Monday, July 1, 2024
spot_img

മണിപ്പുരിൽ സ്ത്രീകളെ നഗ്നരാക്കി നടത്തിയ സംഭവം; അന്വേഷണം CBIയ്ക്ക്

ദില്ലി : മണിപ്പൂരിൽ രണ്ട് സ്ത്രീകളെ നഗ്നരാക്കി തെരുവിൽ നടത്തികയും കൂട്ടബലാത്സഗത്തിനിരയാക്കുകയും ചെയ്ത സംഭവത്തിൽ അന്വേഷണം സിബിഐക്ക് വിട്ടതായി പ്രമുഖ ദേശീയ മാദ്ധ്യമം റിപ്പോർട്ട് ചെയ്തു. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് സിബിഐ. അന്വേഷണത്തിന് ശുപാർശ ചെയ്തത്. ഇതോടൊപ്പം, കഴിഞ്ഞ മൂന്നു മാസത്തോളമായി തുടരുന്ന മണിപ്പൂരിലെ കലാപവുമായി ബന്ധപ്പെട്ട കേസുകളുടെ വിചാരണ, വടക്കു കിഴക്കൻ സംസ്ഥാനങ്ങൾക്ക് പുറത്തുവെച്ച് നടത്തണമെന്നാവശ്യപ്പെട്ട് സർക്കാർ ഹർജി സമർപ്പിക്കുമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു

അതെ സമയം മെയ് നാലിന് സ്ത്രീകളെ നഗ്നരാക്കി നടത്തിച്ച സംഭവത്തിൽ ദൃശ്യങ്ങൾ പകർത്തിയ മൊബൈൽ ഫോൺ പോലീസ് ഇന്ന് പിടിച്ചെടുത്തു. ഫോൺ ഉടമയെ അറസ്റ്റ് ചെയ്തുവെന്നാണ് ലഭിക്കുന്ന വിവരം.

Related Articles

Latest Articles