Saturday, July 6, 2024
spot_img

ദി കശ്മീർ ഫയൽസ്; നിയമസഭയിൽ കളിയാക്കിയ കെജ്‌രിവാളിന് ചുട്ട മറുപടിയുമായി കിരൺ റിജിജുവും ഹിമാന്ത ബിശ്വ ശർമ്മയും

ദില്ലി: ‘ദി കശ്മീർ ഫയൽസിനെ നിയമസഭയിൽ കളിയാക്കിയ അരവിന്ദ് കെജ്‌രിവാളിനെതിരെ ശക്തമായ പ്രതികരണവുമായി കേന്ദ്രമന്ത്രി കിരൺറിജിജു അസം മുഖ്യമന്ത്രി ഹിമാന്ദ ബിശ്വ ശർമ്മയും രംഗത്ത്. രാജ്യതലസ്ഥാനത്ത് ദി കശ്മീർ ഫയൽസ് പ്രദർശിപ്പിക്കുന്നതിന് വിനോദനികുതി ഇളവ് നൽകാത്തതിലുള്ള പ്രതിഷേധമാണ് കേന്ദ്രമന്ത്രി ആദ്യം രേഖപ്പെടുത്തിയത്. ട്വിറ്ററിലൂടെയാണ് കെജ്‌രിവാളിനെ വിമർശിച്ചത്. പല തവണ നിരവധി സിനിമകൾ വിനോദ നികുതി ഒഴിവാക്കി പ്രദർശിപ്പിക്കാൻ മുൻകൈ എടുത്തയാളാണ് കെജ്‌രിവാളെന്നും കിരൺ റിജിജു ഓർമ്മിപ്പിച്ചു. കൂടാതെ കെജ്‌രിവാളിന്റെ മുൻകാല ട്വിറ്റുകളും പല സിനിമകളോടുമുള്ള സമീപനവും കിരൺ റി്ജിജു ചൂണ്ടിക്കാട്ടി. സമാനമായി അസം മുഖ്യമന്ത്രി ഹിമാന്ത ബിശ്വ ശർമ്മയും കേജരിവാളിന്റെ ഇരട്ടത്താപ്പ് ചൂണ്ടിക്കാട്ടി.

മാത്രമല്ല 83 എന്ന, ക്രിക്കറ്റ് ലോകകപ്പ് വിജയത്തെ ആസ്പദമാക്കിയ സിനിമ വിനോദ നികുതിയൊഴുവാക്കിയ മുൻ ഉദാഹരണവും ഹിമാന്ത ചൂണ്ടിക്കാട്ടി. അതേസമയം മന്ത്രിമാർക്ക് പുറമേ സോഷ്യൽമീഡിയയിലും അരവിന്ദ് കെജ്‌രിവാളിന്റെ പരിഹാസങ്ങൾക്കെതിരെ രൂക്ഷ വിമർശനങ്ങളാണ് ഉയരുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി സിനിമയെ രാഷ്‌ട്രീയ ലാഭത്തിനായി ഉപയോഗിക്കുകയാണെന്നും നിയമസഭയിൽ വിമർശിച്ചിരുന്നു. ഇതിനെതിരെ ബിജെപി ദില്ലി അദ്ധ്യക്ഷനും രംഗത്തെത്തി. കെജ്‌രിവാൾ എല്ലാ രാഷ്‌ട്രീയ മര്യാദകളും ലംഘിക്കുകയാണെന്നും മറുപടി നൽകി.

Related Articles

Latest Articles