Saturday, July 6, 2024
spot_img

ഉജ്ജ്വലം!! ദി കശ്മീര്‍ ഫയല്‍സ് ഇനി ഇസ്രയേലിലും പ്രദർശിപ്പിക്കും; വാർത്ത പുറത്ത് വിട്ട് വിവേക് അഗ്നിഹോത്രി

ദില്ലി: പ്രശസ്തസംവിധായകന്‍ വിവേക് ​​അഗ്നിഹോത്രി അണിയിച്ചൊരുക്കിയ ദി കശ്മീര്‍ ഫയല്‍സ് എന്ന ചിത്രം വിജയകരമായി തേരോട്ടം തുടരുകയാണ്. ഏറെ നിരൂപക പ്രശംസ നേടിയ ദ താഷ്‌കന്റ് ഫയല്‍സ് എന്ന ചിത്രത്തിന് ശേഷമാണ് അദ്ദേഹം ‘ ദി കാശ്മീര്‍ ഫയല്‍സ്’ ഒരുക്കിയത്. ബോക്സ് ഓഫീസില്‍ വൻ വിജയം കൊയ്ത ചിത്രമാണ് ഇത്.

ഇപ്പോഴിതാ ദി കാശ്മീർ ഫയൽസ് ഏപ്രിൽ 28-ന് ഇസ്രായേലിൽ റിലീസ് ചെയ്യുന്നു എന്ന വാർത്തകളാണ് പുറത്തുവരുന്നത്. സംവിധായകൻ വിവേക് അഗ്നിഹോത്രി തന്നെയാണ് തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെ വാർത്ത പുറത്തുവിട്ടിരിക്കുന്നത്.

‘ഉജ്ജ്വല വാർത്ത:
വലിയ ഡിമാൻഡിൽ, #TheKashmirFiles ഏപ്രിൽ 28-ന് ഇസ്രായേലിൽ റിലീസ് ചെയ്യുന്നു. ഞാൻ കോൺസൽ ജനറലിന് നന്ദി പറയുന്നു @KobbiShoshani
TKFന്റെ പോസ്റ്റർ ഉദ്ഘാടനം ചെയ്യാൻ ഞങ്ങളുടെ സ്റ്റുഡിയോയിൽ വന്നതിന്. ഭീകരതയ്‌ക്കെതിരെ പോരാടുന്നതിനും മാനവികതയെ പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള ഞങ്ങളുടെ വരാനിരിക്കുന്ന ലക്ഷ്യം പങ്കിടുന്നതിനുള്ള ഒരു പ്രധാന ചുവടുവയ്പ്പാണിത്.’- എന്നാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്.

അതേസമയം കശ്മീര്‍ ഫയല്‍സിന്റെ വന്‍ വിജയശേഷം സംവിധായകന്‍ വിവേക് അഗ്‌നിഹോത്രി ആദ്യമായി കേരളത്തില്‍ എത്തുന്നു. തിരുവനന്തപുരത്ത് നടക്കുന്ന അനന്തപുരി ഹിന്ദു മഹാസമ്മേളനത്തില്‍ പങ്കെടുക്കാനാണ് അദേഹം എത്തുക. ഏപ്രില്‍ 27ന് ആരംഭിക്കുന്ന സമ്മേളനത്തിന്റെ ഉദ്ഘാടന സമ്മേളനത്തില്‍ മുഖ്യ അതിഥി അദ്ദേഹമായിരിക്കും.

90കളിൽ കശ്മീരി പണ്ഡിറ്റുകളുടെ വംശഹത്യയെയുംകൂട്ട പലായനത്തെയും ആസ്പദമാക്കി ഒരുക്കിയ ചിത്രമാണ് കശ്മീര്‍ ഫയല്‍സ്. 15 കോടി ബജറ്റില്‍ ഒരുക്കിയ ചിത്രം 338 കോടിയാണ്‌ കോടിയാണ് ഇതുവരെ നേടിയത്. കേന്ദ്രസര്‍ക്കാറിന്റെ പ്രൊപ്പഗാണ്ട ചിത്രമാണിതെന്ന് കോണ്‍ഗ്രസ് അടക്കമുള്ള രാഷ്ട്രീയ സംഘടനകള്‍ ആരോപിച്ചിരുന്നു. എന്നാല്‍ താന്‍ ആരുടെയും ചൊല്‍പ്പടിയ്ക്ക് നില്‍ക്കുന്ന വ്യക്തിയല്ലെന്നും സിനിമയിലൂടെ സത്യങ്ങള്‍ മാത്രമാണ് പുറത്തുകൊണ്ടുവന്നതെന്നും വിവേക് അഗ്‌നിഹോത്രി പറഞ്ഞു.

ചിത്രത്തിൽ മിഥുന്‍ ചക്രവര്‍ത്തി, അനുപം ഖേര്‍, പല്ലവി ജോഷി, ദര്‍ശന്‍ കുമാര്‍, ചിന്മയി മണ്ഡേദ്കര്‍, പ്രകാശ് ബല്‍വാടി തുടങ്ങിയവരാണ് ചിത്രത്തില്‍ വേഷമിട്ടിരിക്കുന്നത്. തേജ് നാരായണന്‍ അഗര്‍വാള്‍, അഭിഷേക് അഗര്‍വാള്‍, പല്ലവി ജോഷി, വിവേക് അഗ്‌നിഹോത്രി എന്നിവരാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

Related Articles

Latest Articles