Kerala

കൊന്നുകളഞ്ഞില്ലേ ആ മിടുക്കിയെ!! തീരാനോവായി യുവ ഡോക്ടറുടെ വീട്ടിന് മുന്‍പിലെ ബോര്‍ഡ്

കടുത്തുരുത്തി: കൊട്ടാരക്കരയില്‍ വൈദ്യ പരിശോധനയ്ക്ക് കൊണ്ടുവന്ന യുവാവിന്‍റെ കുത്തേറ്റ് കൊല്ലപ്പെട്ട യുവ ഡോക്ടറുടെ വീടിന് മുന്നിലെ നെയിം ബോര്‍ഡ് വിവരമറിഞ്ഞ് ഇവിടേക്ക് എത്തുന്നവരില്‍ തീരാനോവായി മാറുന്നു. കോട്ടയം കടുത്തുരുത്തി സ്വദേശിയായ വ്യവസായിയായ മോഹന്‍ ദാസിന്‍റെ ഏകമകളാണ് വന്ദന ദാസ്. അസീസിയ മെഡിക്കൽ കോളേജിലെ മിടുക്കിയായ വിദ്യാർത്ഥിയായിരുന്നു വന്ദന. എംബിബിഎസ് പൂർത്തിയാക്കിയ ശേഷം ഹൗസ് സർജൻസി തുടങ്ങി. പരീശീലനത്തിന്റെ ഭാഗമായി കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ എത്തി. എന്നാൽ സ്വപ്‌നങ്ങൾ ചിറകുമുളക്കും മുന്നേ തന്നെ വിധി വന്ദനയോട് ക്രൂരതകാട്ടി.

പൂയപ്പള്ളി സ്വദേശിയും അദ്ധ്യപകനുമായ സന്ദീപാണ് യുവ ഡോക്ടറെ ആക്രമിച്ചത്. കഴുത്തിലും നെഞ്ചിലുമായി അഞ്ചിലേറെ കുത്തുകളാണ് വന്ദനയ്ക്ക് ഏറ്റത്. സര്‍ജിക്കല്‍ ഉപകരണം വച്ചുള്ള ആക്രമണമാണ് യുവ ഡോക്ടറുടെ മരണത്തിലേക്ക് നയിച്ചത്. പോലീസിനൊപ്പം എത്തിയ പ്രതി ആദ്യം ശാന്തനായിരുന്നെങ്കിലും പിന്നീട് പ്രകോപിതനാകുകയായിരുന്നു. കൈ വിലങ്ങ് പോലുമില്ലാതെയാണ് സന്ദീപിനെ വൈദ്യ പരിശോധനയ്ക്ക് എത്തിച്ചത്.

anaswara baburaj

Recent Posts

കണ്ണൂരിൽ നിന്ന് വരുന്ന വാർത്തകൾ ചെങ്കൊടിക്ക് അപമാനമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ! സിപിഐയുടെ കടന്നാക്രമണം മുൻ ഡിവൈഎഫ്ഐ നേതാവിന്റെ ആരോപണത്തിൽ സിപിഎം പ്രതിരോധത്തിലായിരിക്കെ

കണ്ണൂരിൽനിന്ന് കേൾക്കുന്ന വാർത്തകൾ ചെങ്കൊടിക്ക് അപമാനമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സിപിഎം നേതാവ് പി.ജയരാജനും മകൻ ജെയ്ൻ…

47 mins ago

ദില്ലി മദ്യനയ അഴിമതിക്കേസ് !കെജ്‌രിവാൾ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ ; നടപടി സിബിഐ അന്വേഷിക്കുന്ന കേസിൽ

ദില്ലി മദ്യനയ അഴിമതിക്കേസില്‍ ദില്ലി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനറുമായ അരവിന്ദ് കെജ്‌രിവാളിനെ 14 ദിവസത്തെ ജുഡീഷ്യൽ…

2 hours ago

രാജ്കോട്ട് വിമാനത്താവളത്തിൽ മേൽക്കൂര തകർന്നുവീണു ! അപകടം മുകളിൽ കെട്ടിക്കിടന്ന വെള്ളം പുറത്തേക്ക് വിടാൻ ശ്രമിക്കുന്നതിനിടെ ; വിശദീകരണം ആവശ്യപ്പെട്ട് സിവിൽ എവിയേഷൻ മന്ത്രാലയം

ദില്ലി വിമാനത്താവളത്തിലെ മേൽക്കുര തകർന്നുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചതിന്റെ ഞെട്ടൽ മാറുന്നതിന് മുന്നേ ഗുജറാത്തിലെ രാജ്കോട്ട് വിമാനത്താവളത്തിലും മേൽക്കൂര തകർന്നുവീണ്…

2 hours ago