Friday, March 29, 2024
spot_img

ഇനി ചെക്കിങ്ങും ഹൈടെക്; അമിതവേഗത്തിൽ പായുന്നവരെ കുടുക്കാൻ പുതിയ ലേസർ മെഷീനുമായി പൊലീസ്

ലോകത്തിലേറ്റവും അപകടകരമായ റോഡുകളിലൊന്നായാണ് ഇന്ത്യന്‍ റോഡുകളെ കണക്കാക്കുന്നത്. ട്രാഫിക്ക് നിയമം പാലിക്കാതിരിക്കുക, അമിതവേഗം, മദ്യപിച്ച് വാഹനമോടിക്കുക തുടങ്ങിയ കാരണങ്ങളാല്‍ ദിനംപ്രതി ഒട്ടനവധി അപകടങ്ങളാണ് ഇന്ത്യയില്‍ നടക്കുന്നത്. ഇതില്‍ ഏറ്റവും പ്രധാനമാണ് അമിതവേഗം.

രാജ്യത്ത് അമിതവേഗം കാരണമുണ്ടാവുന്ന അപകടങ്ങളില്‍പ്പെടുന്നവരില്‍ മിക്കവരും മാരക പരിക്കിനോ അല്ലെങ്കില്‍ മരണത്തിനോ വരെ കീഴ്‌പ്പെടുന്നുണ്ട്.

റോഡുകളില്‍ അമിതവേഗത്തില്‍ ചീറിപ്പായുന്നവരെ കുടുക്കാന്‍ വിവിധ സംസ്ഥാനങ്ങളിലെ ട്രാഫിക്ക് പൊലീസ് വകുപ്പുകള്‍ സ്പീഡ് ട്രാപ്പ് ക്യാമറകള്‍, റഡാറുകള്‍ എന്നിവ ഉപയോഗിക്കാറുണ്ട്.

ഇപ്പോഴിതാ ഇതു സംബന്ധിച്ച ഏറ്റവും പുതിയ വാര്‍ത്ത എത്തിയിരിക്കുന്നത് ഗുജറാത്തില്‍ നിന്നാണ്. അമിതവേഗത്തില്‍ വാഹനമോടിക്കുന്നവരെ പിടികൂടാനായി ഹൈ-ടെക് ലേസര്‍ ഗണ്ണുകളാണിവര്‍ ഉപയോഗിക്കുന്നത്. വാഹനത്തിന്റെ വേഗം ഹൈ-ടെക് ലേസര്‍ ഗണ്ണിലൂടെ പൊലീസിന് അറിയാന്‍ സാധിക്കും.

Related Articles

Latest Articles