International

കസാഖിസ്ഥാനിൽ കലാപം തുടരുന്നു; പ്രതിഷേധക്കാരെ കണ്ടാലുടൻ വെടിവെക്കാൻ ഉത്തരവ്; സംഘർഷം രൂക്ഷം

ഇന്ധനവില വർധനവിനെതിരെ പ്രതിഷേധം രൂക്ഷമായ (Kazakhstan) കസാഖിസ്ഥാനിൽ പ്രതിഷേധക്കാരെ നേരിടാൻ കർശന നടപടികളുമായി സർക്കാർ. പ്രതിഷേധം നടത്തുന്നവര്‍ക്കെതിരെ മുന്നറിയിപ്പില്ലാതെ വെടിവെക്കാന്‍ കസാഖിസ്ഥാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു. പ്രതിഷേധം രൂക്ഷമായ സാഹചര്യത്തില്‍ പ്രസിഡന്റ് ഖാസിം ജോമാര്‍ട്ട് ടൊകായേവാണ് ഉത്തരവിട്ടത്.

സുരക്ഷാ സേനക്കാണ് വെടിയുതിര്‍ക്കാന്‍ പ്രസിഡന്റ് അനുമതി നല്‍കിയത്. റഷ്യന്‍ സേന എത്തിയതിന് ശേഷവും അല്‍മാട്ടിയടക്കമുള്ള നഗരങ്ങളില്‍ പ്രതിഷേധം തുടരുകയും മറ്റിടങ്ങളില്‍ പ്രതിഷേധങ്ങള്‍ ആരംഭിക്കുകയും ചെയ്തതോടെയാണ് പ്രസിഡന്റ് വിവാദ ഉത്തരവ് പുറപ്പെടുവിച്ചത്. ഒരാഴ്ചയായി തുടരുന്ന സംഘർഷത്തിൽ നിരവധി പൊലീസുകാരും സാധാരണ പൗരൻമാരും കൊല്ലപ്പെട്ടിട്ടുണ്ട്.

സ്വാതന്ത്ര്യത്തിന് ശേഷം കസാഖിസ്ഥാൻ കണ്ട ഏറ്റവും രൂക്ഷമായ സംഘർഷമാണ് ഇപ്പോൾ നടക്കുന്നത്. കഴിഞ്ഞ ആഴ്ച 26 സായുധരായ അക്രമികളെ വധിച്ചതായും 3,000 പേരെ കസ്റ്റഡിയിലെടുത്തതായും ആഭ്യന്തരവകുപ്പ് അറിയിച്ചു. ഒരാഴ്ചയായി തുടരുന്ന പ്രതിഷേധങ്ങളുടെ ഭാഗമായി ആയിരക്കണക്കിന് പൊലീസുകാരും പ്രതിഷേധക്കാരും കൊല്ലപ്പെട്ടതായാണ് വിവരം. ആയിരത്തിലധികം ആളുകള്‍ക്ക് പരുക്ക് പറ്റിയിട്ടുണ്ടെന്ന് കസാഖിസ്ഥാന്‍ ആരോഗ്യമന്ത്രാലയം അറിയിച്ചു.

admin

Recent Posts

തമിഴ്‌നാട്ടിൽ വീണ്ടും രാഷ്ട്രീയ കൊലപാതകം ? ബിഎസ്‌പി സംസ്ഥാന പ്രസിഡന്റിനെ ആറം​ഗ സംഘം വെട്ടിക്കൊന്നു !

മായാവതിയുടെ ബഹുജൻ സമാജ്‌വാദി പാർട്ടിയുടെ തമിഴ്‌നാട് സംസ്ഥാന പ്രസിഡന്റിനെ ആറം​ഗസംഘം വെട്ടിക്കൊന്നു. കെ. ആംസ്ട്രോങ് ആണ് കൊല്ലപ്പെട്ടത്. ചെന്നൈ പെരമ്പൂരിലെ…

8 hours ago

തോൽവിയുടെ കാരണം സുനക്കല്ല മറിച്ച് കൺസർവേറ്റിവ് പാർട്ടിയാണ് |OTTAPRADAKSHINAM

മോദിയും സുനക്കും തമ്മിലുള്ള വ്യത്യാസം ഇതായിരുന്നു! ബ്രിട്ടനിലെ സാഹചര്യം പരിശോധിച്ചാൽ ഭാരതത്തിൽ മികച്ച ഭരണം #narendramodi #bjp #rishisunak #election…

8 hours ago

കോഴിക്കോട് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം ! സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള കുട്ടിക്ക് രോഗം സ്ഥിരീകരിച്ചു ; കുട്ടിയുടെ ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടർമാർ

കോഴിക്കോട് ജില്ലയില്‍ ഒരാള്‍ക്കുകൂടി അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള തിക്കോടി സ്വദേശിയായ പതിന്നാല് വയസുകാരനാണ് രോഗം സ്ഥിരീകരിച്ചത്.…

8 hours ago

എൽ ഡി എഫിന് കനത്ത തിരിച്ചടി !സിപിഐ മുന്നണി വിടുമോ ?

സിപിഎം തിരുത്തിയില്ലെങ്കിൽ ഇടത് മുന്നണി തകരും! സിപിഐ മുന്നണി വിടുമോ ? #cpm #congress #kerala #binoyviswam

9 hours ago

വി മുരളീധരൻ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലേക്ക് ! പ്രകാശ് ജാവദേക്കർ തുടരും ; ബിജെപി സംസ്ഥാന ഘടകങ്ങളുടെ ചുമതല പുതുക്കി ദേശീയ നേതൃത്വം

ദില്ലി : വരാനിരിക്കുന്ന സംസ്ഥാന തെരഞ്ഞെടുപ്പുകൾക്ക് മുന്നോടിയായി രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലേക്കുള്ള ഇൻചാർജുമാരായി പുതിയ നേതാക്കൾക്ക് നിയമനം നൽകി ബിജെപി.…

9 hours ago

വീണ്ടും കൈയ്യൂക്ക് കാട്ടി സിഐടിയു ! മലപ്പുറം എടപ്പാളിൽ സിഐടിയുക്കാരുടെ മർദ്ദനം ഭയന്ന് കെട്ടിടത്തിൽ നിന്ന് താഴേക്ക് ചാടിയ നിർമ്മാണ തൊഴിലാളിക്ക് ഗുരുതര പരിക്ക് !

മലപ്പുറം എടപ്പാളിൽ മർദ്ദിക്കാൻ പാഞ്ഞെടുത്ത സിഐടിയുക്കാരെ പ്രാണരക്ഷാർത്ഥം കെട്ടിടത്തിൽ നിന്ന് താഴേക്ക് ചാടിയ നിർമ്മാണ തൊഴിലാളിക്ക് ഗുരുതര പരിക്ക്. ഇരുകാലുകളും…

9 hours ago