India

കൈക്കൂലി വാങ്ങിയതിന് ശേഷം സ്റ്റേഷനിൽ നിന്നും പ്രതിയെ വിട്ടയച്ചു; സഹപ്രവർത്തകർക്കെതിരെ അഴിമതി ആരോപണവുമായി പോലീസുകാരൻ; റോഡില്‍ കിടന്ന് പ്രതിഷേധം!

ചണ്ഡീഗഢ്: സഹപ്രവർത്തകർക്കെതിരെ അഴിമതി ആരോപിച്ച് റോഡിൽ കിടന്ന് പ്രതിഷേധിച്ച് പോലീസുകാരൻ. പഞ്ചാബിലെ ജലന്ധറിൽ വെള്ളിയാഴ്ചയാണ് പോലീസുകാരൻ പ്രതിഷേധവുമായി രംഗത്തെത്തിയത്. താൻ പിടിച്ച പ്രതിയുടെ കൈയിൽ നിന്നും കൈക്കൂലി വാങ്ങിയതിന് ശേഷം സ്റ്റേഷനിൽ ഉണ്ടായിരുന്ന മറ്റ് പോലീസുകാർ പറഞ്ഞയക്കുകയായിരുന്നു. ഇതിനെതിരെയാണ് പോലീസുകാരൻ റോഡിൽ കിടന്ന് പ്രതിഷേധിച്ചത്. സംഭവത്തിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

ഭോഗ്പുര്‍ മേഖലയിലെ പഠാന്‍കോട്ട് ഹൈവേയിലാണ് പോലീസിന്റെ പ്രതിഷേധം നടന്നത്. പോലീസ് നിലത്ത് കിടക്കുന്നതും മറ്റൊരു പോലീസുകാരൻ വന്ന് എഴുന്നേറ്റ് പോകാൻ ആവശ്യപ്പെടുന്നതും വീഡിയോയിൽ കാണാം. റോഡിന് കുറുകെ കയര്‍ കെട്ടി പോലീസുകാരൻ വാഹനങ്ങൾ തടയുന്നതും ദൃശ്യങ്ങളിൽ കാണാം. അതേസമയം അഴിമതി നടന്നിട്ടുണ്ട് എന്ന് പറയുന്നതിൽ വാസ്തവമില്ലെന്നാണ് മറ്റ് പോലീസുകാർ പറയുന്നത്.

വ്യാഴാഴ്ച പ്രതിഷേധിച്ച പോലീസ് ഒരാളെ അറസ്റ്റ് ചെയ്യുകയും ഭോഗ്പുര്‍ സ്റ്റേഷനില്‍ എത്തിക്കുകയും ചെയ്തിരുന്നു. പിറ്റേ ദിവസം സ്‌റ്റേഷനിലെത്തി ഇയാളെകുറിച്ച് ചോദിച്ചപ്പോൾ സഹപ്രവര്‍ത്തകര്‍ കൃത്യമായ മറുപടി നൽകിയിരുന്നില്ല. ഇതില്‍ പ്രകോപിതനായാണ് പോലീസുകാരൻ റോഡിൽ പ്രതിഷേധം ആരംഭിച്ചത്. എന്നാൽ, ഇയാൾ കൊണ്ടു വന്ന യുവാവിന് ജാമ്യം ലഭിച്ചതിന് ശേഷമാണ് വിട്ടയച്ചതെന്നാണ് മറ്റ് സഹപ്രവർത്തകർ പറയുന്നത്.

anaswara baburaj

Recent Posts

ബൂട്ട് ധരിച്ച് ക്ഷേത്രത്തിൽ കയറി പോലീസിന്റെ അതിക്രമം; പ്രതിഷേധത്തിൽ പങ്കെടുത്ത യുവാക്കൾ ഒളിച്ചിരുന്നു എന്ന് ആരോപണം; കസ്റ്റഡിയിലെടുത്തത് ദർശനത്തിനെത്തിയ യുവാക്കളെയെന്ന് നാട്ടുകാർ

ഹൈദ്രാബാദ്: പോലീസ് ബൂട്ട് ധരിച്ച് ക്ഷേത്രത്തിൽ കയറി ആചാര ലംഘനം നടത്തിയതായി ആരോപണം. ഹൈദരാബാദിലെ നാംപള്ളി ശ്രീ കാശി വിശ്വനാഥ…

3 mins ago

തീർത്ഥാടന സർക്യൂട്ടും എയിംസും വരും ! കൊച്ചി മെട്രോ വേറെ ലവലിലേക്ക് എത്തും ! കേരളത്തിന് ആവേശമായി സുരേഷ്‌ഗോപി |SURESH GOPI

തീർത്ഥാടന സർക്യൂട്ടും എയിംസും വരും ! കൊച്ചി മെട്രോ വേറെ ലവലിലേക്ക് എത്തും ! കേരളത്തിന് ആവേശമായി സുരേഷ്‌ഗോപി |SURESH…

20 mins ago

ദ്വിദിന സന്ദർശനത്തിനായി പ്രധാനമന്ത്രി റഷ്യയിലേക്ക്! ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്യും; സ്വകാര്യ അത്താഴ വിരുന്ന് ഒരുക്കി സ്വീകരിക്കാൻ പുടിൻ

ദില്ലി: ദ്വിദിന സന്ദർശനത്തിനായി ഈ മാസം എട്ടാം തിയതി പ്രധാനമന്ത്രി നരേന്ദ്രമോദി റഷ്യയിലേക്ക് തിരിക്കുമെന്ന് വിദേശകാര്യ സെക്രട്ടറി വിനയ് ക്വത്ര…

2 hours ago

ഇനി ചൈനയുടെ അനുമതി വേണ്ട ! മറുപടിയുമായി ഭാരതം |INDIA

ഇനി ചൈനയുടെ അനുമതി വേണ്ട ! മറുപടിയുമായി ഭാരതം |INDIA

3 hours ago

”അസുഖമായതിനാൽ അവസ്ഥയും മോശമായിരുന്നു”; ആദ്യ സംവാദത്തിൽ വീഴ്ച സംഭവിച്ചുവെന്ന് സമ്മതിച്ച് ബൈഡൻ; മത്സരരംഗത്ത് നിന്ന് പിന്മാറില്ലെന്നും വിശദീകരണം

ന്യൂയോർക്ക്: യുഎസ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള മത്സരത്തിൽ നിന്ന് പിന്മാറില്ലെന്ന് ആവർത്തിച്ച് ജോ ബൈഡൻ. തെരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന സംവാദത്തിൽ വീഴ്ച…

3 hours ago

കോഴിക്കോട്ട് ആശങ്ക പരത്തി ഒരാള്‍ക്കുകൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു; ചികിത്സയിലുള്ളത് 14കാരൻ

കോഴിക്കോട്: സംസ്ഥാനത്ത് ആശങ്ക പരത്തി ഒരാള്‍ക്കുകൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. കോഴിക്കോട് തിക്കോടി സ്വദേശിയായ 14 വയസുകാരനാണ് രോഗം…

3 hours ago