CRIME

കളിയിക്കാവിളയില്‍ ക്വാറി ഉടമയുടെ കൊലപാതകം !കുറ്റം സമ്മതിച്ചിട്ടും പോലീസിനെ ആശയക്കുഴപ്പത്തിലാക്കി പ്രതിയുടെ മൊഴി ! പ്രതിയുമായി തമിഴ്‌നാട് പോലീസ് സംഘം കേരളത്തിലെത്തി

തിരുവനന്തപുരം : കളിയിക്കാവിളയില്‍ ക്വാറി ഉടമയായ ദീപുവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ പോലീസിനെ ആശയക്കുഴപ്പത്തിലാക്കി പ്രതിയുടെ മൊഴി. കേസിൽ അറസ്റ്റിലായ പ്രതി അമ്പിളി എന്ന സജികുമാർ കുറ്റം സമ്മതിച്ചെങ്കിലും ഇയാളുടെ മൊഴികള്‍ ഏറെ പൊരുത്തക്കേടുകൾ നിറഞ്ഞതാണെന്നാണ് പോലീസ് പറയുന്നത്. ശാരീരികമായി അവശനായ ഇയാൾക്ക് ഒറ്റയ്ക്ക് ഇത്തരമൊരു കൃത്യം നടത്താനാവുമോയെന്നും പോലീസ് സംശയിക്കുന്നു. നേരത്തെ ഗുണ്ടയായിരുന്ന അമ്പിളി കൊല്ലപ്പെട്ട ദീപുവിന്റെ വീടിന് സമീപം ആക്രിക്കച്ചവടം നടത്തിവരികയായിരുന്നു. ഇയാള്‍ മുമ്പ് നിരവധി ക്രിമിനല്‍ കേസുകളിലും പ്രതിയായിട്ടുണ്ട്. അതേസമയം, ശാരീരികമായി അവശനായിരുന്ന അമ്പിളിക്ക് ദീപു പലതവണ പണം നല്‍കി സഹായിച്ചിരുന്നതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാനായി പ്രതിയുമായി തമിഴ്‌നാട് പോലീസ് സംഘം കേരളത്തിലെത്തിയിട്ടുണ്ട് .

തെര്‍മോക്കോള്‍ കട്ടര്‍ കഴുത്തില്‍ കുത്തിയിറക്കി ബലം പ്രയോഗിച്ച് മുകളിലേക്ക് വലിച്ചുകീറിയാണ് കൊലനടത്തിയത് എന്നാണ് അമ്പിളിയുടെ മൊഴി. താന്‍ ഒറ്റയ്ക്കാണ് കൃത്യം നടത്തിയതെന്നും ഇയാള്‍ ആവര്‍ത്തിച്ചു പറയുന്നു. എന്നാല്‍, ശാരീരികമായി അവശതകളുള്ള പ്രായമേറിയ പ്രതിക്ക് ഇതെല്ലാം ഒറ്റയ്ക്ക് ചെയ്യാനാകുമോ എന്നതാണ് പോലീസിനെ കുഴപ്പിക്കുന്ന ചോദ്യം.

തിങ്കളാഴ്ച അര്‍ധരാത്രിയോടെയാണ് കളിയിക്കാവിളയിലെ റോഡരികില്‍ കാറിനുള്ളില്‍ മലയിന്‍കീഴ് അണപ്പാട് മുല്ലമ്പള്ളി ഹൗസില്‍ എസ്.ദീപു(46)വിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കാറിലുണ്ടായിരുന്ന പത്ത് ലക്ഷം രൂപയും നഷ്ടമായിരുന്നു. കൃത്യം നടന്ന കാറില്‍നിന്ന് ഒരാള്‍ ബാഗുമായി ഇറങ്ങിപ്പോകുന്ന സിസിടിവി ദൃശ്യം പോലീസിന് ലഭിച്ചിരുന്നു. ഈ ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് അമ്പിളി പിടിയിലായത്.

Anandhu Ajitha

Recent Posts

കണ്ണൂർ ഏച്ചൂർ മാച്ചേരിയിൽ രണ്ട് കുട്ടികൾ മുങ്ങി മരിച്ചു ! അപകടം സ്വകാര്യ വ്യക്തിയുടെ കുളത്തിൽ കുളിക്കുന്നതിനിടെ

കണ്ണൂർ ഏച്ചൂർ മാച്ചേരിയിൽ കുളത്തിൽ കുളിക്കാനിറങ്ങിയ രണ്ടു വിദ്യാർത്ഥികൾ മുങ്ങിമരിച്ചു. മുഹമ്മദ് മിസ്ബൽ ആമീൻ (10), ആദിൽ ബിൻ മുഹമ്മദ്…

2 mins ago

മാതാ അമൃതാനന്ദമയീ ദേവിയുടെ എഴുപത്തി ഒന്നാം ജന്മദിനം !പന്തളം അമൃതാനന്ദമയീ മഠത്തിൽ കുട്ടികൾക്കായി സൗജന്യ ഹൃദയരോഗ നിർണയക്യാമ്പ്! ഹൃദയ ശാസ്ത്രക്രിയ ആവശ്യമായ എല്ലാ കുട്ടികൾക്കും സൗജന്യ ശസ്ത്രക്രിയ

പന്തളം : മാതാ അമൃതാനന്ദമയീ ദേവിയുടെ എഴുപത്തി ഒന്നാം ജന്മദിനത്തോടനുബന്ധിച്ചും കൊച്ചി അമൃത ആശുപത്രിയുടെ ഇരുപത്തിയഞ്ചാം വാർഷികത്തോടനുബന്ധിച്ചും 18 വയസിൽ…

1 hour ago

നീറ്റ് ചോദ്യപേപ്പർ ചോർച്ച ! ജാർഖണ്ഡിൽ മാദ്ധ്യമ പ്രവർത്തകനായ ജമാലുദ്ദീൻ അറസ്റ്റിൽ ; കേസിലെ പ്രധാന കണ്ണികളെ സഹായിച്ചത് ജമാലുദ്ദീനാണെന്ന് സിബിഐ

നീറ്റ് പരീക്ഷ ക്രമക്കേടുമായി ബന്ധപ്പെട്ട് ജാർഖണ്ഡിൽ മാദ്ധ്യമപ്രവർത്തകനെ സിബിഐ അറസ്റ്റുചെയ്തു.ഹിന്ദി ദിനപത്രത്തിന്റെ ലേഖകൻ ജമാലുദ്ദീനാണ് ഝാർഖണ്ഡിലെ ഹസാരിബാ​ഗിൽ നിന്ന് അറസ്റ്റിലായത്.…

1 hour ago

പ്രവാസികൾ നാട്ടിലും വിദേശത്തും അഭിമുഖീകരിക്കുന്ന നിയമപ്രശ്നങ്ങൾക്ക് കൃത്യമായ പരിഹാര നിർദേശവുമായി പ്രവാസി ഇന്ത്യ ലീഗൽ സർവീസ് സൊസൈറ്റി ! പൊന്നാനി കിംഗ് ടവറിൽ നടത്തിയ പരാതിപരിഹാര അദാലത്തിന് മികച്ച പ്രതികരണം

പ്രവാസികൾ നാട്ടിലും വിദേശത്തും അഭിമുഖീകരിക്കുന്ന നിയമപ്രശ്നങ്ങൾക്ക് കൃത്യമായ പരിഹാര നിർദേശം നൽകുക എന്ന ഉദ്ദേശ്യത്തോടെ പ്രവാസി ഇന്ത്യൻ ലീഗൽ സർവീസസ്…

2 hours ago