Categories: General

മുഖ്യമന്ത്രി ഒരിക്കലും മാറാൻ പോവുന്നില്ല ! നെറികേടിന്റെ ഇൻക്യുബേറ്ററിൽ നിന്ന് വിരിയുന്ന ഗുണ്ടാപ്പടയാണ് എസ്എഫ്‌ഐ ; ആരെയും തല്ലിക്കൊല്ലാനുള്ള ലൈസൻസ് പിണറായി വിജയൻ തന്നെ നൽകുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

തിരുവനന്തപുരം : നെറികേടിന്റെ ഇൻക്യുബേറ്ററിൽ നിന്ന് വിരിയുന്ന ഗുണ്ടാപ്പടയാണ് എസ്എഫ്‌ഐയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മുഖ്യമന്ത്രി ഒരിക്കലും മാറാൻ പോവുന്നില്ല. തിരുത്തില്ല എന്നത് മുഖ്യമന്ത്രിയുടെ ഉറച്ച തീരുമാനമാണെന്നും എസ്എഫ്‌ഐ നടത്തുന്നത് രക്ഷാപ്രവർത്തനമാണെന്ന് പറഞ്ഞ് മുഖ്യമന്ത്രി ഇപ്പോഴും ന്യായികരിക്കുകയാണെന്നും വി ഡി സതീശൻ തുറന്നടിച്ചു. പ്രതിസ്ഥാനത്ത് എസ്എഫ്‌ഐയുള്ള കേസുകൾ നിയമസഭയിൽ എണ്ണിയെണ്ണി പറഞ്ഞ് ഭരണപക്ഷത്തിനെതിരെ ആഞ്ഞടിക്കുകയായിരുന്നു പ്രതിപക്ഷം.

എന്ത് വൃത്തികേട് കാണിക്കാനും എന്ത് ക്രിമിനൽ നടപടി കാണിക്കാനും, ആരെയും വേട്ടയാടാനും, ആരെയും തല്ലിക്കൊല്ലാനും കുറെ ആളുകൾക്ക് ലൈസൻസ് നൽകിയിരിക്കുന്നത് കേരളത്തിലെ മുഖ്യമന്ത്രി തന്നെയാണ്. ഇത് കേരളത്തിലെ ജനങ്ങൾ കാണട്ടേ എന്നും ഇവർ വിലയിരുത്തട്ടെയെന്നും വി ഡി സതീശൻ പറഞ്ഞു. അതേസമയം, ഒരു കുടുംബത്തിന്റെ മുഴുവൻ പ്രതീക്ഷയായ ഒരു ചെറുപ്പക്കാരനെ കോളേജ് ഹോസ്റ്റലിൽ വച്ച് ആൾക്കൂട്ട വിചാരണ നടത്തി തല്ലി കൊന്ന് കെട്ടി തൂക്കിയപ്പോൾ അത് എങ്ങനെയാണ് സാർവദേശീക സംഭവമാവുന്നത് ? മുഖ്യമന്ത്രിയുടെ രാഷട്രീയ സംരംക്ഷണമാണ് എസ്എഫ്‌ഐയുടെ അതിക്രമങ്ങൾക്ക് കാരണമാണെന്നും വി ഡി സതീശൻ കൂട്ടിച്ചേർത്തു.

anaswara baburaj

Recent Posts

വീണ്ടും ‘ആവേശം’ മോഡലിൽ ഗുണ്ടാത്തലവന്റെ പിറന്നാളാഘോഷം ! തൃശ്ശൂരിൽ 16 സ്‌കൂൾ കുട്ടികളടക്കം 32 പേർ പിടിയിൽ

തൃശ്ശൂർ : "ആവേശം" സിനിമയിലെ രംഗണ്ണൻ മോഡലിൽ തേക്കിൻകാട് മൈതാനത്ത് ഗുണ്ടാത്തലവന്റെ പിറന്നാൾ ആഘോഷം. സംഭവത്തിൽ 16 സ്‌കൂൾ കുട്ടികളടക്കം…

2 mins ago

ബിനോയ് വിശ്വം പ്രതികരിച്ചത് സിപിഐഎം നിലപാട് മനസിലാക്കാതെ!അധോലോക പ്രവർത്തനം പാർട്ടിയുടെ ഭാഗമായി നിന്നുകൊണ്ട് നടത്താൻ അനുവദിക്കില്ല; വിമർശനവുമായി എം വി ഗോവിന്ദൻ

തിരുവനന്തപുരം: സിപിഎം -സിപഐ പോര് അടുത്ത തലത്തിലേക്ക് . സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തെ വിമർശിച്ച് സിപിഐഎം സംസ്ഥാന…

5 mins ago

മുഖ്യമന്ത്രിയുടെ ഓഫീസിൽ ചട്ട വിരുദ്ധ നിയമനം! വിരമിച്ച ഉദ്യോഗസ്ഥന് അതേ തസ്തികയിൽ പുനർനിയമനം;വിശദീകരണം തേടി അക്കൗണ്ടന്റ് ജനറൽ

തിരുവനന്തപുരം: അഴിമതിയിൽ മുങ്ങി പിണറായി സർക്കാർ . മുഖ്യമന്ത്രി പിണറായി വിജയൻറെ ഓഫീസിലും ചട്ട വിരുദ്ധ നിയമനം. നിയമനത്തിൽ അക്കൗണ്ടന്റ്…

1 hour ago