Kerala

‘കേരളത്തിന്റെ സാമ്പത്തിക സാമൂഹിക രംഗങ്ങളിൽ പ്രവാസികളുടെ പങ്ക് നിർണ്ണായകം’; കൊല്ലം ജില്ലാ പ്രവാസി സമാജത്തിന്റെ 20-ാം വാർഷികാഘോഷ പരിപാടിയിൽ എൻ കെ പ്രേമചന്ദ്രൻ എം.പി

ഷാർജ: കേരളത്തിന്റെ സാമ്പത്തിക സാമൂഹിക രംഗങ്ങളിൽ പ്രവാസികളുടെ പങ്ക് നിർണ്ണായകമാണെന്ന് കൊല്ലം ജില്ലാ പ്രവാസി സമാജം സംഘടിപ്പിച്ച 20-ാം വാർഷികാഘോഷ പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് എൻ കെ പ്രേമചന്ദ്രൻ എം.പി പറഞ്ഞു. രണ്ടു ദശാബ്ദമായി സാമൂഹിക ജീവകാരുണ്യ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന ഈ സമാജത്തിന്റെ നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളിൽ പങ്കെടുത്തിട്ടുള്ള വിവരവും അദ്ദേഹം ഓർമ്മിപ്പിച്ചു.

പ്രസിഡന്റ് അഹമ്മദ് ഷിബിലി അദ്ധ്യക്ഷനായിരുന്ന യോഗത്തിൽ ജനറൽ സെക്രട്ടറി അഡ്വ. നജുമുദീൻ സ്വാഗതം പറഞ്ഞു. വരും വർഷത്തെ സമാജത്തിന്റെ പ്രവർത്തനങ്ങളുടെ ഭാഗമായി നിരാലംബരായ ഭവനരഹിതർക്ക് വീട് വച്ചു നൽകുന്ന “സ്വപന ഭവനം ” പദ്ധതിയുടെ ഫ്ലാഗ്ഷിപ് എൻ.കെ.പ്രേമചന്ദ്രൻ എം.പി എൻ ടീവീ ചെയർമാൻ മാത്യുക്കുട്ടി കടോണിന് നൽകി ഔദ്യോഗിക പ്രഖ്യാപനം നടത്തി. ചടങ്ങിൽ എൻ ടീവീ ചെയർമാൻ മാത്യുക്കുട്ടി കടോൻ, സീസ് എം.ഡി. സുനിൽ അസീസ്, ഉമ്മുൽ ഖുവൈൻ അസോസിയേഷൻ പ്രസിഡന്റ് സജ്‌ജാദ് നാട്ടിക, രക്ഷാധികാരി ഷാഹുൽ ഹമീദ്, വൈസ് പ്രസിഡന്റ് സീനോ ജോൺ നെറ്റോ എന്നിവർ ആശംസകൾ നേരുകയും ജോയിന്റ് സെക്രട്ടറി അനിൽ കുമാർ നടേശൻ നന്ദിപറയുകയും ചെയ്തു.

തുടർന്ന് കൊല്ലം അഭിഷേകും ചിത്രാ അരുണും നയിച്ച സംഗീത വിരുന്നും സിദ്ധിഖ് റോഷൻ നയിച്ച കോമഡി പരിപാടിയും നിഹാൽ സിംഫോണിയ അവതരിപ്പിച്ച മ്യൂസിക്കൽ സിംഫണിയും തുടങ്ങിയ വിവിധ കലാപരിപാടികളും നടന്നു.

anaswara baburaj

Recent Posts

വീടിന്റെ രണ്ടിടങ്ങളിലായി മൃതദേഹങ്ങൾ! തിരുവനന്തപുരത്ത് അമ്മയും മകളെയും മരിച്ച നിലയിൽ കണ്ടെത്തി;അമിതമായി ഗുളിക കഴിച്ചെന്ന് സംശയം

തിരുവനന്തപുരം: പേരയം ചെല്ലഞ്ചിയിൽ അമ്മയെയും മകളെയും മരിച്ച നിലയിൽ കണ്ടെത്തി. ചെല്ലഞ്ചി ഗീതാലയത്തിൽ സുപ്രഭ(88), ഗീത(59) എന്നിവരെയാണ് മരിച്ച നിലയിൽ…

33 mins ago

കനത്ത മഴ; അമര്‍നാഥ് തീര്‍ഥാടനത്തിന് താത്കാലിക നിരോധനം

ദില്ലി: കനത്ത മഴയെ തുടർന്ന് അമർനാഥ് തീർത്ഥയാത്ര താത്കാലികമായി നിർത്തി വെച്ചു. ബാൽടൽ-പഹൽഗം തുടങ്ങിയ പരമ്പരാ​ഗത പാതകളിൽ ഇന്നലെ രാത്രിയോടെ…

2 hours ago

പൊതുവേദിയിൽ വർഗീയ വിഷം ചീറ്റി തൃണമൂൽ മന്ത്രി!വൈറലായി വീഡിയോ! |Firhad Hakim

പൊതുവേദിയിൽ വർഗീയ വിഷം ചീറ്റി തൃണമൂൽ മന്ത്രി!വൈറലായി വീഡിയോ! |Firhad Hakim

2 hours ago

രാഹുൽ ഹത്രാസ് സന്ദർശിച്ചത് വെറുതെയല്ല ! പിന്നിലെ കാരണം പൊളിച്ചടുക്കി ബിജെപി !|rahul gandhi

രാഹുൽ ഹത്രാസ് സന്ദർശിച്ചത് വെറുതെയല്ല ! പിന്നിലെ കാരണം പൊളിച്ചടുക്കി ബിജെപി !|rahul gandhi

2 hours ago

കൂടോത്രത്തിന്റെ പരിപാടി ബിജെപിക്കില്ല ; ചെയ്തത് സതീശനും സംഘവുമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ

കോട്ടയം : കൂടോത്ര വിവാദത്തിൽ രൂക്ഷ വിമർശനവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ രംഗത്ത്. കെ.സുധാകരനെതിരെ കൂടോത്രം വച്ചതു വി.ഡി.സതീശന്റെ…

3 hours ago

ഞാൻ ആരെയെങ്കിലും കെട്ടിപ്പിടിച്ച് വീടുവച്ചു തരാമെന്നു പറഞ്ഞാൽ മതി, കേരള മന്ത്രിമാർ ഓടിയെത്തും ; പരിഹസിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി

കേരള മന്ത്രിമാരെ പരിഹസിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. താൻ ആരെയെങ്കിലും കെട്ടിപ്പിടിച്ച് നാലു ലക്ഷം രൂപയ്ക്ക് വീടു പണിഞ്ഞുതരാമെന്നു പറഞ്ഞാൽ,…

3 hours ago