Monday, July 1, 2024
spot_img

കാലവർഷം സംസ്ഥാനം മുഴുവൻ വ്യാപിച്ചു; വരുന്ന അഞ്ച് ദിവസം ഇടിമിന്നലിനും കാറ്റോടു കൂടിയ മഴയ്ക്കും സാധ്യത

തിരുവനന്തപുരം : കാലവർഷം സംസ്ഥാനം മുഴുവൻ വ്യാപിച്ചതോടെ വരുംദിവസങ്ങളിൽ സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. സംസ്ഥാനത്ത് വരുന്ന അഞ്ച് ദിവസം ഇടിമിന്നലിനും കാറ്റോടു കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

മധ്യകിഴക്കൻ അറബിക്കടലിനു മുകളിൽ അതിതീവ്ര ചുഴലിക്കാറ്റായി തുടരുന്ന ബിപോർജോയ് വീണ്ടും ശക്തി പ്രാപിച്ച് അടുത്ത 24 മണിക്കൂറിൽ വടക്ക്- വടക്ക് കിഴക്ക് ദിശയിലും നീങ്ങാൻ സാധ്യതയുണ്ട്. കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകരുതെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട് .

കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ഇന്നും ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ജില്ലകളിൽ നാളെയും കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ മറ്റന്നാളും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Related Articles

Latest Articles