും നീക്കി. ഹിന്ദുക്കളെന്ന് വിശേഷിപ്പിക്കുന്ന ചിലർ ഹിംസയിലും വിദ്വേഷത്തിലും ഏർപ്പെടുന്നുവെന്നായിരുന്നു ഭരണപക്ഷത്തെ ചൂണ്ടിയുള്ള രാഹുലിന്റെ പരാമർശം. ഇതിനെതിരെ ബിജെപി വൻ പ്രതിഷേധം ഉയർത്തിയിരുന്നു.

ഹിന്ദു സമൂഹത്തെ മുഴുവൻ രാഹുൽ അപമാനിച്ചെന്നാരോപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുൾപ്പെടെയുള്ളവർ രംഗത്തെത്തി. ഇക്കാര്യം പരിശോധിക്കണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജുവും സ്പീക്കറോട് ആവശ്യപ്പെട്ടിരുന്നു . ഇതിന് പിന്നാലെയാണ് പരാമർശം രേഖകളിൽനിന്ന് നീക്കിയത്.

ബിജെപി, ആർഎസ്എസ് സംഘടനകൾക്കെതിരെയുള്ള രാഹുലിന്റെ ചില പരാമർശങ്ങളും രേഖകളിൽനിന്ന് നീക്കി. ന്യൂനപക്ഷങ്ങളെ ബിജെപി ആക്രമിക്കുന്നു‌, വ്യവസായികളായ അംബാനി, അദാനി എന്നിവരെക്കുറിച്ചുള്ള പറയുന്ന ഭാഗം, നീറ്റ് പരീക്ഷ സമ്പന്നർക്കുള്ളതാണ് നന്നായി പഠിച്ചുവരുന്നവർക്ക് സ്ഥാനമില്ല, അഗ്നിവീർ പദ്ധതി സൈന്യത്തിന്റേതല്ല മറിച്ച് പ്രധാനമന്ത്രിയുടെ ഓഫിസിന്റേതാണ് തുടങ്ങിയ പരാമർശങ്ങളും ഒഴിവാക്കി.

Related Articles

Latest Articles