Monday, July 1, 2024
spot_img

സഭയുടെ കടിഞ്ഞാൺ ബിർളയ്ക്ക് തന്നെ ! വിജയം നേടി എൻ ഡി എ ; ശബ്ദവോട്ടോടെ പ്രമേയം പാസാക്കി

ദില്ലി: പതിനെട്ടാം ലോക്സഭ സ്പീക്കറായി ഓം ബിര്‍ള തെരഞ്ഞെടുക്കപ്പെട്ടു. തുടര്‍ച്ചയായി രണ്ടാം തവണയാണ് ഓം ബിര്‍ള സ്പീക്കറായി തെരഞ്ഞെടുക്കപ്പെടുന്നത്. ഓം ബിര്‍ളക്കും കൊടിക്കുന്നിലിനുമായി 16 പ്രമേയങ്ങളാണ് ലോക്സഭയിൽ അവതരിപ്പിച്ചത്. ഓം ബിർളയെ സ്പീക്കറായി നിർദേശിച്ചുകൊണ്ടുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രമേയമാണ് ലോക്സഭ പാസാക്കിയത്. സ്പീക്കർ തെരഞ്ഞെടുപ്പി​നിടെ പ്രതിപക്ഷം വോട്ടെടുപ്പ് ആവശ്യപ്പെടാതിരുന്നതോട് കൂടിയാണ് ഓം ബിർളയെ ശബ്ദവോട്ടോടെ സ്പീക്കറായി തെരഞ്ഞെടുത്തത്.

പ്രധാനമന്ത്രി നരേന്ദ്രമോദിയും പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധിയും പാർലമെന്‍ററി കാര്യമന്ത്രിയും ചേർന്ന് ഓം ബി‍ർളയെ സ്പീക്കർ കസേരയിലേക്ക് ആനയിച്ചു. അതേസമയം, വീണ്ടും സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ടതില്‍ ഓംബിർളയെ പ്രധാനമന്ത്രി അഭിനന്ദിച്ചു. രണ്ടാമതും സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ട് ഓം ബി‍ർള ചരിത്രം കുറിച്ചിരിക്കുകയാണ്. പാർലമെന്‍റേറിയന്‍ എന്ന നിലയില്‍ ഓം ബിർളയ്ക്ക് തന്‍റെ കടമകള്‍ പൂര്‍ത്തിയാക്കാൻ കഴിഞ്ഞിരുന്നു. നി‍ർണായകമായ പല ബില്ലുകളും പാസാക്കാൻ പതിനേഴാം സഭയില്‍ സാധിച്ചു. രാജ്യത്തിന്‍റെ പുരോഗതിക്ക് സംഭാവന ചെയ്യാൻ പതിനെട്ടാം ലോക്സഭയ്ക്കും കഴിയുമെന്ന് പ്രത്യാശിക്കുന്നുവെന്നും മോദി പറഞ്ഞു.

അതേസമയം, 1998ന് ശേഷം ആദ്യമായാണ് സ്പീക്കർ സ്ഥാനത്തേക്ക് ഒന്നിലേറെ സ്ഥാനാർത്ഥികൾ രംഗത്തെത്തുന്നത്. എ​ൻ.​ഡി.​എ​യു​ടെ സ്പീ​ക്ക​ർ സ്ഥാനാർത്ഥിയായ ബി.​ജെ.​പി​ എം.പി ഓം ​ബി​ർ​ള​ക്കെ​തി​രെ മുതിർന്ന കോൺഗ്രസ് നേതാവ് കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷി​നെയാണ് ഇൻഡി സ​ഖ്യം മത്സരിപ്പിച്ചത്.

Related Articles

Latest Articles