Thursday, March 28, 2024
spot_img

യു.പി.എസ്.സി എന്‍ജിനീയറിങ്, ജിയോളജിസ്റ്റ് സര്‍വീസ് പരീക്ഷകള്‍ മാറ്റിവെച്ചു. സിവിൽ സർവീസ് പരീക്ഷകൾ ഒക്ടോബർ ആദ്യവാരം

ദില്ലി: ഓഗസ്റ്റ് 8, 9 തീയതികളിൽ നടത്താനിരുന്ന എൻജിനീയറിങ് സര്‍വീസ് (മെയിൻ), ജിയോളജിസ്റ്റ് സർവീസ് (മെയിൻ) പരീക്ഷകൾ യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ മാറ്റിവെച്ചു. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ പരീക്ഷ മാറ്റിവെച്ചതായി കമ്മീഷൻ അറിയിച്ചു. യു.പി.എസ്.സിയുടെ പുതുക്കി നിശ്ചയിച്ച പരീക്ഷാ കലണ്ടർ പ്രകാരം നടക്കേണ്ടിയിരുന്ന ആദ്യത്തെ പരീക്ഷയായിരുന്നു ഇത്. ജനുവരിയിൽ നടത്തിയ പ്രിലിമിനറി പരീക്ഷയുടെ ഫലം നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതിൽ യോഗ്യത നേടിയവർക്ക് മെയിൻ പരീക്ഷയെഴുതാം.

സെപ്റ്റംബർ 6-ന് നിശ്ചയിച്ചിരിക്കുന്ന നാഷണൽ ഡിഫൻസ് അക്കാദമി ആൻഡ് നേവൽ അക്കാദമി പരീക്ഷയാണ് യു.പി.എസ്.സിയുടെ അടുത്ത പരീക്ഷ. നേരത്തെ വെവ്വേറെ നടത്തിയിരുന്ന പ്രവേശന പരീക്ഷകൾ ഇത്തവണ മുതൽ ഒറ്റപ്പരീക്ഷയായാണ് നടത്തുന്നത്. സിവിൽ സർവീസ് പ്രിലിമിനറി പരീക്ഷ ഒക്ടോബർ നാലിന് നടക്കും.

Related Articles

Latest Articles