India

ഗവര്‍ണര്‍ നിയമസഭയിലേക്കില്ല, എംഎല്‍എമാര്‍ രാജ്ഭവനിലേക്കും ! ബംഗാളില്‍ നിയുക്ത എംഎല്‍എമാരുടെ സത്യപ്രതിജ്ഞ മുടങ്ങി ; മമതയ്‌ക്കും സ്പീക്കര്‍ക്കും കനത്ത തിരിച്ചടി

കൊൽക്കത്ത : ബംഗാളിൽ നിയുക്ത എംഎൽഎമാരുടെ സത്യപ്രതിജ്ഞ മുടങ്ങി. സ്പീക്കറുടെ വീഴ്ച മൂലമാണ് എംഎൽഎമാരുടെ സത്യപ്രതിജ്ഞ മുടങ്ങിയത്. ഇതിന് പിന്നാലെ ബംഗാൾ ഗവർണർ ഡോ. സിവി ആനന്ദബോസ് ദില്ലിയിലേക്ക് തിരിച്ചു.

ഗവർണറുടെ നിർദേശങ്ങൾ സ്പീക്കർ അവഗണിക്കുകയും പദവിക്ക് നിരക്കാത്ത രീതിയിൽ പ്രതികരിക്കുകയും ചെയ്തതാണ് എംഎൽഎമാരുടെ സത്യപ്രതിജ്ഞ മുടങ്ങാനുള്ള കാരണം. ഉപതെരഞ്ഞെടുപ്പിൽ ജയിച്ച രണ്ട് തൃണമൂൽ എംഎൽഎമാർക്ക് ഇന്നലെ ഉച്ചയ്ക്ക് ഉച്ചയ്ക്ക് രാജ്ഭവനിലെത്തി സത്യപ്രതിജ്ഞ ചെയ്യാനുള്ള അനുമതി ഡോ. സിവി ആനന്ദബോസ് നൽകിയിരുന്നു. അതേസമയം, സാധാരണ എം.എൽ.എ മാരുടെ സത്യപ്രതിജ്ഞ നിയമസഭയിൽ വച്ചാണ് നടക്കാറ്. എന്നാൽ സ്പീക്കറുടെയും മുഖ്യമന്ത്രിയുടെയും നിരുത്തരവാദപരമായ പെരുമാറ്റമാണ് ഗവർണറെ ചൊടിപ്പിച്ചത്. നിയുക്ത എംഎൽഎമാർ കൃത്യസമയത്ത് എത്താതിരുന്നതിനാൽ ഗവർണർ ദില്ലിയിലേക്ക് തിരിക്കുകയായിരുന്നു.

ഗവർണറുടെ മുന്നിൽ സത്യപ്രതിജ്ഞ ചെയ്യാൻ സന്തോഷമുള്ളൂയെങ്കിലും അത് അസംബ്ലിയിൽ വച്ചായിരിക്കണമെന്ന് എംഎൽഎമാർ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ, തൽക്കാലം ഈ തീരുമാനം പുനഃപരിശോധിക്കുന്നില്ലെന്ന തീരുമാനമായിരുന്നു രാജ്ഭവൻ സ്വീകരിച്ചത്. തുടർന്ന് സ്പീക്കറുടെ ഇടപെടൽ കാരണം, രാജ്ഭവനിലെത്തി സത്യപ്രതിജ്ഞ ചെയ്യാൻ ബുദ്ധിമുട്ടുണ്ടെന്ന് ഒരു എംഎൽഎ അറിയിച്ചു. അതേസമയം, സത്യപ്രതിജ്ഞ ചെയ്തില്ലെങ്കിൽ, അതിന്റെ ഉത്തരവാദിത്തം തെരഞ്ഞെടുക്കപ്പെട്ട നിയമസഭ സമാജികർക്കു തന്നെയാണെന്ന് രാജ്ഭവൻ വ്യക്തമാക്കി. കൂടാതെ, നിയമം അതിന്റെ വഴിക്കു പോകുമെന്നും കൂട്ടിച്ചേർത്തു.

ഭരണഘടന അനുസരിച്ച് അസംബ്ലിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട വ്യക്തി സത്യപ്രതിജ്ഞ ചെയ്തില്ലെങ്കിൽ അസംബ്ലിയിൽ ഇരിക്കാനുള്ള അയാളുടെ യോഗ്യത നഷ്ടപ്പെടുന്നതാണ്. കൂടാതെ, സത്യപ്രതിജ്ഞ ചെയ്യാതെ അസംബ്ലിയിൽ തുടരുന്ന ഓരോ ദിവസവും അഞ്ഞൂറ് രൂപ പിഴ ചുമത്തുമെന്നും ഭരണഘടന അനുശാസിക്കുന്നുണ്ട്. അതേസമയം, ഭരണഘടന അനുസരിച്ച് എംഎൽഎമാർ ആരുടെ മുന്നിലാണ് സത്യപ്രതിജ്ഞ നടത്തേണ്ടതെന്ന് തീരുമാനിക്കേണ്ടത് ഗവർണർ ആണ്. ഗവർണർക്ക് നേരിട്ടും ഇത് ചെയ്യാൻ സാധിക്കും.

anaswara baburaj

Recent Posts

തമിഴ്‌നാട്ടിൽ വീണ്ടും രാഷ്ട്രീയ കൊലപാതകം ? ബിഎസ്‌പി സംസ്ഥാന പ്രസിഡന്റിനെ ആറം​ഗ സംഘം വെട്ടിക്കൊന്നു !

മായാവതിയുടെ ബഹുജൻ സമാജ്‌വാദി പാർട്ടിയുടെ തമിഴ്‌നാട് സംസ്ഥാന പ്രസിഡന്റിനെ ആറം​ഗസംഘം വെട്ടിക്കൊന്നു. കെ. ആംസ്ട്രോങ് ആണ് കൊല്ലപ്പെട്ടത്. ചെന്നൈ പെരമ്പൂരിലെ…

8 hours ago

തോൽവിയുടെ കാരണം സുനക്കല്ല മറിച്ച് കൺസർവേറ്റിവ് പാർട്ടിയാണ് |OTTAPRADAKSHINAM

മോദിയും സുനക്കും തമ്മിലുള്ള വ്യത്യാസം ഇതായിരുന്നു! ബ്രിട്ടനിലെ സാഹചര്യം പരിശോധിച്ചാൽ ഭാരതത്തിൽ മികച്ച ഭരണം #narendramodi #bjp #rishisunak #election…

8 hours ago

കോഴിക്കോട് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം ! സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള കുട്ടിക്ക് രോഗം സ്ഥിരീകരിച്ചു ; കുട്ടിയുടെ ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടർമാർ

കോഴിക്കോട് ജില്ലയില്‍ ഒരാള്‍ക്കുകൂടി അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള തിക്കോടി സ്വദേശിയായ പതിന്നാല് വയസുകാരനാണ് രോഗം സ്ഥിരീകരിച്ചത്.…

9 hours ago

എൽ ഡി എഫിന് കനത്ത തിരിച്ചടി !സിപിഐ മുന്നണി വിടുമോ ?

സിപിഎം തിരുത്തിയില്ലെങ്കിൽ ഇടത് മുന്നണി തകരും! സിപിഐ മുന്നണി വിടുമോ ? #cpm #congress #kerala #binoyviswam

9 hours ago

വി മുരളീധരൻ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലേക്ക് ! പ്രകാശ് ജാവദേക്കർ തുടരും ; ബിജെപി സംസ്ഥാന ഘടകങ്ങളുടെ ചുമതല പുതുക്കി ദേശീയ നേതൃത്വം

ദില്ലി : വരാനിരിക്കുന്ന സംസ്ഥാന തെരഞ്ഞെടുപ്പുകൾക്ക് മുന്നോടിയായി രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലേക്കുള്ള ഇൻചാർജുമാരായി പുതിയ നേതാക്കൾക്ക് നിയമനം നൽകി ബിജെപി.…

9 hours ago

വീണ്ടും കൈയ്യൂക്ക് കാട്ടി സിഐടിയു ! മലപ്പുറം എടപ്പാളിൽ സിഐടിയുക്കാരുടെ മർദ്ദനം ഭയന്ന് കെട്ടിടത്തിൽ നിന്ന് താഴേക്ക് ചാടിയ നിർമ്മാണ തൊഴിലാളിക്ക് ഗുരുതര പരിക്ക് !

മലപ്പുറം എടപ്പാളിൽ മർദ്ദിക്കാൻ പാഞ്ഞെടുത്ത സിഐടിയുക്കാരെ പ്രാണരക്ഷാർത്ഥം കെട്ടിടത്തിൽ നിന്ന് താഴേക്ക് ചാടിയ നിർമ്മാണ തൊഴിലാളിക്ക് ഗുരുതര പരിക്ക്. ഇരുകാലുകളും…

10 hours ago